scorecardresearch

സാമ്പത്തിക സർവേ റിപ്പോർട്ട് ഇന്ന്, ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കുമെന്ന് മോദി

നാളെയാണ് (ജൂലൈ 23) മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്

നാളെയാണ് (ജൂലൈ 23) മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്

author-image
WebDesk
New Update
news

നരേന്ദ്ര മോദി

ന്യൂഡൽഹി: ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്ന ബജറ്റായിരിക്കും അവതരിപ്പിക്കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അമൃതകാലത്തെ സുപ്രധാന ബജറ്റാണ് അവതരിപ്പിക്കുന്നത്. 2047 ലേക്കുള്ള റോഡ് മാപ്പ് കൂടിയാണ് ഈ ബജറ്റ്. ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിന് ഒന്നിച്ച് നീങ്ങണമെന്നും വിദ്വേഷം മാറ്റിവച്ച് പ്രതിപക്ഷം സഹകരിക്കണമെന്നും മോദി ആവശ്യപ്പെട്ടു.

Advertisment

ബജറ്റ് അവതരണത്തിനു മുന്നോടിയായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ സാമ്പത്തിക അവലോകന റിപ്പോർട്ട് പാർലമെന്റിന്റെ ഇരുസഭകളിലും ഇന്ന് അവതരിപ്പിക്കും. ചട്ടം അനുസരിച്ച് ബജറ്റിന് ഒരു ദിവസം മുൻപാണ് ധനമന്ത്രാലയം ഈ റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിക്കുന്നത്. വിവിധ സാമ്പത്തിക മേഖലകളിലെ പ്രകടനത്തെക്കുറിച്ചും തൊഴിൽ, ജിഡിപി വളർച്ച, പണപ്പെരുപ്പം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സാമ്പത്തിക സർവേ റിപ്പോർട്ടിലുണ്ടാകും. 

നാളെയാണ് (ജൂലൈ 23) മൂന്നാം മോദി സർക്കാരിന്റെ സമ്പൂർണ ബജറ്റ്. ധനമന്ത്രി നിർമ്മല സീതാരാമനാണ് ബജറ്റ് അവതരിപ്പിക്കുന്നത്. 2024- 25 കാലത്തെ ഇടക്കാല ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി അവതരിപ്പിച്ചിരുന്നു. 

എന്താണ് സാമ്പത്തിക സർവേ?

സാമ്പത്തിക വർഷത്തിലെ ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വിശദമായ റിപ്പോർട്ടാണിത്. മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്റെ മാർഗനിർദേശപ്രകാരം കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തിക കാര്യ വകുപ്പിന്റെ (DEA) സാമ്പത്തിക വിഭാഗമാണ് ഇത് തയ്യാറാക്കുന്നത്. സർവ്വേ തയ്യാറാക്കിക്കഴിഞ്ഞാൽ ധനമന്ത്രിയുടെ അംഗീകാരം ലഭിക്കും. 1950-51ലാണ് ആദ്യ സാമ്പത്തിക സർവേ അവതരിപ്പിച്ചത്. 1964 വരെ പൊതുബജറ്റിനൊപ്പമാണ് അവതരിപ്പിച്ചിരുന്നത്. സർക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പ് സംബന്ധിച്ച വിവരങ്ങളാണ് റിപ്പോർട്ടിലെ പ്രധാന ഉള്ളടക്കം.

Read More

Advertisment
Narendra Modi Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: