/indian-express-malayalam/media/media_files/7WnWWijzYsS0JaXRidhT.jpg)
ചിത്രം: ഫ്രീപിക്
ചർമ്മ സംരക്ഷണം, മുഖസൗന്ദര്യം എന്നിവയിൽ അതീവ ശ്രദ്ധ പുലർത്തുന്നവരെ അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് കണ്ണിനു ചുറ്റുമുണ്ടാകുന്ന കറുപ്പ്. ഉറക്ക കുറവ്, സമ്മർദ്ദം, നിർജ്ജലീകരണം എന്നിവയാകാം ഇതിനു കാരണം. ഇത് അകറ്റുന്നതിനായി ധാരാളം ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. എന്നാൽ അവ ശാശ്വതമായ പരിഹാരം ആകണം എന്നു നിർബന്ധമില്ല. അത്തരം ഉത്പന്നങ്ങൾ ഉപയോഗിക്കുന്നതിനു മുമ്പായി ഒന്ന് ശ്രദ്ധിച്ചാൽ വീട്ടിൽ അടുക്കളയിൽ തന്നെ കണ്ണിനു ചുറ്റുമുള്ള പാടുകളും കറുപ്പും കുറയ്ക്കുന്നതിനു സഹായിക്കുന്ന ഏതാനും വസ്തുക്കൾ കാണാൻ സാധിക്കും.
വെള്ളരി: ഉറക്ക കുറവും, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നതും മൂലവും കണ്ണിനു ചുറ്റുമുണ്ടാകുന്ന വരൾച്ച തടയാൻ വെള്ളരിക്കു കഴിയും. വെള്ളരി വട്ടത്തിൽ അരിഞ്ഞ് കണ്ണിനു മുകളിൽ അൽപ്പം നേരം വെയ്ക്കുന്നത് ഗുണം ചെയ്യാൻ സാധ്യതയുണ്ട്. പത്തു പതിനഞ്ച് മിനിറ്റ് ദിവസവും ഇത് ചെയ്യാവുന്നതാണ്.
ഉരുളക്കിഴങ്ങ്: വെള്ളരി ഉപയോഗിക്കുന്നതു പോലെ തന്നെ ഉരുളക്കിഴങ്ങിൻ്റെ കഷ്ണങ്ങളോ, നീരോ കണ്ണിനു ചുറ്റും പുരട്ടാവുന്നതാണ്. പത്ത് പതിനഞ്ചു മിനിറ്റിനു ശേഷം ഇത് കഴുകി കളയുക
തക്കാളി ജ്യൂസ്: ഒരു ടീസ്പൂൺ തക്കാളി ജ്യൂസ് അൽപ്പം നാരങ്ങാ നീരുമായി ചേർത്ത് കണ്ണിനു ചുറ്റും പുരട്ടുക. പത്തു മിനിറ്റിനു ശേഷം കഴുകി കളയുക. കറുത്തപാടുകൾ കുറയ്ക്കാൻ സഹായിക്കുന്ന ആൻ്റി ഓക്സിഡൻ്റുകൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്.
ഗ്രീൻ ടീ ബാഗ്: രണ്ട് ഗ്രീൻ ടീ ബാഗ് ചുടുവെള്ളത്തിൽ മുക്കി വെച്ചതിനു ശേഷം തണുക്കുന്നതുവരെ ഫ്രിഡ്ജിൽ സൂക്ഷിക്കുക. കണ്ണിനു മുകളിലായി ഇത് പതിനഞ്ച് മിനിറ്റ് വെയ്ക്കുക.
പാലും, മഞ്ഞൾപ്പൊടിയും: ഒരു നുള്ള് മഞ്ഞൾപ്പൊടിയിലേയ്ക്ക് അൽപ്പം പാൽ കൂടി ചേർത്ത് ഇളക്കുക. ഇത് കണ്ണിനു ചുറ്റുമുള്ള കറുത്ത പാടുകളിൽ പുരട്ടി പത്തു പതിനഞ്ച് മിനിറ്റിനു ശേഷം കഴുകി കളയുക.
ബദാം എണ്ണ: കണ്ണിനു ചുറ്റുമുള്ള കറുത്തപാടുകൾ കുറയ്ക്കുന്നതിനു സഹായിക്കുന്ന വിറ്റാമിൻ കെ, വിറ്റാമിൻ എന്നിവ ഇതിൽ അടങ്ങിയിരിക്കുന്നു. കിടക്കുന്നതിനു മുമ്പായി അൽപ്പം ബദാം എണ്ണ കണ്ണിനു ചുറ്റും മസാജ് ചെയ്തു കൊടുക്കുന്നത് നല്ലതാണ്.
തണുത്ത പാൽ: പാലിൽ അടങ്ങിയിരിക്കുന്ന ലാക്റ്റിക് ആസിഡ് ഒരു മികച്ച എക്സ്ഫോളിയേറ്ററാണ്. ഇത് ചർമ്മത്തെ തിളക്കമുള്ളതാക്കുന്നു. തണുത്ത പാലിൽ മുക്കിയ പഞ്ഞി പത്തോ പതിനഞ്ചോ മിനിറ്റ് കണ്ണിനു മുകളിൽ വെയ്ക്കുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
- നാരങ്ങ നീരോ ടൂത്ത് പേസ്റ്റോ മുഖത്ത് പുരട്ടാറുണ്ടോ? ചെയ്യാൻ പാടില്ലാത്ത 6 കാര്യങ്ങൾ
- യുവത്വം നിലനിർത്തണോ? ഈ പഴം കഴിച്ചാൽ മതി
- ലെഹങ്കയിൽ മക്കളുടെയും കൊച്ചു മക്കളുടേയും പേരുകൾ തുന്നി നിത അംബാനി
- ജാക്കറ്റ് ഇനി ഇങ്ങനെയും സ്റ്റൈൽ ചെയ്യാം; വ്യത്യസ്തമായ ലുക്കിൽ ജാൻവി കപൂർ
- കാൽപാദങ്ങളിലെ കറുപ്പ് നിറം അകറ്റാൻ 3 പൊടിക്കൈകൾ
- മഴക്കാലത്ത് മുടികൊഴിച്ചിൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ? 5 ടിപ്സുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us