/indian-express-malayalam/media/media_files/uploads/2017/02/vellapally-natesan.jpg)
വെള്ളാപ്പള്ളി നടേശൻ
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ ശൈലി മാറ്റേണ്ട യാതൊരു കാര്യവുമില്ലെന്നും മൂന്നാമതും എൽഡിഎഫ് സർക്കാർ അധികാരത്തിലെത്താനാണ് സാധ്യതയെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ലോക്‌സഭ തിരഞ്ഞെടുപ്പിൽ പിണറായിയുടെ ശൈലി കൊണ്ട് എൽഡിഫിന് വോട്ട് കുറഞ്ഞിട്ടില്ല. തൃശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ നിർണ്ണായകമായത് ക്രിസ്ത്യൻ വിഭാഗത്തിന്റെ വോട്ടുകളാണ്. താൻ മുസ്ലീം വിരോധയല്ല, അങ്ങനെയാക്കാൻ ചിലർ ശ്രമിക്കുന്നു. ഒരു പാർട്ടിയുടെയും വാലായി പ്രവർത്തിക്കാൻ താനില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ത്രികോണ മത്സരത്തിൽ രാഷ്ട്രീയമായ ഒരുപാട് ഗുണം ഇടതുമുന്നണിക്ക് കിട്ടുന്നുണ്ട്. സോഷ്യലിസം നടപ്പാക്കാനുള്ള കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടും. കാര്യങ്ങൾ തുറന്നുപറയുമ്പോൾ തന്നെ വർഗീയ വാദിയാക്കുകയാണ്. എസ്എൻഡിപിയെ തകർക്കാൻ ഇടതുപക്ഷം ശ്രമിച്ചാൽ അതിന് കനത്ത വില കൊടുക്കേണ്ടിവരും. ശാഖ അംഗങ്ങളുടെ യോഗം വിളിക്കുന്ന മണ്ടത്തരം സിപിഎം ചെയ്യില്ല. എസ്എൻഡിപി ഇപ്പോഴും ഇടതിൻറെ കയ്യിൽ തന്നെയാണെന്നും ചെയ്യേണ്ടത് ചെയ്യാത്തത് കൊണ്ടാണ് ഇടതുപക്ഷം തോറ്റു പോയതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.