/indian-express-malayalam/media/media_files/YpqfLXTKXI0aI6kXfwQu.jpg)
ജാൻവി കപൂർ
സിനിമയോളം തന്നെ ഇഷ്ടത്തോടെ ഫാഷൻ ചേർത്തു നിർത്തുന്ന താരങ്ങൾ ചുരുക്കമേ ഉള്ളൂ. അതിലൊരാളാണ് ജാൻവി കപൂർ. ഏത് ഔട്ട്ഫിറ്റും വളരെ സ്പെഷ്യലാക്കുന്നതിൽ ജാൻവിക്ക് ഒരു പ്രത്യേക കഴിവുണ്ട്. 'മിസ്റ്റർ ആൻഡ് മിസിസ് ധോണി' എന്ന ചിത്രത്തിന്റെ ഭാഗമായി വ്യത്യസ്തമായ പല ലുക്കിലും താരം മാധ്യമങ്ങൾക്കു മുന്നിൽ എത്തിയിരുന്നു. സിനിമയുടെ ആശയത്തിനു ചേരുന്ന രീതിയിലുള്ള കസ്റ്റമൈസ്ഡ് മോഡേൺ ട്രെഡീഷണൽ ഔട്ട്ഫിറ്റുകളായിരുന്നു ജാൻവി അധികവും അണിഞ്ഞിരുന്നത്. വീണ്ടും അത്തരത്തിൽ ഫാഷൻ ലോകത്ത് ചർച്ചാ വിഷയമാവുകയാണ് ജാൻവി. 'ഉലജ്' എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന് തിരിച്ചിട്ട ഷർട്ടിന്റെ ആകൃതിയിലുള്ള ഔട്ട്ഫിറ്റണിഞ്ഞ് താരം എത്തിയത്.
/indian-express-malayalam/media/media_files/lASfLg54tF1hPMZwIqGg.jpg)
ബാൽമെയിൻ്റെ ബ്ലേസിയർ ഔട്ട്ഫിറ്റാണ് ജാൻവി തിരഞ്ഞെടുത്തത്. ബ്ലാക്ക് ആൻഡ് വൈറ്റിൽ ഗൗൺ മാതൃകയിലാണ് ഇത് സ്റ്റൈൽ ചെയ്തിരിക്കുന്നത്.
/indian-express-malayalam/media/media_files/cYQlb18YcZXMRsg0tLeN.jpg)
ബ്ലേസർ തിരിച്ചിട്ടിരിക്കുന്ന മാതൃകയിലുള്ള ഔട്ടിഫിറ്റിനു മുൻഭാഗത്ത് സ്ലിറ്റും കൊടുത്തിട്ടുണ്ട്.
View this post on InstagramA post shared by Lifestyle Asia india (@lifestyleasiaindia)
ഗോൾഡൻ വളയും മോതിരവുമാണിതിനൊപ്പം പെയർ ചെയ്തിരിക്കുന്നത്. ഔട്ട്ഫിറ്റിനു ചേരുന്ന വെള്ള നിറത്തിലുള്ള ലെയ്സ്ഡ് ഹീലും ധരിച്ചിരിക്കുന്നു.
റോഷൻ മാത്യു, ഗുൽഷൻ ദേവയ് എന്നിവരാണ് ജാൻവി കപൂറിനൊപ്പം 'ഉലജ്' എന്ന സിനിമയിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read More
- കാൽപാദങ്ങളിലെ കറുപ്പ് നിറം അകറ്റാൻ 3 പൊടിക്കൈകൾ
- മഴക്കാലത്ത് മുടികൊഴിച്ചിൽ ബുദ്ധിമുട്ടിക്കുന്നുണ്ടോ? 5 ടിപ്സുകൾ
- അനന്ത്-രാധിക കല്യാണത്തിൽ തിളങ്ങിയ മുൻ മിസ് വേൾഡ് ജേതാക്കൾ
- രാധിക വിവാഹ വസ്ത്രത്തിനൊപ്പം അണിഞ്ഞ ഈ മാല അൽപം സ്പെഷ്യലാണ്
- അനന്തിന്റെ വിവാഹ വിരുന്നിൽ രാജകുമാരിയെപ്പോലെയെത്തി സച്ചിന്റെ മകൾ സാറ
- നിത അംബാനിയുടെ പീച്ച് സിൽക്ക് ഗാഗ്രയുടെ പ്രത്യേകതകൾ ഏറെ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us