scorecardresearch

20 കോടിയുമായി മുങ്ങിയ യുവതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

വ്യാജ ലോണുകൾ ഉണ്ടാക്കി 20 കോടിയോളം രൂപ സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുക്കുകയായിരുന്നു.

വ്യാജ ലോണുകൾ ഉണ്ടാക്കി 20 കോടിയോളം രൂപ സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുക്കുകയായിരുന്നു.

author-image
WebDesk
New Update
dhanya

ധന്യമോഹൻ

തൃശ്ശൂർ : ജോലി ചെയ്തിരുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽനിന്നു 20 കോടി രൂപയുമായി മുങ്ങിയ കൊല്ലം സ്വദേശിനി ധന്യ മോഹൻ കീഴടങ്ങി. കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ധന്യ കീഴടങ്ങിയത്. ഇവർക്കായി പോലീസ് ലുക്കൗട്ട് നോട്ടീസടക്കം പുറപ്പെടുവിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങൽ. തൃശൂർ വലപ്പാട് മണപ്പുറം ഫിനാൻസ് ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറൽ മാനേജറായ കൊല്ലം തിരുമുല്ലവാരം നെല്ലിമുക്ക് സ്വദേശി ധന്യമോഹൻ ആണ് ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയുമായി മുങ്ങിയത്.

Advertisment

18 വർഷത്തോളമായി ധന്യ, സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു.
വ്യാജ ലോണുകൾ ഉണ്ടാക്കി 20 കോടിയോളം രൂപ സ്ഥാപനത്തിന്റെ അക്കൗണ്ടിൽനിന്ന് ഇവരുടെ അച്ഛന്റെയും സഹോദരന്റെയും വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്ത് തട്ടിയെടുക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് ഇവർ സ്വത്തുക്കൾ വാങ്ങിയെന്നാണ് കരുതുന്നത്.

സ്ഥാപനത്തിൽ നിന്ന് തട്ടിയെടുത്ത പണം ഉപയോഗിച്ച് യുവതി ആഡംബര വസ്തുക്കളും  സ്ഥലവും വീടും മറ്റും വാങ്ങി. പിടിയിലാവും എന്ന് മനസ്സിലായ യുവതി ശാരീരിക ബുദ്ധിമുട്ടെന്ന് പറഞ്ഞ്  ഓഫീസിൽ നിന്നും മുങ്ങിയെന്നും പരാതിയിൽ പറയുന്നു.യുവതിയും ബന്ധുക്കളും ഒളിവിലാണ്. കൊല്ലത്തെ വീടും പൂട്ടിയിട്ടിരിക്കുകയാണ്. വലപ്പാട് പോലീസാണ് കേസ് അന്വേഷിക്കുന്നത്. യുവതി ഓൺലൈൻ ചൂതാട്ടത്തിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നെന്നും രണ്ടരക്കോടിയുടെ ഓൺലൈൻ ചൂതാട്ടവുമായി ബന്ധപ്പെട്ട് നേരത്തെ ഇവരോട് ആദായനികുതി വകുപ്പ് വിശദീകരണം തേടിയിരുന്നെന്നും പൊലീസ് പറഞ്ഞു.

Read More

Money Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: