scorecardresearch

ബംഗ്ലാദേശ് പ്രക്ഷോഭം; മരണസംഖ്യ 114 ആയി

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് അടിയന്ത സേവനങ്ങൾ മാത്രമേ ലഭ്യമാക്കുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാജ്യം മുഴുവൻ പ്രഖ്യാപിച്ച കർഫ്യു ഞായറാഴ്ചയും തുടരുകയാണ്.

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് അടിയന്ത സേവനങ്ങൾ മാത്രമേ ലഭ്യമാക്കുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാജ്യം മുഴുവൻ പ്രഖ്യാപിച്ച കർഫ്യു ഞായറാഴ്ചയും തുടരുകയാണ്.

author-image
WebDesk
New Update
വിദ്യാര്‍ത്ഥി പ്രക്ഷോഭം; വാഹനാപകടങ്ങളില്‍ വധശിക്ഷ നല്‍കാന്‍ ബംഗ്ലാദേശ്

പ്രതീകാത്മ ചിത്രം

ന്യുഡൽഹി:തൊഴിൽ മേഖലയിലെ സംവരണത്തിനെതിരെ ബംഗ്ലാദേശിൽ തുടരുന്ന പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 114 ആയി ഉയർന്നു. പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ ടെലിഫോൺ-ഇന്റെർനെറ്റ് സേവനങ്ങൾ പൂർണ്ണമായി സർക്കാർ വിച്ഛേദിച്ചു.

Advertisment

തിങ്കളാഴ്ച വരെ സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. രാജ്യത്ത് അടിയന്ത സേവനങ്ങൾ മാത്രമേ ലഭ്യമാക്കുവെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ശനിയാഴ്ച രാജ്യം മുഴുവൻ പ്രഖ്യാപിച്ച കർഫ്യു ഞായറാഴ്ചയും തുടരുകയാണ്.  അതേ സമയം വിവാദ തൊഴിൽ സംവരണത്തിൽ രാജ്യത്തെ സുപ്രീം കോടതി വാദം കേൾക്കും. 

ബംഗ്ലാദേശിൽ നിന്ന് 978 ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെയെത്തിച്ചെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതിൽ 778 പേരെ കരമാർഗവും 200ഓളം പേർ വിമാനമാർഗവും ഇന്ത്യയിലേക്ക് മടങ്ങിയെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിഷയത്തിൽ ഇതുവരെ പ്രതികണത്തിന് ഇന്ത്യ തയ്യാറായിട്ടില്ല. പ്രക്ഷോഭം ബംഗ്ലാദേശിലെ ആഭ്യന്തവിഷയമാണെന്നും അതിൽ ഇടപെടാൻ  ആഗ്രഹിക്കുന്നില്ലെന്നുമാണ് ഇന്ത്യയുടെ നിലപാട്. 

പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നാലാം തവണയും ബംഗ്ലാദേശിൽ അധികാരത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധമാണ് രാജ്യവ്യാപകമായി ഉയർന്നത്. 1971 ലെ പാക്കിസ്ഥാനിൽ നിന്നുള്ള സ്വാതന്ത്ര്യ സമരത്തിലെ പോരാളികളുടെ കുടുംബാംഗങ്ങൾക്ക് 30% സംവരണം ഉൾപ്പെടെയുള്ള പൊതുമേഖലാ തൊഴിൽ ക്വാട്ടയ്ക്കെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. 

Read More

Protest People Protest Bangladesh

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: