/indian-express-malayalam/media/media_files/3rOIaHH25OuxXAGQnR7U.jpg)
ക്രൗഡ് സ്‌ട്രൈക്ക് നിശ്ചലമായതിന്റെ പ്രതീകാത്മക ചിത്രം. സാൽ-ഇ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ചത്
ന്യുഡൽഹി:മണിക്കൂറുകൾ ലോകം നിശ്ചലമായ അവസ്ഥ. ക്രൗഡ് സ്‌ട്രൈക്കിനെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്റർനെറ്റ് യുഗത്തിൽ ഒരൊറ്റ കുടക്കീഴിലായ ലോകം മൈക്രോസോഫ്റ്റിന്റെ തകരാർ മൂലം ഇതുവരെ കണ്ടിട്ടില്ലാത്ത സാങ്കേതിക പ്രതിസന്ധിയാണ് കഴിഞ്ഞ മണിക്കൂറുകളിൽ അഭിമൂഖീകരിച്ചത്.
വിമാന സർവ്വീസുകൾ, ബാങ്കുകൾ, സ്റ്റോക്ക് എക്‌സേഞ്ചുകൾ, മാധ്യമ സ്ഥാപനങ്ങൾ തുടങ്ങി അടിയന്ത സേവനങ്ങൾ നൽകേണ്ട പലസംവിധാനങ്ങളും ഒറ്റയടിക്ക് നിശ്ചലമാകുന്നതാണ് കഴിഞ്ഞ മണിക്കൂറുകളിൽ ലോകം കണ്ടത്. അറിയാം ക്രൗഡ് സ്‌ട്രൈക്കിനെപ്പറ്റി കൂടുതൽ
എന്താണ് സംഭവിച്ചത്
മൈക്രോസോഫ്റ്റിന്റെ സുരക്ഷാ സംവിധാനമാണ് ക്രൗഡ് സ്‌ട്രൈക്ക്. ഈ സോഫ്റ്റവെയറിൽ ഏറ്റവും പുതിയ അപ്‌ഡേഷൻ നൽകിയതിനെ തുടർന്നാണ് മൈക്രോ സോഫ്റ്റ് സേവനങ്ങൾ താളം തെറ്റിയത്. ക്രൗഡ് സ്‌ട്രൈക്കിന്റെ അപ്‌ഡേറ്റിന്റെ ഭാഗമായി ഇൻസ്റ്റാൾ ചെയ്യപ്പെട്ട ഫാൽക്കൺ സെൻസറാണ് സേവനങ്ങൾ താറുമാറാക്കാൻ കാരണമായതെന്നാണ് കമ്പനിയുടെ ഔദോഗീക വിശദീകരണം.
വെള്ളിയാഴ്ച പുലർച്ചെ മുതലാണ് പ്രശ്‌നങ്ങൾ കണ്ടുതുടങ്ങിയത്. ശനിയാഴ്ചയോടെ സേവനങ്ങൾ പൂർണ്ണമായി നിലച്ചു. ക്രൗഡ് സ്ട്രൈക്കിന്റെ ഉപഭോക്താക്കളാണ് ബാധിക്കപ്പെട്ടവർ. പ്രശ്‌നം മൈക്രോസോഫ്റ്റിന്റെ അഷ്വർ ക്ലൗഡ് സേവനത്തെയും ബാധിച്ചു. ഇതേ തുടർന്ന് കംപ്യൂട്ടറുകളിൽ ബ്ലൂ സ്‌ക്രീൻ ഓഫ് ഡെത്ത് (ബി.എസ്ഒ.ഡി.) എറർ മുന്നറിയിപ്പാണ് നൽകിയത്. കൂടാതെ കംപ്യൂട്ടറുകൾ അപ്രതീക്ഷിതമായി റീസ്റ്റാർട്ട് ആവുകയും ശേഷം ബ്ലൂ സ്‌ക്രീൻ മുന്നറിയിപ്പ് കാണിക്കുകയുമാണ് ചെയ്തത്
ക്രൗഡ് സ്ട്രൈക്ക് പുറത്തിറക്കിയ അപ്ഡേറ്റാണ് ആഗോളതലത്തിലെ ഐ.ടി. സംവിധാനങ്ങളെ ബാധിച്ചതെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ലയും വെള്ളിയാഴ്ച സ്ഥിരീകരിച്ചിരുന്നു. എന്നാൽ പ്രശ്‌നം എന്തെങ്കിലും തരത്തിലുള്ള ഹാക്കിങ്ങുമായി ബന്ധപ്പെട്ട് ഉണ്ടായതല്ലെന്ന ക്രൗഡ് സ്ട്രൈക്കും വ്യക്തമാക്കുന്നു.
എങ്ങനെ വിമാനത്താവളങ്ങളെ ബാധിച്ചു
ക്രൗഡ് അധിഷ്ഠിത സേവനങ്ങളാണ് ലോകത്ത് ഭൂരിഭാഗം വിമാനക്കമ്പനികൾ ഉപയോഗിക്കുന്നത്. എയർ ട്രാഫിക്, സിഗ്നൽ സംവിധാനങ്ങൾ, എയർപോട്ടിന്റെ പ്രവർത്തനങ്ങൾ, ഓൺലൈൻ സേവനങ്ങൾ, വിമാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ പങ്കുവെക്കൽ തുടങ്ങി വിമാന സർവ്വീസുമായി ബന്ധപ്പെട്ടുള്ള സുപ്രധാനമായ കാര്യങ്ങൾക്കെല്ലാം ക്രൗഡ് സേവനങ്ങളെയാണ് ആശ്രയിക്കുന്നത്. ഈ സേവനങ്ങൾ മുടങ്ങിയപ്പോൾ സ്വഭാവികമായും വിമാനത്താവളങ്ങളുടെ പ്രവർത്തനം, വിമാനസർവ്വീസുകൾ എന്നിവയുടെ പ്രവർത്തനം താളം തെറ്റുകയായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.