/indian-express-malayalam/media/media_files/uploads/2020/08/Rajamala-FI-1.jpg)
പ്രതീകാത്മ ചിത്രം
കൽപ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷപ്രവർത്തനം ദുഷ്‌കരമായ സാഹചര്യത്തിൽ ഹെലികോപ്റ്റർ സഹായം തേടി കേരളം. മുഖ്യമന്ത്രിയുടെ നിർദേശത്തെ തുടർന്നാണ് സൈന്യത്തിന്റെ സഹായം തേടിയത്. സുലൂരിൽ നിന്ന് ഹെലികോപ്റ്റർ എത്തുമെന്നാണ് വിവരംപുഴ കുത്തിയൊലിച്ച് വരുന്നതിനാൽ അപകടം കൂടുതൽ ബാധിച്ച സ്ഥലങ്ങളിലേക്ക് എത്തുന്നതിനാണ് ഹെലികോപ്റ്റർ സഹായം തേടിയത്. പല ഇടങ്ങളിലായി കുടുങ്ങി കിടക്കുന്നവരെ എയർ ലിഫ്റ്റിങ് വഴി സുരക്ഷിത ഇടങ്ങളിലേക്ക് എത്തിക്കും.
രണ്ട് കമ്പനി എൻഡിആർഎഫ് ടീം കൂടെ രക്ഷാപ്രവർത്തിനായി എത്തും. രക്ഷാപ്രവർത്തന, ഏകോകിപ്പിക്കാൻ മന്ത്രിതല സംഘം വയനാട്ടിലേക്ക് തിരിക്കും.
തൃശൂർ മുതൽ വടക്കോട്ടുള്ള ഫയർഫോഴ്സ് സംഘത്തെ പൂർണമായി വയനാട്ടിലേക്ക് നിയോഗിച്ചിട്ടുണ്ട്.വയനാട്ടിൽ രണ്ടിടത്താണ് ഉരുൾ പൊട്ടലുണ്ടായത്. മേപ്പാടി മുണ്ടക്കൈ ടൗണിലും ചൂരൽമലയിലുമാണ് വൻ ഉരുൾപൊട്ടൽ ഉണ്ടായത്. കനത്ത മഴയ്ക്കിടെ പുലർച്ചെ ഒരു മണിയോടെയാണ് മുണ്ടക്കൈ ടൗണ്ടിൽ ആദ്യ ഉരുൾപൊട്ടലുണ്ടായത്.
രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ നാലു മണിയോടെ ചൂരൽമല സ്‌കൂളിനു സമീപവും ഉരുൾപൊട്ടലുണ്ടാകുകയായിരുന്നു.വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. രാവിലെ ആറു മണിയോടെ മൂന്നാമതും ഉരുൾപൊട്ടലുണ്ടായതായും റിപ്പോർട്ടുണ്ട്.
രക്ഷാപ്രവർത്തനം ഏകോപിപ്പിക്കും-മുഖ്യമന്ത്രി
തിരുവനന്തപുരം: വയനാട്ടിൽ ഉണ്ടായ ഉരുൾപൊട്ടലിൽ സാധ്യമായ എല്ലാ രക്ഷാപ്രവർത്തനവും ഏകോപിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം അറിഞ്ഞതു മുതൽ സർക്കാർ സംവിധാനങ്ങൾ യോജിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയിട്ടുണ്ട്. മന്ത്രിമാർ ഉൾപ്പെടെ വയനാട്ടിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Read More
- പെരുംമഴ തുടരുന്നു; പത്ത് ജില്ലകളിൽ ഇന്ന് അവധി
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
- അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ഉപയോഗിക്കുന്നതിന് തടസ്സമായി കുത്തൊഴുക്ക്
- ഷിരൂർ ദൗത്യം താൽകാലികമായി അവസാനിപ്പിച്ചു; തുടരണമെന്ന്കേരളം, മുഖ്യമന്ത്രിക്ക് കത്ത്
- മൂന്നാമതും പിണറായി അധികാരത്തിൽ എത്തുമെന്ന് വെള്ളാപ്പള്ളി
- സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ സംസ്ഥാന കമ്മറ്റിയംഗം
- കോടതി വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.