scorecardresearch

നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗറെ കെട്ടിയിട്ട് തല്ലി തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകൾ

യുവാവിനും മർദിച്ച സ്ത്രീകൾക്കും എതിരെ പൊലീസ് കേസെടുത്തു

യുവാവിനും മർദിച്ച സ്ത്രീകൾക്കും എതിരെ പൊലീസ് കേസെടുത്തു

author-image
WebDesk
New Update
Tamilnadu | Vlogger

ചിത്രം: യൂട്യൂബ്

പാലക്കാട്: സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാമിൽ പുങ്കവച്ച വ്ലോഗർക്ക് മർദനം. തമിഴ്നാട്ടിൽ നിന്നെത്തിയ സ്ത്രീകളാണ് അട്ടപ്പാടി കോട്ടത്തറ സ്വദേശി മുഹമ്മദ് അലി ജിന്ന എന്നയാളെ കെട്ടിയിട്ട് മർദിച്ചത്. അഗളി പൊലീസ് സ്ഥലത്തെത്തിയാണ് യുവാവിനെ കെട്ടഴിച്ചുവിട്ടത്.

Advertisment

യുവാവിനും മർദിച്ച സ്ത്രീകൾക്കും എതിരെ പൊലീസ് കേസെടുത്തു. യുവാവിനെ നിലവിൽ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അട്ടപ്പാടിയിൽ വസ്ത്ര വ്യാപാരം നടത്തുന്നയാളാണ് ജിന്ന. വെള്ളിയാഴ്ച ഈ സ്ഥാപനത്തിൽ നിന്ന് വിളിച്ചിറക്കിയ ശേഷമാണ് സ്ത്രീകൾ മർദിക്കാൻ തുടങ്ങിയത്.

യുവാവിനെ തല്ലുന്നതുകണ്ട് നാട്ടുകാർ കാര്യം തിരക്കിയതോടെയാണ് നഗ്ന വീഡിയോ പ്രചരിപ്പിച്ചുവെന്ന വിവരം സ്ത്രീകൾ വെളിപ്പെടുത്തിയത്. ജിന്ന പതിവായി സ്ത്രീകളുടെ നഗ്ന വീഡിയോ ചിത്രീകരിച്ച് ഇൻസ്റ്റഗ്രാ ഉൾപ്പെടെയുള്ള നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കാറുണ്ടെന്നാണ് പ്രധാന ആരോപണം.

കൂടാതെ സ്ത്രീകളുടെ അക്കൗണ്ടുകളിൽ അസ്ലീല കമന്റുകളും വീഡിയോകളും ഇടുന്നതും ഇയാൾക്ക് പതിവാണെന്ന് സ്ത്രീകൾ ആരോപിച്ചു. തമിഴ്നാട്ടിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന സ്ത്രീകളാണ് പരാതിയുമായി എത്തിയത്. സ്ത്രീകളുടെ നഗ്ന ചിത്രം പ്രചരിപ്പിക്കൽ, സ്ത്രീത്വത്തെ അപമാനിക്കൽ ഉൾപ്പെടെയുള്ള കുറ്റങ്ങളിൽ ജിന്നയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ റോഡിലിട്ട് ക്രൂരമായി മർദിച്ചെന്ന കുറ്റത്തിനാണ് സ്ത്രീകൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

Advertisment

Read More

Palakkad social influencers

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: