/indian-express-malayalam/media/media_files/uploads/2018/05/nipah-2018_5largeimg221_May_2018_182705277.jpg)
പ്രതികാത്മക ചിത്രം
തിരുവനന്തപുരം: നിപ രോഗവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച വന്ന എട്ടുപേരുടെ നിപ പരിശോധന ഫലം കൂടി നെഗറ്റീവ് ആണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇതോടെ ഇതുവരെ നെഗറ്റീവ് ആയ സാമ്പിളുകളുടെ എണ്ണം 66 ആയി. പുതുതായി രണ്ടു പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ നിലവിൽ ആകെ എട്ട് പേരാണ് ഇപ്പോൾ മഞ്ചേരി, കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സയിലുള്ളത്.
472 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. അതിൽ 220 പേരാണ് ഹൈറിസ്‌ക് വിഭാഗത്തിലുള്ളത്. നിപ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പാണ്ടിക്കാട്, ആനക്കയം പഞ്ചായത്തുകളിലെ ആരോഗ്യ പ്രവർത്തകരുടെ ഭവന സന്ദർശനം പൂർത്തിയാക്കിയതായും മന്ത്രി പറഞ്ഞു. വ്യാഴാഴ്ച 1477 വീടുകളിലാണ് സന്ദർശനം നടത്തിയത്.
ആകെ 27,908 വീടുകളിലാണ് ഇതുവരെ സന്ദർശനം നടത്തിയത്. വ്യാഴാഴ്ച 227 പേർക്ക് മാനസിക ആരോഗ്യ സേവനങ്ങൾ നൽകി.സമ്പർക്കപ്പട്ടികയിലുള്ള എല്ലാവരും ഐസോലേഷൻ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. 21 ദിവസമാണ് ഐസോലേഷൻ. ഡിസ്ചാർജ് ആയവരും ഐസോലേഷൻ മാർഗ നിർദേശങ്ങൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു.
Read More
- നിപ പ്രതിരോധം; ഇ സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയെന്ന് ആരോഗ്യ മന്ത്രി
- ന്യൂനമർദ പാത്തിക്കൊപ്പം മൺസൂൺ പാത്തിയും, കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
- അർജുനായുള്ള തിരച്ചിൽ പത്താം നാൾ, ഇന്ന് നിർണായകം
- ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
- ബജറ്റ്; ഒറ്റനോട്ടത്തിൽ വിവേചനപരമെന്ന് പിണറായി വിജയൻ
- കേന്ദ്ര ബജറ്റ്; കാർഷിക മേഖലയ്ക്ക് 1.52 കോടി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.