scorecardresearch

പ്രൊമോഷൻ ലുക്കിൽ പ്രെറ്റിയായി അന്ന ബെൻ

തൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ ലുക്കാണ് അന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്

തൻ്റെ പുതിയ ചിത്രത്തിൻ്റെ പ്രമോഷൻ ലുക്കാണ് അന്ന ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്

author-image
Lifestyle Desk
New Update
Anna Ben Latest Outfit

അന്ന ബെൻ

ആദ്യ സിനിമിലൂടെ തന്നെ ആരാധക മനസ്സിൽ ഇടം നേടിയ താരമാണ് അന്ന ബെൻ. 'കുമ്പളങ്ങി നൈറ്റ്സ്' എന്ന സിനിമ കണ്ടവരാരും ബേബിമോളേ മറക്കില്ല. പിന്നീടിങ്ങോട്ട് ഒട്ടേറെ മികച്ച കഥാപാത്രങ്ങളാണ് അന്ന പ്രേക്ഷകർക്കായി കാത്തുവെച്ചത്. 'കൽക്കി 2898' ലൂടെ അടിപൊളി മേക്കോവറുമായി താരം എത്തിയിരുന്നു. വിനോദ് രാജിൻ്റെ സംവിധാനത്തിൽ ഒരുങ്ങിയ 'കൊട്ടുക്കാളി'യാണ് അന്നയുടെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് 25 നാണ് ഇത് റിലീസായത്. 

Advertisment

ചിത്രത്തിൻ്റെ പ്രമോഷൻ്റെ ഭാഗമായ ചിത്രങ്ങളാണ് താരം തൻ്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്. 

Anna Ben Latest Promotion Look FI

ബൈസെഗാബയുടെ ഘരാര കളക്ഷനിൽ നിന്നുള്ള പാൻസി ഘരാര സെറ്റാണ് താരം അണിഞ്ഞിരിക്കുന്നത്. ഷിഫോൺ മെറ്റീരിയലിലാണ് ഇത് സ്റ്റൈൽ ചെയ്തിരിക്കുന്നത്. ഓറഞ്ച് നിറത്തിലുള്ള ഫ്ലോറൽ പ്രിൻ്റുകളാണ് ഔട്ട്ഫിറ്റിലാകെ കൊടുത്തിരിക്കുന്നത്. 

Advertisment

Anna Ben Latest Promotion Outfit Look
സ്ക്വയർ നെക്കും, ഫുൾ സ്ലീവും, കഴുത്തിൽ നൽകിയിരിക്കുന്ന ഹാർഡ് എംബ്രോയിഡറി ബോർഡറും ഔട്ട്ഫിറ്റിന് ക്ലാസിക് ടച്ച് നൽകുന്നു. പാനൽ ചെയ്ത ഫ്ലെയർ പാൻ്റുകൾ ലുക്ക്‌ കംപ്ലീറ്റ് ചെയ്യുന്നു. Anna Ben Latest Promotion Outfit Look

14500 രൂപയാണ് ഔട്ട്ഫിറ്റിൻ്റെ വില. സ്മിജിയാണ് അന്നയുടെ ഈ ലുക്ക് സ്റ്റൈൽ ചെയ്തിരിക്കുന്നത്. മഞ്ഞയാണ് നിങ്ങളുടെ വൈബ്, ക്യൂട്ട്, എപ്പോഴത്തേയും പോലെ പ്രെറ്റിയായിരിക്കുന്നു എന്നിങ്ങനെ ചിത്രത്തിനു താഴെ ധാരാളം ആരാധകർ കമൻ്റ് ചെയ്തിട്ടുണ്ട്.

Read More

Fashion Anna Ben Trends Lifestyle

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: