/indian-express-malayalam/media/media_files/cIoFIjZLfD9JyCiIYQzJ.jpg)
മലവെള്ള പാച്ചിലിൽ നിരവധി ആളുകൾ ഒഴുകിപോയെന്നും റിപ്പോർട്ടുകളുണ്ട്
കൽപ്പറ്റ: വയനാട്ടിലെ രണ്ടിടങ്ങളിൽ ചൊവ്വാഴ്ച പുലർച്ചെയുണ്ടായ ഉരുൾപ്പൊട്ടലിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 63 ആയി. നിരവധി പേർ ഇനിയും പ്രദേശത്ത് കുടുങ്ങിക്കിടപ്പുണ്ടെന്ന് രക്ഷാപ്രവർത്തകർ പറഞ്ഞു.
ചൊവ്വാഴ്ച പുലർച്ചെ ഒന്നിന് മേപ്പാടി മുണ്ടക്കൈയിലും രണ്ടുമണിയോടെ ചൂരൽമലയിലുമാണ് ഉരുൾപൊട്ടൽ ഉണ്ടായത്.ഇതുവരെ ആറ് മൃതദേഹങ്ങൾ കിട്ടിയെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ദുരന്തം നടന്ന സ്ഥലത്ത് നിരവധിപേർ കുടുങ്ങിക്കിടക്കുകയാണ്. മലവെള്ള പാച്ചിലിൽ നിരവധി ആളുകൾ ഒഴുകിപോയെന്നും റിപ്പോർട്ടുകളുണ്ട്.
ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും സമീപ പ്രദേശങ്ങളും ഒറ്റപ്പെട്ട സ്ഥിതിയാണ്. ഉരുൾപൊട്ടലിൽ ചൂരൽമല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.ചൂരൽമല പാലവും ഒലിച്ചുപോയി. ഇതേ തുടർന്ന് ആളുകൾ ഒറ്റപ്പെട്ട സ്ഥലത്തേക്ക് രക്ഷാപ്രവർത്തകർക്ക് എത്താനാകുന്നില്ല. പൊലീസും നാട്ടുകാരും ഫയർഫോഴ്‌സും രക്ഷാപ്രവർത്തനം തുടരുകയാണ്. പുലർച്ചെ രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ വലിയ രീതിയിൽ മലവെള്ളപ്പാച്ചിലുണ്ടാകുകയായിരുന്നു. രക്ഷാപ്രവർത്തകർ ഉൾപ്പെടെ ഓടിരക്ഷപ്പെട്ടു. നിരവധി വാഹനങ്ങൾ ഒഴുകിപോയി. വീടുകളിലും വെള്ളവും ചെളിയും കയറി.മുമ്പ് പുത്തുമല ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ സ്ഥലത്തിനടുത്താണ് മുണ്ടക്കൈ.
വയനാട്ടിലെ ഉരുൾപൊട്ടലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം pic.twitter.com/ZsSlHTsFgH
— IE malayalam (@IeMalayalam) July 30, 2024
തിങ്കളാഴ്ച രാവിലെ മുതൽ ശക്തമായ മഴയായിരുന്നു പ്രദേശത്തുണ്ടായിരുന്നത്. ഒറ്റപ്പെട്ട മേഖലകളിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാനുള്ള ശ്രമമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കിലോമീറ്ററോളം സ്ഥലത്ത് വൻനാശനഷ്ടമാണുണ്ടായിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലാണ് മുണ്ടക്കൈ,ചൂരൽമല , പുത്തുമല പ്രദേശങ്ങൾ സ്ഥിതി ചെയ്യുന്നത്.ചൂരൽമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ വൻ മണ്ണിടിച്ചിലുണ്ടായതായി നാട്ടുകാർ പറയുന്നു.
ചൂരൽ മലയിലേക്ക് പോകുന്ന റോഡിൽ പലയിടത്തും ഗതാഗത തടസ്സം. മേഖലയിൽ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. ആളുകൾ മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നതായും സംശയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണനിന്ന് കുറച്ച് കുടുംബങ്ങളെ ഒഴിപ്പിച്ചിരുന്നു. സംസ്ഥാനത്തെ തൃശൂർ മുതൽ വടക്കോട്ടുള്ള മുഴുവൻ ഫയർഫോഴ്‌സ് സംവിധാനങ്ങളോടും വയനാട്ടിൽ എത്തിചേരാൻ നിർദേശം നൽകിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പടെയുള്ള സംഘം പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ട്. കോഴിക്കോട് വിലങ്ങാടും ചൊവ്വാഴ്ച പുലർച്ചയോടെ ഉരുൾപൊട്ടലുണ്ടായി
Read More
- പെരുംമഴ: നദികളിൽ ജലനിരപ്പുയർന്നു,വ്യാപക നാശനഷ്ടം
- ഷിരൂർ ദൗത്യം താൽകാലികമായി അവസാനിപ്പിച്ചു; തുടരണമെന്ന്കേരളം, മുഖ്യമന്ത്രിക്ക് കത്ത്
- മൂന്നാമതും പിണറായി അധികാരത്തിൽ എത്തുമെന്ന് വെള്ളാപ്പള്ളി
- സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ സംസ്ഥാന കമ്മറ്റിയംഗം
- കോടതി വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.