scorecardresearch

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് രണ്ടാം ബോർഡ് പരീക്ഷ ജൂണിൽ

നിലവിൽ, ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ബോർഡ് പരീക്ഷ.എന്നാൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിന് ദ്വൈവാർഷിക ബോർഡ് പരീക്ഷകൾ നിർദ്ദേശിക്കുന്നു.

നിലവിൽ, ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ബോർഡ് പരീക്ഷ.എന്നാൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിന് ദ്വൈവാർഷിക ബോർഡ് പരീക്ഷകൾ നിർദ്ദേശിക്കുന്നു.

author-image
WebDesk
New Update
cbse

എക്‌സ്പ്രസ് ഫൊട്ടോ

ന്യുഡൽഹി:  ദേശീയ പാഠ്യപദ്ധതി ചട്ടക്കൂട് (എൻസിഎഫ്എസ്ഇ) ശുപാർശ ചെയ്യുന്ന പ്രകാരം വർഷത്തിൽ രണ്ടുതവണ ബോർഡ് പരീക്ഷകൾ നടത്താനുള്ള പദ്ധതിക്ക് അനുസൃതമായി, ജൂൺ മുതൽ 12-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി രണ്ടാമത്തെ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പരീക്ഷ ഷെഡ്യൂൾ ചെയ്യാൻ സർക്കാർ ആലോചിക്കുന്നു.

Advertisment

നിലവിൽ, ഫെബ്രുവരി-മാർച്ച് മാസങ്ങളിലാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർഥികളുടെ ബോർഡ് പരീക്ഷ. മെയ്യിൽ ഫലപ്രഖ്യാപനം വന്ന ശേഷം ജൂലൈയിൽ സപ്ലിമെന്ററി പരീക്ഷ വഴി ഒരു വിഷയത്തിൽ പ്രകടനം മെച്ചപ്പെടുത്താനുള്ള അവസരവും വിദ്യാർഥികൾക്കുണ്ട്. ഈ വർഷത്തെ സപ്ലിമെന്റെറി പരീക്ഷകൾ കഴിഞ്ഞ 15-നാണ് നടന്നത്.

എന്നാൽ, പുതിയ ദേശീയ വിദ്യാഭ്യാസ നയം വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരങ്ങൾ നൽകുന്നതിന് ദ്വൈവാർഷിക ബോർഡ് പരീക്ഷകൾ നിർദ്ദേശിക്കുന്നു. ഇതിന് അനുസൃതമായി, 2026 മുതൽ പ്രതിവർഷം രണ്ട് ബോർഡ് പരീക്ഷകൾ നടത്തുന്നതിനുള്ള നിർദ്ദേശം തയ്യാറാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം സിബിഎസ്ഇയോട് ആവശ്യപ്പെട്ടു.

രണ്ട് ബോർഡുകളുള്ള പരീക്ഷാ സമ്പ്രദായത്തിന്റെ അന്തിമ രൂപം സർക്കാർ ഇനിയും തീരൂമാനിച്ചിട്ടില്ല.  12-ാം ക്ലാസ് വിദ്യാർത്ഥികൾ ഒരു വിഷയത്തിൽ മാത്രം 'പ്രകടനം മെച്ചപ്പെടുത്തുന്നതിന് സപ്ലിമെന്ററി പരീക്ഷ നടത്തുന്ന നിലവിലെ സമ്പ്രദായത്തിന് പകരം, ജൂൺ മാസത്തിൽ അവർക്ക് ഇഷ്ടമുള്ള ഏതെങ്കിലും അല്ലെങ്കിൽ എല്ലാ വിഷയങ്ങളിലും അവരുടെ പരീക്ഷകൾ വീണ്ടും എഴുതാനുള്ള ഓപ്ഷൻ ഉണ്ടായിരിക്കും.    

രണ്ടാം സെറ്റ് പരീക്ഷകൾ നടത്താൻ സിബിഎസ്ഇയ്ക്ക് ഏകദേശം 15 ദിവസവും ഈ ഓപ്ഷൻ പ്രകാരം ഫലം പ്രഖ്യാപിക്കാൻ ഒരു മാസവും വേണ്ടിവരും. രണ്ടാം ബോർഡ് പരീക്ഷയുടെ ഫലം ഓഗസ്റ്റിലാകും  പ്രഖ്യാപിക്കുക.

Read More

Students School Cbse Exam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: