/indian-express-malayalam/media/media_files/I1fgRsksoYeNuLuG49Cg.jpg)
സികെപി പത്മനാഭൻ
കണ്ണൂർ: സിപിഎം സംസ്ഥാന നേതൃത്വത്തിനെതിരെ തുറന്നടിച്ച് മുൻ സംസ്ഥാന കമ്മറ്റിയംഗം സികെപി പത്മനാഭൻ. കരുതിക്കൂട്ടി തന്നെ, പാർട്ടിയിൽ നിന്നും പുറത്താക്കിയ ആളുകളാണ് സിപിഎമ്മിനെ ഇന്നത്തെ അവസ്ഥയിലെത്തിച്ചതെന്ന് സികെപി പത്മനാഭൻ പറഞ്ഞു. പാർട്ടിയിലെ വിഭാഗീയത അധികാരത്തെ ചൊല്ലിയായിരുന്നെന്നും അതിന്റെ ഇരയാണ് താനെന്നും സികെപി തുറന്നടിച്ചു. കണ്ണൂരിലെ പ്രാദേശിക ചാനലിന് നൽകിയ അഭിമുഖത്തിലാണ് സികെപി പത്മനാഭന്റെ വിമർശനം.
ഇനി എത്രകാലം ജീവിക്കുമെന്നറിയില്ല, സത്യം ജനങ്ങൾ അറിയണം എന്ന് പറഞ്ഞാണ് സികെപി പത്മനാഭന്റെ തുറന്ന് പറച്ചിൽ. വിഭാഗീയതയുടെ പേരിലാണ് തന്റെ പേരിൽ ആരോപണങ്ങൾ കെട്ടിവച്ചത്, താൻ ശരിയുടെ പക്ഷത്തായിരുന്നു. അതാണ് തനിക്കെതിരെ നടപടിയെടുക്കാൻ കാരണം. അന്ന് അതിന് പിറകിൽ പ്രവർത്തിച്ചവരാണ് ഇന്ന് പാർട്ടിയെ ഈ അവസ്ഥയിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രയാസമുണ്ടായപ്പോൾ ഇഎംഎസും മന്ത്രിമാരും ശമ്പളം പകുതിയാക്കിയതുപോലുള്ള മാതൃകകളാണ് ജനം പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി ശശിക്കെതിരായ പരാതി തള്ളിക്കളയാനാകുന്നതായിരുന്നില്ലെന്നും സികെപി പറഞ്ഞു. 12 വർഷത്തിന് ശേഷമാണ് സികെപി പത്മനാഭൻ പാർട്ടി നടപടിയെ കുറിച്ച് പ്രതികരിക്കുന്നത്.
Read More
- കോടതി വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
- നിപ; നാലുപേരുടെ ഫലം കൂടി നെഗറ്റീവ്
- മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ ഓറഞ്ച്
- പുഴയിൽ അടിയൊഴുക്ക് അതിശക്തം, അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ
- തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം
- നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗറെ കെട്ടിയിട്ട് തല്ലി തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us