scorecardresearch

ബജറ്റ് അവതരണം; റെക്കോർഡിനരികെ നിർമല

സ്വതന്ത്ര ഇന്ത്യയിൽ 1950 മുതൽ 1956 വരെ ധനമന്ത്രിയായിരുന്ന സി.ഡി. ദേശ്മുഖ് ഏഴ് ബജറ്റാണ് അവതരിപ്പിച്ചത്. ചൊവ്വാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ നിർമലാ സീതാരാമാനും ഈ നേട്ടം കൈവരിക്കും.

സ്വതന്ത്ര ഇന്ത്യയിൽ 1950 മുതൽ 1956 വരെ ധനമന്ത്രിയായിരുന്ന സി.ഡി. ദേശ്മുഖ് ഏഴ് ബജറ്റാണ് അവതരിപ്പിച്ചത്. ചൊവ്വാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ നിർമലാ സീതാരാമാനും ഈ നേട്ടം കൈവരിക്കും.

author-image
WebDesk
New Update
Nirmala Sitharaman

നിർമ്മലാ സീതാരാമൻ, സിഡി ദേശ്മുഖ്

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ് ചൊവ്വാഴ്ച അവതരിപ്പിക്കുന്നതോടെ റെക്കോർഡ് നേട്ടത്തിനരിൽ എത്തുകയാണ് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഏറ്റവും കൂടുതൽ ബജറ്റ് അവതിപ്പിച്ച ധനമന്ത്രി എന്ന സിഡി ദേശ്മുഖിന്റെ റെക്കോഡിനൊപ്പമാണ് നിർമ്മലയും എത്തിയിരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയിൽ 1950 മുതൽ 1956 വരെ ധനമന്ത്രിയായിരുന്ന സി.ഡി. ദേശ്മുഖ് ഏഴ് ബജറ്റാണ് അവതരിപ്പിച്ചത്.

Advertisment

ചൊവ്വാഴ്ച കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിലൂടെ നിർമലാ സീതാരാമാനും ഈ നേട്ടം കൈവരിക്കും. വരുന്ന വർഷവും ധനമന്ത്രിയായി നിർമ്മലാ സീതാരാമൻ തുടർന്നാൽ സ്വതന്ത്ര ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രാവശ്യം  ബജറ്റ് അവതരിപ്പിച്ച വനിതാ ധനമന്ത്രിയെന്ന് ചരിത്ര നേട്ടം കൈവരിക്കാൻ നിർമ്മലാ സീതാരാമന് കഴിയും.

2019 മെയ് 30 മുതൽ നിർമ്മലാ സീതാരാമൻ കേന്ദ്ര ധനമന്ത്രിയായി ചുമതലയേറ്റത്. തമിഴ്‌നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി അംഗമായ നിർമ്മല മൂന്നു തവണ രാജ്യസഭാംഗം, 2017 മുതൽ 2019 വരെ കേന്ദ്ര, പ്രതിരോധ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. 1950 മുതൽ 1956 വരെ ഭാരതത്തിന്റെ ധനമന്ത്രിയായിരുന്ന സി.ഡി.ദേശ് മുഖ്, റിസർവ് ബാങ്കിന്റെ ഭാരതീയനായ ആദ്യത്തെ തലവനുമായിരുന്നു.

സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം,  അന്താരാഷ്ട്ര സാമ്പത്തിക സ്ഥാപനങ്ങളുടെ രൂപീകരണവുമായി ബന്ധപ്പെട്ട് 1944ൽ നടന്ന ബ്രെട്ടൺവുഡ്‌സ് സമ്മേളനത്തിലും പങ്കെടുക്കുകയുണ്ടായി.1955ൽ സംയുക്ത മഹാരാഷ്ട്രയ്ക്കുവേണ്ടിയുള്ള പ്രക്ഷോഭത്തെ തുടർന്ന് മുംബൈ കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാരിന്റെ തീരൂമാനത്തിൽ പ്രതിഷേധിച്ചാണ് മന്ത്രി സ്ഥാനം രാജിവെച്ചത്.

Read More

Advertisment

Union Budget Budget Nirmala Sitharaman

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: