/indian-express-malayalam/media/media_files/8FjgGiEF5VfxikHYI7bg.jpg)
വീഡിയോ ദൃശ്യം (കടപ്പാട് എക്സ്)
ധാക്ക: ബംഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, കലാപബാധിത പ്രദേശങ്ങളിൽനിന്ന് 978 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു. ബംഗ്ലാദേശിൽനിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി രാജ്യത്ത് എത്തിക്കാൻ കഴിയുമെന്ന് വിദേശകാര്യ മന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ബംഗ്ലാദേശിൽ 8,500 വിദ്യാർത്ഥികൾ ഉൾപ്പെടെ 15,000 ഇന്ത്യക്കാരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇന്നലെ മുന്നൂറോളം ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്തേക്ക് മടങ്ങി എത്തിയിരുന്നു. ത്രിപുര, മേഘാലയ അതിർത്തി വഴിയാണ് കൂടുതൽപേരും വന്നത്. ഇന്ത്യൻ ഹൈക്കമ്മിഷനും ബിഎസ്എഫും ചേർന്നാണ് കുട്ടികളുടെ സുരക്ഷ ഒരുക്കിയത്. നിലവിൽ 400ലധികം ഇന്ത്യൻ പൗരൻമാർ തിരികെയെത്തി. ഇതിൽ 125 പേരും വിദ്യാർഥികളാണ്.
രാജ്യം മുഴുവൻ പടർന്നുപിടിച്ച പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 105 ആയി ഉയർന്നിട്ടുണ്ട്. പ്രക്ഷോഭം കൂടുതൽ ശക്തമാകുന്ന സാഹചര്യത്തിൽ സമരം ചെയ്യുന്നവരെ നേരിടാൻ സർക്കാർ സൈന്യത്തിനെ രംഗത്തിറക്കി. ദിവസങ്ങളായി തുടരുന്ന പ്രക്ഷോഭം തെരുവുയുദ്ധമായി മാറിയതോടെ രാജ്യത്തെ വാർത്താ-വിനിമയ സംവിധാനങ്ങൾ സർക്കാർ നിർത്തിവെപ്പിച്ചു. നിരവധി പത്ര വെബ്‌സൈറ്റുകളും സാമൂഹിക മാധ്യമങ്ങളും പ്രവർത്തനരഹിതമായി. പ്രധാനമന്ത്രി ഷെയ്ക് ഹസീന ശനിയാഴ്ച രാജ്യം മുഴുവൻ കർഫ്യു ഏർപ്പെടുത്തി.
പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാലാം തവണയും ബംഗ്ലാദേശിൽ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നത്. 1971 ലെ പാക്കിസ്ഥാനിൽ നിന്നുള്ള സ്വാതന്ത്ര്യ സമരത്തിലെ പോരാളികളുടെ കുടുംബാംഗങ്ങൾക്ക് 30% സംവരണം ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിൽ ക്വാട്ടയ്‌ക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us