/indian-express-malayalam/media/media_files/2lG6Gj8Ye7WxPU3MvlV9.jpg)
എക്സ്‌പ്രസ് ഫൊട്ടോ: പ്രവീൺ ഖന്ന
ഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചതിന് പിന്നാലെ കേന്ദ്രത്തെ കടന്നാക്രമിച്ച് കോൺഗ്രസ്. ഈ വർഷം ആദ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് പ്രകടന പത്രികയിൽ നിന്ന് ധനരേഖയുടെ ഒരു ഭാഗം കടമെടുത്താണ് കേന്ദ്രം ബജറ്റ് അവതരിപ്പിച്ചതെന്ന് കോൺഗ്രസ് ആരോപിച്ചു.
കേന്ദ്ര ധനമന്ത്രി, കോൺഗ്രസ് മാനിഫെസ്റ്റോയുടെ 30-ാം പേജിൽ വിവരിച്ചിട്ടുള്ള തൊഴിൽ-ബന്ധിത ഇൻസെൻ്റീവ് (ELI) ഫലത്തിൽ സ്വീകരിച്ചവെന്നും, അതിൽ താൻ സന്തോഷവാനാണെന്നും മുൻ ധനമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ചിദംബരം പറഞ്ഞു.
"ബഹുമാനപ്പെട്ട ധനമന്ത്രി കോൺഗ്രസ് മാനിഫെസ്റ്റോ വായിച്ചുവെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. കോൺഗ്രസ് മാനിഫെസ്റ്റോയുടെ പേജ് 30-ൽ പറഞ്ഞിരിക്കുന്ന തൊഴിൽ-ബന്ധിത ഇൻസെൻ്റീവ് അവർ ഫലത്തിൽ സ്വീകരിച്ചത് സന്തോഷമുള്ള കാര്യമാണ്. കോൺഗ്രസ് മാനിഫെസ്റ്റോയുടെ പേജ് 11-ൽ പറഞ്ഞതുപോലെ എല്ലാ അപ്രൻ്റീസിനും അലവൻസിനൊപ്പം അവർ അപ്രൻ്റീസ്ഷിപ്പ് പദ്ധതി അവതരിപ്പിച്ചതിൽ സന്തോഷമുണ്ട്. നഷ്‌ടമായ അവസരങ്ങൾ ഉടൻ പട്ടികപ്പെടുത്തും," ചിദംബരം പറഞ്ഞു.
എല്ലാ ഔപചാരിക മേഖലകളിലും ജോലിയിൽ പ്രവേശിക്കുന്ന ജീവനക്കാർക്ക് സർക്കാർ ഒരു മാസത്തെ വേതനം നൽകുമെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. എംപ്ലോയീസ് പ്രൊവിഡൻ്റ് ഫണ്ട് ഓർഗനൈസേഷനിൽ (ഇപിഎഫ്ഒ) രജിസ്റ്റർ ചെയ്തിട്ടുള്ള, ആദ്യമായി ജോലിയൽ പ്രവേശിക്കുന്ന തൊഴിലാളികൾക്ക് മൂന്ന് ഗഡുക്കളായി ഒരു മാസത്തെ ശമ്പളത്തിൻ്റെ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം 15,000 രൂപ വരെ ആയിരിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. യോഗ്യതാ പരിധി പ്രതിമാസം ഒരു ലക്ഷം രൂപയായിരിക്കുമെന്നും, പദ്ധതി രാജ്യത്തെ 2 കോടിയിലധികം യുവാക്കൾക്ക് പ്രയോജനപ്പെടാൻ സാധ്യതയുണ്ടെന്നും ധനമന്ത്രി പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.