scorecardresearch

മഴക്കാലത്തെ മുടി കൊഴിച്ചിൽ, ശീലങ്ങളിൽ കൊണ്ടു വരാം ഈ മാറ്റങ്ങൾ

അന്തരീക്ഷത്തിലെ ഈർപ്പം അമിത വേഗത്തിലാണ് തലമുടി വലിച്ചെടുക്കുന്നത്. അങ്ങനെ മുടിയിൽ സുഷിരങ്ങൾ ഉണ്ടാവുകയും, പെട്ടെന്ന് പൊട്ടി പോകുന്നതിൻ്റെ സാധ്യത വർധിക്കുകയും ചെയ്യും

അന്തരീക്ഷത്തിലെ ഈർപ്പം അമിത വേഗത്തിലാണ് തലമുടി വലിച്ചെടുക്കുന്നത്. അങ്ങനെ മുടിയിൽ സുഷിരങ്ങൾ ഉണ്ടാവുകയും, പെട്ടെന്ന് പൊട്ടി പോകുന്നതിൻ്റെ സാധ്യത വർധിക്കുകയും ചെയ്യും

author-image
Lifestyle Desk
New Update
Hair Health

ആഴ്ച്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമേ തലമുടി കഴുകാവൂ

കാലാവസ്ഥ ഏതും ആവട്ടെ ചർമ്മ സംരക്ഷണം എന്നതു പോലെ തന്നെ പ്രധാനമാണ് തലമുടിയുടെ ആരോഗ്യവും. മുടിയുടെ കാര്യത്തിൽ സ്ത്രീകളും പുരുഷന്മാരും ഒരു പോലെ നേരിടുന്ന പ്രശനമാണ് കൊഴിച്ചിൽ. ചെറിയ തോതിലുള്ള മുടി കൊഴിച്ചിൽ സ്വഭാവികമാണെങ്കിലും ഇത് അമിതമാകുന്നത് മാനസികമായ ബുദ്ധിമുട്ടുകൾ വരെ സൃഷ്ടിച്ചേക്കാം. മഴക്കാലത്താണ് അധികവും ഇത് ഉണ്ടാകാറുള്ളത്. 

Advertisment

അന്തരീക്ഷത്തിലെ ഈർപ്പമാണ് മുടി കൊഴിച്ചിലിനു പ്രധാന കാരണം. ഈ ഈർപ്പം തലയോട്ടിയെ അമിതമായി എണ്ണമയമുള്ളതാക്കി തീർക്കും. ഫംഗൽ ഇൻഫക്ഷൻ പോലെയുള്ളവയിലേയ്ക്കാണ് ഇതു നയിക്കുന്നത്. അങ്ങനെ മുടി വേരുകളുടെ ബലം ക്ഷയിക്കുകയും തലമുടി അമിതമായി കൊഴിയുന്നതിനു കാരണമാവുകയും ചെയ്യും. 

അന്തരീക്ഷത്തിലെ ഈർപ്പം അമിത വേഗത്തിലാണ് തലമുടി വലിച്ചെടുക്കുന്നത്. അങ്ങനെ മുടിയിൽ സുഷിരങ്ങൾ ഉണ്ടാവുകയും, പെട്ടെന്ന് പൊട്ടി പോകുന്നതിന്റെ സാധ്യത വർധിക്കുകയും ചെയ്യും. അമിതമായ വിയർപ്പവും ഈർപ്പവും തലയോട്ടിയെ എണ്ണ മയമുള്ളതാക്കി തീർക്കും. ഫംഗസുകൾക്ക് വളരാൻ പറ്റിയ സാഹചര്യമാണ് ഇങ്ങനെ സൃഷ്ടിക്കപ്പെടുന്നത്. അങ്ങനെ താരനും, കുരുക്കളും ഉണ്ടാകുന്നു. ഇത് മുടി വേരുകളെ ബലക്ഷയമുള്ളതാക്കി തീർക്കും. 

ഈ സാഹചര്യങ്ങളിൽ തലമുടിയിൽ എണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. എന്നാൽ എണ്ണയുടെ അളവാണ് ശ്രദ്ധിക്കേണ്ടത്. സ്ഥിരമായി മുടി കഴുകുന്നവരാണെങ്കിൽ നഷ്ടപ്പെടുന്ന പോഷകങ്ങൾ തിരിച്ചു പിടിക്കാൻ ഇത് ഗുണം ചെയ്യും.  മഴക്കാലത്ത് തലമുടിയുടെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ചർമ്മരോഗ വിദഗ്ധനായ ഡോ. മഹാജൻ പറയുന്നുണ്ട്.

തലമുടി കഴുകുമ്പോൾ പിൻതുടരേണ്ട കാര്യങ്ങൾ

Advertisment

ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മാത്രമേ തലമുടി കഴുകാവൂ. കട്ടി കുറഞ്ഞ സൾഫേറ്റ് രഹിത ഷാംപൂ ഉപയോഗിക്കാൻ ശ്രദ്ധിക്കുക. അത് മുടിയിൽ സ്വഭാവികമായുള്ള എണ്ണ മയം നഷ്ടപ്പെടുത്തില്ല. ഷാംപൂ ചെയ്തു കഴിഞ്ഞ് നിർബന്ധമായും കണ്ടീഷണറും ഉപയോഗിക്കാൻ മറക്കരുത്. തലയോട്ടി ഒഴിവാക്കിക്കൊണ്ട് മുടിയിഴകളിൽ ആണ് ഇത് ഉപയോഗിക്കേണ്ട്. അറ്റം പൊട്ടി പോകുന്നത് തടയാൻ ഇത് സഹായിക്കും. അമിതമായി സമ്മർദ്ദം കൊടുത്ത് മുടി ഉണക്കാൻ ശ്രമിക്കരുത്. ടവ്വൽ ഉപയോഗിച്ച് വളരെ പതുക്കെ മുടി അമർത്തുക. പല്ലകലമുള്ള ചീപ്പുകൾ ഉപയോഗിക്കുവാനും ശ്രദ്ധിക്കണം.

എണ്ണ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വെളിച്ചെണ്ണ, ബദാം എണ്ണ, അർഗൻ എണ്ണ പോലെയുള്ള കട്ടികുറഞ്ഞ, അധികം ഒട്ടിപിടിക്കാത്ത എണ്ണയാണ് തലമുടിയിൽ ഉപയോഗിക്കേണ്ടത്. ആഴ്ചയിൽ രണ്ട് ദിവസം ഇത്തരത്തിലുള്ള എണ്ണ തലയോട്ടിയിലും, മുടി  ഇഴകളിലും പുരട്ടി മസാജ് ചെയ്യുക. രണ്ടോ മൂന്നോ മണിക്കൂറിനു ശേഷം കഴുകി കളയുക. ഒരു രാത്രി മുഴുവൻ എണ്ണ പുരട്ടി ഉറങ്ങുന്നത് ഒഴിവാക്കണം.

Read More

Monsoon Hair Fall Hair

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: