/indian-express-malayalam/media/media_files/uoWmC4Fb5icV72uziUhJ.jpg)
ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യബജറ്റിൽ കാർഷിക മേഖലയ്ക്കായി വകയിരുത്തിയത് 1.52 ലക്ഷം കോടി രൂപ. കാർഷിക മേഖലയുടെ ആധുനിവത്കരണത്തിനാണ് ബജറ്റിൽ കൂടുതൽ പ്രാധാന്യം നൽകിയത്. ഉയർന്ന ഉത്പാദന ക്ഷമതയുള്ളതും കാലാവസ്ഥയെ പ്രതിരോധിക്കുന്നതുമായ വിത്തിനങ്ങൾ വികസിപ്പിക്കുന്നതിന് കൂടുതൽ ഊന്നൽ നൽകും. ആദ്യഘട്ടത്തിൽ 109 പുതിയ വിളകളാണ് കർഷകർക്ക് നൽകുക. ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി.
രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തെ ഒരുകോടി കർഷകരെ ജൈവ കൃഷിയിലേക്ക് ആകർഷിക്കുന്നതിനുള്ള പദ്ധതികൾ വിഭാവനം ചെയ്യും. ബ്രാൻഡിങ്, സർട്ടിഫിക്കേഷൻ ഉൾപ്പടെയുള്ള കേന്ദ്ര സർക്കാർ നൽകും. പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൂടുതൽ ക്ലസ്റ്ററുകൾ രൂപീകരിക്കും. സംഭരണം, മാർക്കറ്റിങ് എന്നിവയ്ക്കായി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ (എഫ്പിഒ), കോഓപ്പറേറ്റീവ് സ്ഥാപനങ്ങൾ, സ്റ്റാർട്ടപ്പുകൾ എന്നിവക്ക് ധനസഹായം നൽകും. പയർവർഗം, എണ്ണക്കുരു എന്നിവയിൽ രാജ്യം സ്വയം പര്യാപ്തത കൈവരിക്കുന്നതിനായി ഇവയുടെ വിപണികൾ ശക്തിപ്പെടുത്തുമെന്നും ബജറ്റിൽ പ്രഖ്യാപനമുണ്ടായി.
കൂടാതെ മത്സ്യമേഖലയിൽ നികുതിയിളവ് പ്രഖ്യാപിച്ചത് മത്സ്യമേഖലക്കും സഹായകരമാകും. കൊഞ്ചിന്റെ ന്യൂക്ലിയസ് ബ്രീഡിങ് സെന്ററുകൾ സ്ഥാപിക്കുന്നതിനായി സാമ്പത്തിക സഹായം ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. നബാർഡ് വഴിയായിരിക്കും ധനസഹായം വിതരണം ചെയ്യുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.