/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
മാത്യു കുഴൽനാടൻ എംഎൽഎ പരേതനായ ഗിരീഷ് ബാബു എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി കോടതി വാദം കേൾക്കുന്നത
കൊച്ചി: മാസപ്പടി വിവാദത്തിൽ പങ്കില്ലെന്ന് വാദവുമായി സർക്കാർ ഹൈക്കോടതിയിൽ. സിഎംആർഎൽ, എക്സാലോജിക്ക് എന്നീ രണ്ട് കമ്പനികൾ തമ്മിലുള്ള ഇടപാടാണിത്. ഇതിൽ സർക്കാരിന് പങ്കില്ല. മുഖ്യമന്ത്രി സിഎംആർഎല്ലിന് അനുകൂലമായി ഒന്നും ചെയ്തിട്ടില്ല. കേസിൽ അഴിമതി നിരോധന നിയമം നിലനിൽക്കില്ല. ഹർജി രാഷ്ട്രീയ പ്രേരിതമെന്നും കേസ് തള്ളിക്കളയണമെന്നും സർക്കാർ കോടതിയിൽ വാദിച്ചു. സർക്കാർ അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ്‌കോടതി ഉത്തരവിനെതിരായ ഹർജിയിലാണ് വാദം ഹൈക്കോടതി വാദം കേൾക്കുന്നത്.
വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ എംഎൽഎ പരേതനായ ഗിരീഷ് ബാബു എന്നിവർ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി കോടതി വാദം കേൾക്കുന്നത്. സിഎംആർഎൽ കമ്പനി മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള കമ്പനി എക്‌സാലോജിക്കിന് സേവനമൊന്നും നൽകാതെ 1.72 കോടി കൈമാറിയെന്ന് ആദായ നികുതി അപ്പലേറ്റ് ബോർഡിന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഹർജി.
Read More
- ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയുമായി മുങ്ങിയ യുവതിക്കായി ലൂക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
- വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മൂന്നര വയസുകാരൻ ചികിത്സയിൽ
- നിപ; എട്ടുപേരുടെ ഫലം കൂടി നെഗറ്റീവ്
- നിപ പ്രതിരോധം; ഇ സഞ്ജീവനി സേവനങ്ങള് ശക്തിപ്പെടുത്തിയെന്ന് ആരോഗ്യ മന്ത്രി
- ന്യൂനമർദ പാത്തിക്കൊപ്പം മൺസൂൺ പാത്തിയും, കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത
- അർജുനായുള്ള തിരച്ചിൽ പത്താം നാൾ, ഇന്ന് നിർണായകം
- ട്രക്ക് കണ്ടെത്തി; സ്ഥിരീകരിച്ച് കർണാടക റവന്യൂ മന്ത്രി
- ബജറ്റ്; ഒറ്റനോട്ടത്തിൽ വിവേചനപരമെന്ന് പിണറായി വിജയൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us