scorecardresearch

അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ഉപയോഗിക്കുന്നതിന് തടസ്സമായി കുത്തൊഴുക്ക്

ജലനിരപ്പിൽ നിന്ന് 25 അടി താഴ്ചയിൽ വരെ യന്ത്രത്തിന്റെ കൈകൾ എത്തും. ശക്തമായ ഒഴുക്കിൽ യന്ത്രം പ്രവർത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരു ബോട്ടിൽ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രമാണിത്. ജലോപരിതലത്തിൽ പൊങ്ങിക്കിടന്നാണ് പ്രവർത്തിക്കുക

ജലനിരപ്പിൽ നിന്ന് 25 അടി താഴ്ചയിൽ വരെ യന്ത്രത്തിന്റെ കൈകൾ എത്തും. ശക്തമായ ഒഴുക്കിൽ യന്ത്രം പ്രവർത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരു ബോട്ടിൽ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രമാണിത്. ജലോപരിതലത്തിൽ പൊങ്ങിക്കിടന്നാണ് പ്രവർത്തിക്കുക

author-image
WebDesk
New Update
Arjun

കാർഷിക സർവകലാശാല രൂപപ്പെടുത്തിയ ഈ ഡ്രഡ്ജിങ് ക്രാഫ്റ്റ്

മംഗലാപുരം: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിലിന് തൃശൂരിൽ നിന്ന് ഡ്രഡ്ജർ എത്തിക്കാനുള്ള നടപടികൾ തുടങ്ങി.  ഡ്രഡ്ജർ എത്തിക്കുന്നതിന് മുന്നോടിയായുള്ള സാങ്കേതിക പരിശോധനയ്ക്കായി തൃശ്ശൂരിൽനിന്നുള്ള സംഘം അങ്കോലയിലേക്ക് പുറപ്പെട്ടു. യന്ത്രത്തിന്റെ ഒരു ഓപ്പറേറ്ററും കൃഷിവകുപ്പിലെ ഉദ്യോഗസ്ഥനുമാണ് കർണാടകയിലേക്ക് പോയത്.
അവിടെയെത്തി പരിശോധിച്ചശേഷം ഡ്രഡ്ജർ കൊണ്ടുപോകുന്നതിൽ അന്തിമതീരൂമാനം എടുക്കും. ശക്തമായ ഒഴുക്കുള്ള പുഴയിൽ ഇത് പ്രവർത്തിപ്പിക്കാനാകുമോ എന്ന് പരിശോധിക്കുകയാണ് ഇവർ ചെയ്യുക ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും യന്ത്രം പുറപ്പെടുക.
നിലവിൽ പുഴയുടെ ഒഴുക്കും ജലനിരപ്പും കുറഞ്ഞിട്ടുണ്ട്. മഴകുറഞ്ഞെങ്കിലും പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയുന്ന സാഹചര്യം ഇനിയുമായിട്ടില്ല. വെള്ളത്തിന് മുകളിൽനിന്നുകൊണ്ട് മണ്ണുമാറ്റുന്ന സംവിധാനമാണ് ഡ്രഡ്ജർ. എന്നാൽ ഒഴുക്ക് നാല് നോട്ടിക്കലിൽ കൂടുതലാണെങ്കിൽ ഡ്രഡ്ജർ ഉപയോഗിക്കാൻ കഴിയില്ലെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന വിദഗ്ധർ പറയുന്നത്. 
ജലനിരപ്പിൽ നിന്ന് 25 അടി താഴ്ചയിൽ വരെ യന്ത്രത്തിന്റെ കൈകൾ എത്തും. ശക്തമായ ഒഴുക്കിൽ യന്ത്രം പ്രവർത്തിക്കുമോ എന്ന് പരിശോധിക്കേണ്ടതുണ്ട്. ഒരു ബോട്ടിൽ ഘടിപ്പിച്ച മണ്ണുമാന്തി യന്ത്രമാണിത്. ജലോപരിതലത്തിൽ പൊങ്ങിക്കിടന്നാണ് പ്രവർത്തിക്കുക. തൃശൂർ ജില്ല കലക്ടറും ഷിരൂരിലെ ജില്ലാ ഭരണാധികാരിയും ചർച്ചനടത്തിയതിനു ശേഷമാണ് ഡ്രഡ്ജർ അയയ്ക്കാൻ തീരുമാനിച്ചത്.കാർഷിക സർവകലാശാല രൂപപ്പെടുത്തിയ ഈ ഡ്രഡ്ജിങ് ക്രാഫ്റ്റ് ഇപ്പോൾ തൃശൂരിലെ എൽത്തുരുത്ത് കനാലിലാണുള്ളത്. അവിടെ പായലും ചെളിയും നീക്കിവരികയാണ്. 
തിരച്ചിൽ നിർത്തിവെച്ചു
തിങ്കളാഴ്ച തിരച്ചിലുണ്ടാവില്ല. ഗംഗാവലി പുഴയിൽ ശക്തമായ കുത്തൊഴുക്ക് തുടരുന്ന സാഹചര്യത്തിലാണ് തിരച്ചിൽ നിർത്തിവെച്ചിരിക്കുന്നത്. ദുരന്തനിവാരണ സേനയുടെയും നാവികസേനയുടെയും സംഘം സംഭവസ്ഥലത്ത് നിന്ന് മടങ്ങി. എന്നാൽ സംഘം ഷിരൂരിൽ തന്നെ തുടരും. പുഴയിലെ കുത്തൊഴുക്ക് കുറയുന്നതിന് അനുസരിച്ച് രക്ഷാദൗത്യം പുനരാരംഭിക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരൂമാനം.
അതേസമയംഅർജുനായുള്ള തിരച്ചിൽ യാതൊരു കാരണവശാലും നിർത്തരുതെന്ന് അർജുന്റെ സഹോദരി അഞ്ജു. അർജുനെപോലെ മറ്റ് രണ്ട് പേരെയും തിരിച്ചുകിട്ടാനുണ്ട്. എത്രയും പെട്ടെന്ന് അവരെ തിരിച്ചുകിട്ടുന്നതുവരെ യാതൊരു കാരണവശാലും രക്ഷാദൗത്യം നിർത്തരുതെന്നും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.

Read More

Advertisment
Rescue rescue mission

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: