/indian-express-malayalam/media/media_files/6efHLLBFSZwylWkRSzkf.jpg)
അരിഫ് മുഹമ്മദ്ദ് ഖാൻ
തിരുവനന്തപുരം: സർവ്വകലാശാലകളിലെ നിയമനം, ബിൽ വൈകിപ്പിക്കൽ എന്നിവയുമായി ബന്ധപ്പെട്ട സുപ്രീം കോടതിയിൽ നിന്നും ഹൈക്കോടതിയിൽ നിന്നുമുണ്ടായ പ്രതികൂല വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ ആരിഫ് മുഹമ്മദ്ദ് ഖാൻ.
സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ കണ്ടെത്താൻ സ്വന്തം നിലയ്ക്കു സേർച് കമ്മിറ്റി രൂപീകരിച്ച ചാൻസലർ കൂടിയായ ഗവർണ്ണറുടെ തീരുമാനം നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു. കാർഷിക സർവകലാശാലയിലെയും ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാലയിലെയും കമ്മിറ്റി രൂപീകരണമാണു ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ ഒരു മാസത്തേക്ക് ഇന്നലെ സ്റ്റേ ചെയ്തത്. ഇതോടെ ആറ് സർവ്വകലാശാലയിലും ഗവർണ്ണർ നിയമിച്ച സെർച്ച് കമ്മറ്റി വിലക്കായി. കുഫോസ്, കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മറ്റി തീരൂമാനം നേരത്തെ ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.
വിവിധ ബില്ലുകൾക്ക് അനുമതി നൽകുന്നതിൽ കാലതാമസം വരുത്തിയതിന് അരിഫ് മുഹമ്മദ്ദ് ഖാൻ, പശ്ചിമ ബംഗാൾ ഗവർണർ എന്നിവർക്ക് നേരത്തെ സുപ്രീം കോടതി ഇന്നലെ നോട്ടീസ് അയച്ചിരുന്നു.ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയത്തിൽ പ്രതികരണം തേടി ഗവർണർമാരുടെ ഓഫീസുകൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചത്.
Read More
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
- നിപ; നാലുപേരുടെ ഫലം കൂടി നെഗറ്റീവ്
- മഴ തുടരും; മൂന്ന് ജില്ലകളിൽ നാളെ ഓറഞ്ച്
- പുഴയിൽ അടിയൊഴുക്ക് അതിശക്തം, അർജുനായുള്ള തിരച്ചിൽ അനിശ്ചിതത്വത്തിൽ
- തിരുവല്ലയിൽ കാറിന് തീപിടിച്ച് ഭാര്യയും ഭർത്താവും മരിച്ച സംഭവം; ആത്മഹത്യയെന്ന് നിഗമനം
- നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗറെ കെട്ടിയിട്ട് തല്ലി തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.