scorecardresearch

യുവാക്കൾക്കായി കേന്ദ്രബജറ്റിൽ കൈനിറയെ

15,000 രൂപ വരെയുള്ള തുക മൂന്ന് ഘട്ടമായാകും നൽകുക. മാസം ഒരുലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭക്കുക.

15,000 രൂപ വരെയുള്ള തുക മൂന്ന് ഘട്ടമായാകും നൽകുക. മാസം ഒരുലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭക്കുക.

author-image
WebDesk
New Update
Union Budget 2024

പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ ആദ്യം ബജറ്റിൽ യുവജനങ്ങൾക്കായി വമ്പൻ പ്രഖ്യാപനങ്ങൾ. പത്തുലക്ഷം രൂപ വരെ വിദ്യാഭാസ വായ്പ പരിധി ഉയർത്തിയതാണ് ഇതിൽ പ്രധാനം. രാജ്യത്തിനുള്ളിൽ വിദ്യാഭ്യാസം നടത്തുന്നതിനാകും പത്തുലക്ഷം രൂപവരെ വായ്പ ലഭിക്കുക. പുതിയതായി ജോലിയിൽ പ്രവേശിക്കുന്നവർക്ക് ഒരു മാസത്തെ ശമ്പളം കേന്ദ്ര സർക്കാർ നൽകും. പിഎഫ് വിഹിതമായാണ് ഇത് നൽകുകയെന്ന് ബജറ്റ് പ്രസംഗത്തിൽ നിർമലാ സീതാരാമൻ പറഞ്ഞു. 

Advertisment

210 ലക്ഷം യുവതി-യുവാക്കൾക്ക് ഇത് ഗുണകരമാകും. ഇപിഎഫ്ഒയിൽ എൻറോൾ ചെയ്തിരിക്കുന്നതിന് അനുസരിച്ചായിരിക്കും പദ്ധതിയുടെ ഗുണം ലഭിക്കുക . 15,000 രൂപ വരെയുള്ള തുക മൂന്ന് ഘട്ടമായാകും നൽകുക. മാസം ഒരുലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നവർക്കായിരിക്കും പദ്ധതിയുടെ ഗുണം ലഭക്കുക.

ഒരു കോടി യുവജനങ്ങളെ ലക്ഷ്യമാക്കി 500 ഉന്നത കമ്പനികളിൽ ഇന്റേൻഷിപ്പിന് അവസരമൊരുക്കുന്നതാണ് ബജറ്റിലെ മറ്റൊരു പ്രഖ്യാപനം.പദ്ധതിയുടെ ഭാഗമായി ഓരോ മാസവും 5000 രൂപ ഇൻസെന്റീവും ഒറ്റത്തവണ 6000 രൂപ ധനസഹായവും നൽകും. കമ്പനികളുടെ സിഎസ്ആർ ഫണ്ടിൽ നിന്നും പരിശീലചെലവ് കണ്ടെത്തണം.  

Read More

Students Union Budget

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: