/indian-express-malayalam/media/media_files/8JAXeJ8lK0YJUue8yc76.jpg)
പ്രതീകാത്മ ചിത്രം
കൊച്ചി: സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. വടക്കൻ കേരളത്തിലാണ് നാശനഷ്ടം ഏറെയും. പത്ത് ജില്ലകളിലെ സ്‌കൂളുകൾക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അതാത് കല്കടർമാർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് രണ്ട് വരെ സംസ്ഥാനത്ത് മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
കനത്ത മഴയിൽ സംസ്ഥാനത്ത് മഴക്കെടുതി തുടരുകയാണ്. വടക്കൻ ജില്ലകളിലാണ് കനത്ത മഴ പെയ്തത്. വയനാട്ടിലും കണ്ണൂരിലും ഇടുക്കിയിലും മണ്ണിടിച്ചിലുണ്ടായി. പലയിടത്തും പുഴകൾ കരകവിഞ്ഞു. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകി നാശനഷ്ടങ്ങൾ ഉണ്ടായി. തിരുവനന്തപുരത്ത് മഴക്കുഴിയിൽ വീണ് രണ്ടര വയസുകാരി മരിച്ചു. കിളിമാനൂർ അടയമൺ വയ്യാറ്റിൻകരയിലെ രാജീവ്- വർഷ ദമ്പതികളുടെ മകൾ രൂപ രാജീവ് ആണ് മരിച്ചത്. വീടിന് പുറക് വശത്ത് സഹോദരനൊപ്പം കളിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് രൂപ അപകടത്തിൽപ്പെട്ടത്.
കനത്തമഴയിൽ കോഴിക്കോട് ജില്ലയുടെ മലയോരമേഖലയിൽ വ്യാപക നാശനഷ്ടം ഉണ്ടായി.പുഴകളിൽ ജലനിരപ്പും ക്രമാധീതമായി ഉയർന്നിട്ടുണ്ട്. കോടഞ്ചേരി ചെമ്പു കടവ് പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം തടസപ്പെട്ടു. കരുവൻതുരുത്തി പെരവൻമാട് കടവിൽ വള്ളം മറിഞ്ഞ് അപകടമുണ്ടായി. അപകടത്തിൽപ്പെട്ട മുന്നുപേരെയും രക്ഷപ്പെടുത്തി.
മലപ്പുറത്ത് ചാലിയാർ പുഴയിലും ജലനിരപ്പ് ഉയരുകയാണ്. പുഴയ്ക്കു സമീപം താമസിക്കുന്നവർക്ക് റവന്യൂ ഉദ്യോഗസ്ഥർ ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ചെറിയ ഡാമുകൾ തുറന്നുവിട്ടു.മലങ്കര, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, പാംബ്ല അടക്കമുള്ള അണക്കെട്ടുകളാണ് ജലനിരപ്പ് ഉയർന്നതിനെത്തുടർന്ന് തുറന്നു വെച്ചിട്ടുള്ളത്. ഇതേ തുടർന്ന് പെരിയാറിന്റെ തീരത്തുള്ള എറണാകുളം ജില്ലയുടെ വിവിധഭാഗങ്ങളിൽ വെള്ളം കയറി.
|കുന്നത്താട് വേങ്ങൂർ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലെ വീടുകളിലേക്ക് ചൊവ്വാഴ്ച പുലർച്ചെ മുതൽ വെള്ളം കയറി തുടങ്ങിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ മുഴിയാർ അണക്കെട്ടിലും ജലനിരപ്പുയർന്നിട്ടുണ്ട്. വടക്കൻ ഛത്തീസ്ഗഡിന് മുകളിൽ ചക്രവാതച്ചുഴി നിലനിൽക്കുന്നതും, വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നതുമാണ് മഴ ശക്തമാകാൻ കാരണം.
Read More
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
- അർജുനായുള്ള തിരച്ചിൽ; ഡ്രഡ്ജർ ഉപയോഗിക്കുന്നതിന് തടസ്സമായി കുത്തൊഴുക്ക്
- ഷിരൂർ ദൗത്യം താൽകാലികമായി അവസാനിപ്പിച്ചു; തുടരണമെന്ന്കേരളം, മുഖ്യമന്ത്രിക്ക് കത്ത്
- മൂന്നാമതും പിണറായി അധികാരത്തിൽ എത്തുമെന്ന് വെള്ളാപ്പള്ളി
- സിപിഎമ്മിനെതിരെ തുറന്നടിച്ച് മുൻ സംസ്ഥാന കമ്മറ്റിയംഗം
- കോടതി വിധികൾ സ്വാഗതം ചെയ്ത ഗവർണ്ണർ
- വെല്ലുവിളിയായി അടിയൊഴുക്ക്; അർജുനായുള്ള ഇന്നത്തെ തിരച്ചിൽ നിർത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.