scorecardresearch

ബജറ്റിൽ ആശ്വാസം; സ്വർണ്ണ വില കുറയും

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരൂവ ആറ് ശതമാനമാണ് കുറക്കുമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന് പുറമേ, പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരൂവ 6.4 ശതമാനവും കുറച്ചു

സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരൂവ ആറ് ശതമാനമാണ് കുറക്കുമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. ഇതിന് പുറമേ, പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരൂവ 6.4 ശതമാനവും കുറച്ചു

author-image
WebDesk
New Update
Union Budget 2024 |  Gold Rate

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ജനപ്രിയ തീരൂമാനങ്ങളുമായി മൂന്നാം മോദി സർക്കാരിന്റെ ആദ്യ ബജറ്റ്. സ്വർണ്ണം, വെള്ളി ഉൾപ്പടെയുള്ളവയുടെ വിലക്കുറയുന്നത് സാധാരണക്കാരന് ആശ്വാസം പകരുന്ന പ്രഖ്യാപനമാണ്. സ്വർണ്ണത്തിന്റെയും വെള്ളിയുടെ കസ്റ്റംസ് തീരൂവ കുറച്ചു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും കസ്റ്റംസ് തീരൂവ ആറ് ശതമാനമാണ് കുറക്കുമെന്നാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചത്. 

Advertisment

ഇതിന് പുറമേ, പ്ലാറ്റിനത്തിന്റെ കസ്റ്റംസ് തീരൂവ 6.4 ശതമാനവും കുറച്ചു. കൂടാതെ 25 ധാതുക്കൾക്കും എക്‌സൈസ് തീരൂവ കുറച്ചു. അമോണിയം നൈട്രേറ്റിനുള്ള തീരുവയും  കുറച്ചു.ബജറ്റിന് പിന്നാലെ രാജ്യത്ത് സ്വർണ്ണവിലയിൽ കുറവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണ്ണത്തിന് 2000 വരെയാണ് കുറഞ്ഞത്. 54160 രൂപയിൽ നിന്ന് ഒരുപവന്റെ വില 52160 രൂപയായി കുറഞ്ഞു. ഒരു ഗ്രാമിന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. 

സ്വർണ്ണം ഉൾപ്പടെയുള്ള ആഭരണങ്ങളുടെ കസ്റ്റംസ് തീരൂവ കുറച്ചതിലൂടെ ബജറ്റ് കൂടുതൽ ജനപ്രിയമാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
സ്വർണ്ണാഭരണങ്ങൾക്കൊപ്പം ക്യാൻസർ രോഗത്തിനുള്ള മരുന്നിനുള്ള കസ്റ്റംസ് തീരൂവയും കുറച്ചു. ഇതോടെ ഇത്തരം മരുന്നുകളുടെ വിലകുറയും. മൊബൈൽ ഫോൺ, മൊബൈൽ ചാർജറുകൾ, ലതർ ഉത്പന്നങ്ങൾ എന്നിവയുടെയും വിലകുറയും. നേരത്തെ ബജറ്റിന് പിന്നാലെ ഓഹരി വിപണിയിലും ഇടിവുരേഖപ്പെടുത്തിയിരുന്നു. 

Read More

Gold Gold Price Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: