/indian-express-malayalam/media/media_files/y1D2t4EgVIzyCzCbkROq.jpg)
അഞ്ചുവർഷം മുമ്പ് 2019 ഓഗസ്റ്റ് എട്ടിനാണ് വയനാട്ടിനെ പിടിച്ചുലച്ച് പുത്തുമലയിലേക്ക് ദുരന്തം പെയ്തിറങ്ങിയത്
കൽപ്പറ്റ: കാലവർഷം കലിത്തുള്ളി പെയ്‌തൊഴിയുമ്പോൾ കേരളനാടിന് ബാക്കിയാവുന്നത് കണ്ണീർ മാത്രം. ഇടുക്കി പെട്ടിമുടിയുടെയും വയനാട്ടിലെ പുത്തുമലയിലെയും ദുരിതത്തിന്റെ നനവുള്ള ഓർമ്മകൾ മായുംമുമ്പേ, കേരളത്തിന് കണ്ണീരായി ഇപ്പോൾ മേപ്പാടിയും.വയനാട് മേപ്പാടിക്കു സമീപം മുണ്ടക്കൈ, ചുരൽമല മേഖലകളിൽ ഉണ്ടായ വൻ ഉരുൾപ്പൊട്ടലിൽ വിറങ്ങലിച്ച് കേരളം. അതിവിപുലമായ രക്ഷാപ്രവർത്തനമാണ് ഇപ്പോൾ മേഖലയിൽ പുരോഗമിക്കുന്നത്. അപകടം നടന്ന് 12 മണിക്കൂർ പിന്നിടുമ്പോൾ എൺപതിൽ അധികം മരണങ്ങളാണ് സ്ഥിരീകരിച്ചത്.പുലർച്ചെ രണ്ടിനും നാലിനുമിടയിലുണ്ടായ ഉരുൾപൊട്ടലാണ് മുണ്ടക്കൈ മുതൽ ചൂരൽമല വരെയുള്ള പ്രദേശത്തെ തകർത്തെറിഞ്ഞ് കടന്നുപോയത്. വൈകീട്ട് 3.45 വരെയുള്ള വിവരം അനുസരിച്ച് 84 പേരാണ് അപകടത്തിൽ മരിച്ചത്.
മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ആശങ്ക. മരിച്ചവരിൽ നാല്പത് പേരെയാണ് ഇതുവരെ തിരിച്ചറിഞ്ഞത്. ഇതിൽ എട്ട് പേർ കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ.മൂടൽമഞ്ഞും മഴയും രക്ഷാ പ്രവർത്തനത്തിന് തടസ്സം സൃഷ്ടിക്കുകയാണ്.നൂറിലധികം പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും താൽക്കാലിക ആശുപത്രി ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. വിവിധ റിസോർട്ടുകളിലും കെട്ടിടങ്ങളിലും കുടുങ്ങിക്കിടക്കുന്ന നിരവധി പേർ സഹായ അഭ്യർഥനകളുമായി മാധ്യമങ്ങളിലേക്ക് ബന്ധപ്പെടുകയാണ്. മുണ്ടക്കെയിലേക്കുള്ള ഏക പാലം തകർന്നതിലാണ് രക്ഷാപ്രവർത്തകർക്ക് എത്തിച്ചേരാൻ വൈകിയത്.
നോവുണങ്ങാതെ പുത്തുമല
അഞ്ചുവർഷം മുമ്പ് 2019 ഓഗസ്റ്റ് എട്ടിനാണ് വയനാട്ടിനെ പിടിച്ചുലച്ച് പുത്തുമലയിലേക്ക് ദുരന്തം പെയ്തിറങ്ങിയത്. മലവെള്ളം കുത്തിയൊഴുകി എത്തിയപ്പോൾ ഉറക്കത്തിൽ ജീവൻ നഷ്ടമായത് 17 പേർക്ക്. പുത്തുമലയിലെ 57 വീടുകൾ പൂർണമായി മണ്ണെടുത്തു പോയപ്പോൾ, ഒഴുകിയെത്തിയ ഉരുളിൽ ഒലിച്ചുപോയത് ഒരു ഗ്രാമം തന്നെയായിരുന്നു.
ആ ദുരന്തത്തിന്റെ ഓർമ്മകൾക്ക് അഞ്ചുവർഷം തികയാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് വയനാട്ടിലെ ചൂരൽമലയിൽ വീണ്ടുമൊരു ഉരുൾപൊട്ടലുണ്ടാകുന്നത്.പുത്തുമല ദുരന്തം നടന്ന സ്ഥലത്ത് നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ് ചൂരൽമല. കുതിച്ചെത്തിയ ചെളിയിലും വെള്ളത്തിലും ചൂരൽമല അങ്ങാടി അപ്പാടെ ഒലിച്ചുപോയി.
ദുരന്തമായി ഭൂമിയായി പെട്ടിമുടി
2020 ഓഗസ്റ്റ് 6ന് രാത്രി 10.40നാണ് തുള്ളി തോരാതെ പെയ്ത മഴയ്‌ക്കൊപ്പം ഉരുൾപൊട്ടലിന്റെ രൂപത്തിലെത്തിയ ദുരന്തം ഇടുക്കി മൂന്നാറിലെ പെട്ടിമുടിയിലെ 22 ലയങ്ങളിലെ 70പേരുടെ ജീവനെടുത്തത് 2020 ഓഗസ്റ്റ് ആറിനായിരുന്നു. രാത്രി 10.40ഓടെ ഇരച്ചെത്തിയ മലവെള്ള പാച്ചിലിൽ മരിച്ചവരിൽ 66 പേരുടെ മൃതദേഹങ്ങളാണ് 19 ദിവസം നീണ്ടു നിന്ന തിരച്ചിലിൽ കണ്ടെടുത്തത്.
നാലുപേരെ ഇതുകണ്ടെത്താനായിട്ടില്ല. ഇവർ മരിച്ചതായി കണക്കാക്കി സർക്കാർ ഉത്തരവിറക്കിയിരുന്നു. അപകടത്തിൽ നിന്ന് ആകെ എട്ട് കുടുംബങ്ങളാണ് രക്ഷപ്പെട്ടത്. ഇവർക്ക് കുറ്റിയാർവാലിയിൽ സർക്കാർ ഭൂമി അനുവദിച്ചിരുന്നെങ്കിലും ഇപ്പോഴും ഇവർ തോട്ടത്തിൽ തന്നെയാണ് താമസം.
Read More
- തോരാതെ വയനാട്ടിൽ 48 മണിക്കൂറിനിടെ പെയ്തത് 573 മില്ലിമീറ്റർ മഴ
- ഭീകരശബ്ദം മാത്രം ഓർമ്മയുണ്ട്; ശേഷിച്ചത് പാറക്കല്ലും ചെളിയും മാത്രം
- മൂന്ന് മണിക്കൂർ ഇടവേളയിൽ രണ്ട് കിലോമീറ്റിനുള്ളിൽ രണ്ട് ഉരുൾപൊട്ടൽ
- കോഴിക്കോട് വിലങ്ങാട് ഉരുൾപ്പൊട്ടലിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു
- വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ എത്തും
- പെരുംമഴ തുടരുന്നു; പത്ത് ജില്ലകളിൽ ഇന്ന് അവധി
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.