/indian-express-malayalam/media/media_files/lvPOPPlizcHruTQLYZTf.jpg)
ന്യൂഡൽഹി: ബജറ്റിന് പിന്നാലെ, മൊബൈൽ ഫോൺ ഉൾപ്പടെ വിവിധ നിത്യോപയോഗ സാധനങ്ങളുടെ വിലകുറയും. മൊബൈൽ ഫോണുകളുടെയും ചാർജറുകളുടെയും അടിസ്ഥാന കസ്റ്റംസ് തീരുവ 15 ശതമാനമായാണ് ബജറ്റിൽ കുറച്ചത്. മൊബൈൽ ഫോണും അനുബന്ധ ഉൽപ്പന്ന വ്യവസായവും ആഭ്യന്തര ഉൽപ്പാദനത്തിൽ മൂന്ന് മടങ്ങ് വർധനവും കയറ്റുമതിയിൽ നൂറ് ശതമാനം കുതിച്ചാട്ടവും നടത്തിയെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ഇതിനെ തുടർന്നാണ് ബജറ്റിൽ മൊബൈൽ ഫോണുകൾ, മൊബൈൽ പിസിബിഎ, മൊബൈൽ ചാർജറുകൾ എന്നിവയുടെ കസ്റ്റംസ് തീരുവ 15% ആയി കുറച്ചുകൊണ്ടുള്ള പ്രഖ്യാപനം ബജറ്റിലുണ്ടാകുന്നത്.
സ്വർണ്ണം,വെള്ളി എന്നിവയുടെ കസ്റ്റംസ് തീരൂവയും ആറുശതമാനം ബജറ്റിൽ കുറച്ചു. പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരൂവ 6.4 ശതമാനാണ് കുറച്ചത്. കൂടാതെ അർബുദ രോഗികൾക്ക് വേണ്ടിയുള്ള മൂന്ന് മരുന്നുകളെ കസ്റ്റംസ് തീരൂവയിൽ നിന്നൊഴിവാക്കി.കൂടാതെ 25 ധാതുക്കൾക്കുള്ള കസ്റ്റംസ് തീരൂവയും ഒഴിവാക്കി. അമോണിയം നൈട്രേറ്റിനുള്ള തീരുവ കുറച്ചു, മത്സ്യമേഖലയിൽ നികുതിയിളവ് തുടങ്ങിയവയാണ് ബജറ്റിൽ വില കുറയുന്നവ.
പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളാണ് വിലക്കൂട്ടിയവയിൽ പ്രധാനി. പിവിസി പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾ ഉൾപ്പടെയുള്ളവയുടെ കസ്റ്റംസ് തീരൂവ 25 ശതമാനമായി വർധിപ്പിച്ചു. കൂടാതെ സൗരോർജ്ജ പാനലുകൾക്കും സെല്ലുകൾക്കും നികുതിയിളവ് നൽകിയിട്ടില്ല. നികുതി വർധിപ്പിച്ചിട്ടുള്ളതിനാൽ ടെലികോം ഉപകരണങ്ങൾ, അമോണിയം നൈട്രേറ്റ്, അജൈവ പ്ലാസ്റ്റിക് എന്നിവയ്‌ക്കെല്ലാം വില വർധിക്കും.
വില കുറയുന്നവ
സ്വർണം, വെള്ളി, പ്ലാറ്റിനം, ക്യാൻസറിനുള്ള 3 മരുന്നുകൾ, മൊബൈൽ ഫോൺ, ചാർജർ, മൊബൈൽ ഘടകങ്ങൾ, തുകൽ, തുണിത്തരങ്ങൾ,
എക്‌സ്‌റേ ട്യൂബുകൾ തുടങ്ങിയവ.
വില കൂടുന്നവ
അജൈവ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ, ഫ്‌ളക്‌സ്, സോളാർ പാനലുകൾ, ടെലികോം ഉപകരണങ്ങൾ.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.