scorecardresearch

നാരങ്ങ നീരോ ടൂത്ത് പേസ്റ്റോ മുഖത്ത് പുരട്ടാറുണ്ടോ? ചെയ്യാൻ പാടില്ലാത്ത 6 കാര്യങ്ങൾ

മുഖത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്

മുഖത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് പറയുന്നത്

author-image
Lifestyle Desk
New Update
beauty

Credit: Freepik

വിപണിയിൽ പല തരത്തിലുള്ള ചർമ്മ സംരക്ഷണ ഉത്പന്നങ്ങൾ ലഭ്യമാണ്. പരസ്യങ്ങൾ കണ്ട് ഇവയിൽ പലതും വാങ്ങി ഉപയോഗിക്കാൻ നമുക്ക് പ്രേരണ തോന്നാറുണ്ട്. എന്നാൽ, എല്ലാ ഉത്പന്നങ്ങളും എല്ലാവർക്കും ചേരണമെന്നില്ല. ഓരോരുത്തരുടെയും ചർമ്മ തരം അനുസരിച്ചാണ് ഉത്പന്നങ്ങൾ തിഞ്ഞെടുക്കേണ്ടത്. അതുപോലെ മുഖത്ത് പുതിയതായി എന്തെങ്കിലും പ്രയോഗിക്കുന്നതിനു മുൻപ് പാച്ച് ടെസ്റ്റ് നടത്താൻ മറക്കരുത്. മുഖത്ത് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

Advertisment

കാലാവധി കഴിഞ്ഞ സൺസ്ക്രീൻ

ദോഷകരമായ സൂര്യരശ്മികളിൽനിന്നും ചർമ്മത്തെ സംരക്ഷിക്കുന്നതിനു സൺസ്ക്രീൻ സഹായിക്കും. ഏറ്റവും പ്രധാനപ്പെട്ട ചർമ്മസംരക്ഷണ ഉത്പന്നങ്ങളിൽ ഒന്നായാണ് സൺസ്ക്രീനെ കണക്കുകൂട്ടുന്നത്. എന്നാൽ, കാലാവധി കഴിഞ്ഞ സൺസ്ക്രീൻ ഒരിക്കവും മുഖത്ത് പുരട്ടരുത്. ഇത് മുഖത്ത് അലർജിക്ക് ഇടയാക്കും. അതിനാൽ, സൺസ്ക്രീൻ ഉപയോഗിക്കുന്നതിനു മുൻപ് തീയതി നോക്കുക.

നാരങ്ങ നീര്

ഇന്റർനെറ്റിൽ പല വിധത്തിലുള്ള ചർമ്മ സംരക്ഷണ ടിപ്‌സുകൾ ലഭ്യമാണ്. അത്തരത്തിലൊന്നാണ് നാരങ്ങ നീര് മുഖത്ത് പുരട്ടുന്നത്. നാരങ്ങ നീരിലെ വിറ്റാമിൻ സിയുടെ സാന്നിധ്യം ചർമ്മത്തിന് തിളക്കവും നിറവും നൽകുമെന്നാണ് അവകാശവാദം. ചില ചർമ്മതരക്കാർക്ക് ഇത് ശരിയായിരിക്കാം. എന്നാൽ, ഉയർന്ന അളവിലുള്ള സിട്രിക് ആസിഡ് ചർമ്മത്തിൽ പൊള്ളലിനും തിണർപ്പിനും ഇടയാക്കും. മുഖത്ത് നാരങ്ങാനീര് പുരട്ടുന്നതിന് മുമ്പ് ഒരു പാച്ച് ടെസ്റ്റ് നടത്തുക.

ടൂത്ത്പേസ്റ്റ്

ടൂത്ത് പേസ്റ്റിൽ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. എന്നാൽ ഇന്റർനെറ്റിലെ ചില ചർമ്മസംരക്ഷണ പൊടിക്കൈകളിൽ ബ്ലാക്ക്ഹെഡ്സ് അകറ്റാൻ ടൂത്ത്പേസ്റ്റ് ഉപയോഗിക്കാൻ പറയുന്നു. എന്നാൽ, ടൂത്ത് പേസ്റ്റിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ ചർമ്മത്തിന് കേടുവരുത്തുകയും പൊളളലും തിണർപ്പും ഉണ്ടാക്കുകയും ചെയ്യും.

Advertisment

ഷാംപൂ

ഷാംപൂവിൽ താരൻ പോലുള്ള മുടി പ്രശ്‌നങ്ങൾ അകറ്റുന്നതിന് ഫലപ്രദമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. എന്നാൽ ചർമ്മത്തിൽ പുരട്ടുന്നത് വരണ്ടതാക്കാൻ ഇടയാക്കും. 

വെളിച്ചെണ്ണ

വെളിച്ചെണ്ണ പ്രകൃതിദത്ത മോയിസ്ച്യുറൈസറാണെങ്കിലും എല്ലാ ചർമ്മ തരക്കാർക്കും ചേരണമെന്നില്ല. വെളിച്ചെണ്ണയിൽ പൂരിത കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിലെ സുഷിരങ്ങൾ അടയുന്നതിന് കാരണമാകും. മുഖം മസാജ് ചെയ്യാൻ വെളിച്ചെണ്ണ ഉപയോഗിക്കാം, പക്ഷേ അമിതമാകരുത്.

വാക്സ്

മുഖത്തെ അനാവശ്യ രോമങ്ങൾ നീക്കം ചെയ്യാൻ മിക്കവരും വാക്സ് ചെയ്യാറുണ്ട്. എന്നാൽ, മുഖത്ത് തടിപ്പുകൾക്കും പാടുകൾക്കും കാരണമാകും.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Skin Care Beauty Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: