scorecardresearch

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസ് സ്ഥാനാർത്ഥി

പാർട്ടിയുടെയും രാജ്യത്തിൻ്റെയും താൽപ്പര്യം കണക്കിലെടുത്ത് പിന്മാറ്റമെന്ന്, ബൈഡൻ

പാർട്ടിയുടെയും രാജ്യത്തിൻ്റെയും താൽപ്പര്യം കണക്കിലെടുത്ത് പിന്മാറ്റമെന്ന്, ബൈഡൻ

author-image
WebDesk
New Update
Joe Biden, Kamala Harris

ചിത്രം: എക്സ്/ബൈഡൻ

വാഷിം​ഗ്ടൺ: വരാനിരിക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് നിലവിലെ പ്രസിഡന്റ് ജോ ബൈഡൻ പിന്മാറി. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്നുപോലും സമ്മർദ്ദം ഉയർന്ന സാഹചര്യത്തിലാണ് ബൈഡൻ മത്സരത്തിൽ നിന്നും വിട്ടുനിൽക്കാൻ തീരുമാനിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയാണ് പ്രഖ്യാപനം ഉണ്ടായത്.

Advertisment

മുൻ പ്രസിഡൻ്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾഡ് ട്രംപുമായി ജൂൺ 28ന് നടന്ന സംവാദത്തിൽ ദയനീയമായ പ്രകടനമായിരുന്നു ബൈഡൻ കാഴ്ചവച്ചത്. ഇതിന് പിന്നാലെയാണ് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബൈഡന് മേൽ സമ്മർദ്ദം വർധിച്ചത്.

"നിങ്ങളുടെ പ്രസിഡൻ്റായി പ്രവർത്തിക്കുന്നത്, എൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. വീണ്ടും തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, എൻ്റെ പാർട്ടിയുടെയും രാജ്യത്തിൻ്റെയും താൽപ്പര്യം ഞാൻ മാനിക്കുന്നു. എൻ്റെ അവസരത്തിന്റെ ശേഷിക്കുന്ന കാലയളവിൽ പ്രസിഡൻ്റ് എന്ന നിലയിലുള്ള ചുമതലകൾ നിറവേറ്റുന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നു," ബൈഡൻ പറഞ്ഞു.

Advertisment

മത്സരത്തിൽ നിന്ന് പിന്മാറിയതിന് ശേഷം ഡെമോക്രാറ്റിക് പാർട്ടിയുടെ സ്ഥാനാർഥിയായി വൈസ് പ്രസിഡന്റ് കമല ഹാരിസിനെ ജോ ബൈഡൻ നിർദേശിച്ചു. "2020 ലെ പാർട്ടി നോമിനി എന്ന നിലയിൽ എൻ്റെ ആദ്യ തീരുമാനം കമല ഹാരിസിനെ വൈസ് പ്രസിഡൻ്റായി തിരഞ്ഞെടുക്കുകയായിരുന്നു. ഞാൻ എടുത്ത ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. ഇന്ന് എൻ്റെ പൂർണ്ണ പിന്തുണ കമലാ ഹാരിസിന് വാഗ്ദാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ വർഷം ഞങ്ങളുടെ പാർട്ടിയുടെ നോമിനിയായി കമലയെ അംഗീകരിക്കുന്നു. ഇത് ഒരുമിച്ച് ട്രംപിനെ തോൽപ്പിക്കാനുള്ള സമയമാണ്," കമല ഹാരിസിന് പിന്തുണ പ്രഖാപിച്ച ബൈഡൻ എക്സിൽ കുറിച്ചു.

ബൈഡന് ജൂലൈ 18ന് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു.

Read More

Joe Biden Us President Kamala Harris

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: