scorecardresearch

പുതിയ സ്കീമിലുള്ളവർക്ക് ആദായ നികുതി ഇളവ്, പ്രതിവർഷം 17,500 രൂപ ലാഭിക്കാം

ന്യൂ റെജിം സ്വീകരിച്ചവർക്ക് നികുതി ഇനത്തിലും ഇളവുകളുണ്ട്. മൂന്ന് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല

ന്യൂ റെജിം സ്വീകരിച്ചവർക്ക് നികുതി ഇനത്തിലും ഇളവുകളുണ്ട്. മൂന്ന് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല

author-image
WebDesk
New Update
news

Union Budget 2024

ന്യൂഡൽഹി: ആദായ നികുതി സ്റ്റാൻഡേഡ് ഡിഡക്ഷൻ പരിധി 50,000 ത്തിൽനിന്ന് 75,000 ആയി ഉയർത്തി. ബജറ്റ് പ്രഖ്യാപനത്തിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. പുതിയ നികുതി ഘടന സ്വീകരിച്ചവർക്കാണ് ഈ ഇളവ്. ഇവർക്ക് പ്രതിവർഷം 17,500 രൂപയുടെ ലാഭം കിട്ടും. ഓൾഡ് റെജിം സ്വീകരിച്ചവർക്ക് ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനത്തിൽ യാതൊരു ആനുകൂല്യവുമില്ല.

Advertisment

ന്യൂ റെജിം സ്വീകരിച്ചവർക്ക് നികുതി ഇനത്തിലും ഇളവുകളുണ്ട്. മൂന്ന് ലക്ഷം രൂപവരെ വാർഷിക വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനവും ഏഴ് മുതല്‍ പത്ത് ലക്ഷം വരെ 10 ശതമാനവുമാണ് നികുതി. 12 മുതല്‍ 15 ലക്ഷംവരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

ന്യൂ റെജിമിൽ ഉൾപ്പെട്ടവർക്ക് ഫാമിലി പെൻഷൻ പരിധി 15,000 ൽ നിന്ന് 25,000 ആയി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

Read More

Union Budget Income Tax

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: