/indian-express-malayalam/media/media_files/Llkbv9xa0rkMB9ZpDVYe.jpg)
ഫോൺ പേ സ്ഥാപകനും സിഇഒയുമായ സമീർ നിഗം
ബെംഗളൂരു: കർണാടക സർക്കാർ അടുത്തിടെ അവതരിപ്പിച്ച, കരട് തൊഴിൽ സംവരണ ബില്ലിനെക്കുറിച്ചുള്ള അഭിപ്രായത്തിൽ, "ഫോൺ പേ" സ്ഥാപകനും സിഇഒയുമായ സമീർ നിഗം ​​മാപ്പുപറഞ്ഞു. താൻ ഒരിക്കലും സംസ്ഥാനത്തെയും ജനങ്ങളെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും സമീർ നിഗം പറഞ്ഞു. സോഷ്യൽ മീഡിയയിലെ കന്നഡ ഗ്രൂപ്പുകളിൽ ഫോൺ പേ ബഹിഷ്‌കരണ കാമ്പെയിൻ ആരംഭിച്ചതിന് പിന്നാലെയാണ് പ്രസ്താവന.
കർണാടക മന്ത്രിസഭയെ കുറിച്ചുള്ള സമീർ നിഗ-ത്തിൻ്റെ എക്‌സ് പോസ്റ്റിന് പിന്നാലെ കർണാടക സംരക്ഷണ വേദികയും മറ്റു കന്നഡ അനുകൂല സംഘടനകളും ഫോൺപേ ബഹിഷ്‌കരിക്കാൻ സോഷ്യൽ മീഡിയയിൽ പ്രചാരണം ആരംഭിക്കുകയായിരുന്നു. കർണാടകയിലെ സ്വകാര്യ സ്ഥാപനങ്ങളിൽ മാനേജ്മെന്റ് തസ്തികയിലേക്ക് തദ്ദേശിയർക്ക് 50 ശതമാനം തൊഴിൽ സംവരണം നൽകാനുനുളള കർണാടക സർക്കാർ നീക്കത്തിലാണ് സമീർ പ്രസ്താവന നടത്തിയത്. പ്രതിഷേധം ശക്തമായതോടെ താൽകലികമായി ബിൽ മരവിപ്പിച്ചിരിക്കുകയാണ്.
"കർണ്ണാടക എന്ന സംസ്ഥാനത്തെയോ അവിടുത്തെ ജനങ്ങളെയോ അപമാനിക്കുക എന്നത് ഒരിക്കലും എൻ്റെ ഉദ്ദേശമായിരുന്നില്ലെന്ന് ആദ്യം തന്നെ ഞാൻ വ്യക്തമാക്കുന്നു. എൻ്റെ അഭിപ്രായങ്ങൾ ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയെങ്കിൽ, ഞാൻ ഖേദിക്കുന്നു, നിങ്ങളോട് നിരുപാധികം ക്ഷമാപണം നടത്തുന്നു.
ഒരു കമ്പനി എന്ന നിലയിൽ, കർണാടക സർക്കാരുകളും പ്രാദേശിക കന്നഡിഗ ജനങ്ങളും വാഗ്ദാനം ചെയ്യുന്ന ബിസിനസ്സ് അന്തരീക്ഷത്തിന് ഞങ്ങൾ എപ്പോഴും നന്ദിയുള്ളവരാണ്. ഇത്തരം സാഹചര്യങ്ങളും പുരോഗമന നയങ്ങളും ഇല്ലായിരുന്നെങ്കിൽ ബെംഗളൂരു ആഗോള സാങ്കേതിക വിദ്യയുടെ സൂപ്പർ പവർ ആകുമായിരുന്നില്ല," ഫോൺ പേ സിഇഒ പറഞ്ഞു.
Read More
- പ്രസിഡന്റ് തിരഞ്ഞെടുപ്പിൽനിന്ന് പിന്മാറി ജോ ബൈഡൻ; കമല ഹാരിസ് സ്ഥാനാർത്ഥി
- ബംഗ്ലാദേശ് പ്രക്ഷോഭം; മരണസംഖ്യ 114 ആയി
- ബംഗ്ലാദേശ് പ്രക്ഷോഭം: കലാപബാധിത പ്രദേശങ്ങളിൽനിന്ന് 970 ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ചു
- ലോകത്തെ നിശ്ചലമാക്കിയ ക്രൗഡ് സ്ട്രൈക്ക്
- വിൻഡോസ് തകരാർ: വിമനത്താവളങ്ങളിലെ പ്രശ്നം പരിഹരിച്ചെന്ന് വ്യോമയാന മന്ത്രാലയം
- തമിഴ്നാട്ടിൽ ഇനി എയ്ഡഡ് സ്കൂളുകളിലും സൗജന്യ പ്രഭാതഭക്ഷണം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us