/indian-express-malayalam/media/media_files/3MPv0rTHmratZtQl0rSC.jpg)
പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്
കൽപ്പറ്റ: മലവെള്ളപാച്ചിൽ മേപ്പാടി മേഖലയിൽ സർവ്വനാശം വിതയ്ക്കുന്നത് ഇതാദ്യമല്ല. 1984-ൽ മേപ്പാടിയിൽ ഉണ്ടായ മരണത്തിൽ 14പേർ മരിച്ചെന്നാണ് ഔദോഗീക കണക്ക്. അതിന് ശേഷം 1992ലും 2019ലും മേപ്പാടിയിൽ ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടെന്ന് ജിയോളജിസ്റ്റായ ഡോ.എസ്.ശ്രീകുമാർ പറഞ്ഞു. 2019-ൽ ഉരുൾപൊട്ടലുണ്ടായ പുത്തുമലയ്ക്ക് നിലവിലെ ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രമായ മുണ്ടക്കൈ മലയിൽ നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാത്രമേ ദൂരമുള്ളു.
2019 ഓഗസ്റ്റ് എട്ടിനാണ് വയനാട്ടിനെ പിടിച്ചുലച്ച് പുത്തുമലയിലേക്ക് ദുരന്തം പെയ്തിറങ്ങിയത്. മലവെള്ളം കുത്തിയൊഴുകി എത്തിയപ്പോൾ ഉറക്കത്തിൽ ജീവൻ നഷ്ടമായത് 17 പേർക്ക്. പുത്തുമലയിലെ 57 വീടുകൾ പൂർണമായി മണ്ണെടുത്തു പോയപ്പോൾ, ഒഴുകിയെത്തിയ ഉരുളിൽ ഒലിച്ചുപോയത് ഒരു ഗ്രാമം തന്നെയായിരുന്നു.ആ ദുരന്തത്തിന്റെ ഓർമ്മകൾക്ക് അഞ്ചുവർഷം തികയാൻ ഒരാഴ്ച മാത്രം ശേഷിക്കെയാണ് വയനാട്ടിലെ ചൂരൽമലയിൽ വീണ്ടുമൊരു ഉരുൾപൊട്ടലുണ്ടാകുന്നത്.
വില്ലനായി അതിതീവ്ര മഴ
കഴിഞ്ഞ 48 മണിക്കൂറിൽ ഏറ്റവുമധികം മഴ രേഖപ്പെടുത്തിയത് വയനാട്ടിലാണ്. കള്ളാടിയിൽ 48 മണിക്കൂറിനിടെ 573 മില്ലിമീറ്റർ മഴയും പുത്തുമലയിൽ 572 മില്ലിമീറ്റർ മഴയുമാണ് പെയ്തത്. പുത്തുമലയിൽ നിന്ന് കേവലം രണ്ട് കിലോമീറ്റർ മാത്രം മാറിയുള്ള മുണ്ടക്കൈയിലാണ് ഉരുൾപൊട്ടലുണ്ടായത്. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടയിൽ 409 മില്ലിമീറ്റർ മഴയാണ് അവിടെ രേഖപ്പെടുത്തിയത്. കള്ളാടിയിൽ 372.6 മില്ലിമീറ്ററും പുത്തുമലയിൽ 372 മില്ലിമീറ്റർ മഴയുമാണ് രേഖപ്പെടുത്തിയതെന്ന് ദുരന്തനിവാരണ സേനയുടെ കണക്കുകൾ വ്യക്തമാക്കുന്നു. ഒറ്റദിവസത്തെ അതിതീവ്ര മഴയിൽ ഉരുൾപൊട്ടൽ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയും വലിയ ഉരുൾപൊട്ടൽ ഇതാദ്യമായാണെന്നാണ് ദുരന്തനിവാരണ വിഭാഗം പറയുന്നത്.
ദുരന്തത്തിന്റെ വ്യാപ്തി കൂടുതൽ
അട്ടമല, ചൂരൽമല അടങ്ങുന്ന മേപ്പാടി പ്രദേശത്തെ മുഴുവൻ ബാധിച്ചുകൊണ്ടാണ് ഇപ്പോൾ ഉരുൾപൊട്ടൽ ഉണ്ടായിരിക്കുന്നത്. പുത്തുമലയേക്കാൾ വളരെ വ്യാപ്തിയുളള അപകടമായി മാറി ഇത്. ഇതിനകം 106 പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. പടം നോക്കി പോലും തിരിച്ചറിയാൻ പറ്റില്ലെന്നും നാട്ടുകാർ പറഞ്ഞു.
തകർന്നുവീണ വീടുകളിൽ ഇപ്പോഴും ആളുകൾ അകപ്പെട്ടു കിടക്കുന്നതായാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഉരുൾപൊട്ടിയിട്ട് 11 മണിക്കൂറുകൾ കഴിഞ്ഞാണ് രക്ഷാപ്രവർത്തകർക്ക് മുണ്ടക്കെയിൽ എത്താൻ കഴിഞ്ഞത്. പാലം തകർന്നതിനാൽ അതി സാഹസികമായാണ് രക്ഷാപ്രവർത്തകർ അവിടേക്ക് എത്തിയത്. ഇപ്പോഴും റിസോർട്ടുകളിലും കുന്നിൻ മുകളിലും ആളുകൾ രക്ഷാപ്രവർത്തകരെ കാത്തുനിൽപ്പാണ്.
Read More
- നാട് ഒന്നായി ചൂരൽമലയിൽ രക്ഷാപ്രവർത്തനം
- പുത്തുമല, പെട്ടിമുടി: കേരളത്തിന് കണ്ണീരായി ഇപ്പോൾ മേപ്പാടിയും
- തോരാതെ വയനാട്ടിൽ 48 മണിക്കൂറിനിടെ പെയ്തത് 573 മില്ലിമീറ്റർ മഴ
- ഭീകരശബ്ദം മാത്രം ഓർമ്മയുണ്ട്; ശേഷിച്ചത് പാറക്കല്ലും ചെളിയും മാത്രം
- മൂന്ന് മണിക്കൂർ ഇടവേളയിൽ രണ്ട് കിലോമീറ്റിനുള്ളിൽ രണ്ട് ഉരുൾപൊട്ടൽ
- കോഴിക്കോട് വിലങ്ങാട് ഉരുൾപ്പൊട്ടലിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു
- വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ എത്തും
- പെരുംമഴ തുടരുന്നു; പത്ത് ജില്ലകളിൽ ഇന്ന് അവധി
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.