/indian-express-malayalam/media/media_files/ZAHw7gc0gwjD3Dd0i4PA.jpg)
സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ വയനാട്ടിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി
ന്യൂഡൽഹി: വയനാട്ടിലേക്ക് ബുധനാഴ്ച നടത്താനിരുന്ന രാഹൂൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെ സന്ദർശനം മാറ്റി വെച്ചു. നേരത്തെ ഉരുൾപൊട്ടലുണ്ടായ വയനാട്ടിൽ ബുധനാഴ്ച എത്തുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാൽ പിന്നീട് സന്ദർശനം മാറ്റിവെച്ചതായി അദ്ദേഹം എക്‌സിലൂടെ അറിയിച്ചു.കാലാവസ്ഥ മോശമായത് കാരണം യാത്ര ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചുവെന്നും അദ്ദേഹം ട്വീറ്റിൽ വ്യക്തമാക്കി.
ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങളെ കാണാനും സ്ഥിതിഗതികൾ വിലയിരുത്താനും ഞാനും പ്രിയങ്കയും നാളെ വയനാട് സന്ദർശിക്കാനിരിക്കുകയായിരുന്നു. എന്നാൽ, ഇടതടവില്ലാതെ പെയ്യുന്ന മഴയും പ്രതികൂല കാലാവസ്ഥയും കാരണം ഞങ്ങൾക്ക് അവിടെ ഇറങ്ങാൻ കഴിയില്ലെന്ന് അധികൃതർ അറിയിച്ചിരിക്കുകയാണ്. ഈ വിഷമഘട്ടത്തിൽ എന്റെ മനസ് വയനാട്ടിലെ ജനങ്ങൾക്കൊപ്പവുമാണ്. ഞങ്ങൾ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയും ആവശ്യമായ എല്ലാ സഹായവും ചെയ്തുവരികയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ വയനാട്ടിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read More
- വെല്ലുവിളിയായി മഴയും കോടയും;വിശ്രമമില്ലാതെ രക്ഷാദൗത്യം
- മേപ്പാടിയിൽ ഉരുൾപൊട്ടൽ ഇത് മൂന്നാം തവണ
- നാട് ഒന്നായി ചൂരൽമലയിൽ രക്ഷാപ്രവർത്തനം
- പുത്തുമല, പെട്ടിമുടി: കേരളത്തിന് കണ്ണീരായി ഇപ്പോൾ മേപ്പാടിയും
- തോരാതെ വയനാട്ടിൽ 48 മണിക്കൂറിനിടെ പെയ്തത് 573 മില്ലിമീറ്റർ മഴ
- ഭീകരശബ്ദം മാത്രം ഓർമ്മയുണ്ട്; ശേഷിച്ചത് പാറക്കല്ലും ചെളിയും മാത്രം
- മൂന്ന് മണിക്കൂർ ഇടവേളയിൽ രണ്ട് കിലോമീറ്റിനുള്ളിൽ രണ്ട് ഉരുൾപൊട്ടൽ
- കോഴിക്കോട് വിലങ്ങാട് ഉരുൾപ്പൊട്ടലിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു
- വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ എത്തും
- പെരുംമഴ തുടരുന്നു; പത്ത് ജില്ലകളിൽ ഇന്ന് അവധി
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.