/indian-express-malayalam/media/media_files/SwW5cS08QsaUQKh7gvLR.jpg)
കാലവസ്ഥ ദുഷ്കരമായ സാഹചര്യത്തിൽ മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിൽ അവസാനിപ്പിച്ചു
തിരുവനന്തപുരം: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ താൽകാലികമായി അവനിപ്പിച്ച സാഹചര്യത്തിൽ, കർണാടകയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കർണാടക മുഖ്യമന്ത്രിക്കാണ് ദൗത്യം തുടരണമെന്ന് ആവശ്യപ്പെട്ട് കേരളം കത്ത് നൽകിയത്.
കർണാടകയുടെ ഭാഗത്തുനിന്നുണ്ടായ തിരച്ചിൽ അഭിനന്ദനാർഹമെന്ന് പറഞ്ഞ മുഖ്യമന്ത്രി, അനുകൂല ഫലം കാണുന്നതുവരെ തിരച്ചിൽ തുടരണമെന്ന് ആവശ്യപ്പെട്ടു. തിരച്ചിലിനായി ആവശ്യമായ ആധുനിക സാങ്കേതിക വിദ്യകളും, സന്നാഹങ്ങളും ഉപയോഗപ്പെടുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അതെസമയം, കാലവസ്ഥ ദുഷ്കരമായ സാഹചര്യത്തിൽ മുങ്ങല്‍ വിദഗ്ധൻ ഈശ്വര്‍ മാല്‍പെയും സംഘവും തിരച്ചിൽ അവസാനിപ്പിച്ചു. പുഴയുടെ അടിത്തട്ടിൽ കാര്യമായി ഒന്നും കണ്ടെത്താൻ സാധിക്കാത്ത സാഹചര്യത്തിലാണ് ശ്രമം അവസാനിപ്പിച്ചത്. ഈശ്വര്‍ മാല്‍പെയും നേവിയും എന്‍.ഡി.ആര്‍.എഫ് സംഘങ്ങളും ഒരുമിച്ച പരമാവധി പരിശ്രമിച്ചതായി കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പറഞ്ഞു. നിലവിൽ ഷരൂരിൽ കനത്ത മഴയാണ്. ശക്തമായ അടിയൊഴുക്കാണ് മുങ്ങൽ വിദഗ്ധർക്ക് തിരിച്ചടിയായത്.
ഗംഗാവലി പുഴയുടെ അടിയിൽ ഒരു ലോറിയുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഐബോഡ് പരിശോധനയിൽ കിട്ടിയ നാലാം സിഗ്നലാണ് ലോറിയുടേതെന്ന് സ്ഥിരീകരിച്ചതെന്ന് ഉത്തര കന്നഡ ജില്ലാ കളക്ടർ ലക്ഷ്മിപ്രിയ പറഞ്ഞു. കരയിൽ നിന്ന് 132 മീറ്റർ അകലെ ചെളിയിൽ പുതഞ്ഞ നിലയിലാണ് ലോറിയുള്ളതെന്നാണ് നിഗമനം. ലോറിയിൽ മനുഷ്യ സാന്നിധ്യം ഉറപ്പോടെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കളക്ടർ പറഞ്ഞു. ലോറിയുടെ ക്യാബിൻ ഭാഗികമായി തകർന്ന നിലയിലാണെമന്നും കളക്ടർ പറഞ്ഞു.
Read More
- മൂന്നാമതും പിണറായി അധികാരത്തിൽ എത്തുമെന്ന് വെള്ളാപ്പള്ളി
- സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ സംസ്ഥാന കമ്മറ്റിയംഗം
- കോടതി വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
- നിപ; നാലുപേരുടെ ഫലം കൂടി നെഗറ്റീവ്
- മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ ഓറഞ്ച്
- പുഴയിൽ അടിയൊഴുക്ക് അതിശക്തം, അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.