scorecardresearch

നാട് ഒന്നായി ചൂരൽമലയിൽ രക്ഷാപ്രവർത്തനം

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ‍, മണ്ണുനീക്കി യന്ത്രങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ‍, മണ്ണുനീക്കി യന്ത്രങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്

author-image
WebDesk
New Update
Landslide Wayanad,1

ചിത്രം: പി.ആർ.ഡി

വയനാട്: ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ നാട് ഒന്നാകെ രക്ഷാ പ്രവര്‍ത്തനത്തിന് കൈക്കോര്‍ത്തിറങ്ങി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിമാരും, എംഎല്‍എ മാരും, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ചൂരല്‍ മലയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നു. ജനപ്രതിനിധികൾക്ക് പുറമേ ജില്ലാ കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, സന്നദ്ധ സംഘടനകള്‍, വളണ്ടിയര്‍മാര്‍, നാട്ടുകാര്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നുണ്ട്.

Advertisment

ആര്‍മി പ്ലാറ്റൂണ്‍സ്, എന്‍.ഡി.ആര്‍.എഫ്, ഫയര്‍ ഫോഴ്‌സ്, പൊലീസ്, വനം വകുപ്പ്, റവന്യൂ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ സന്നദ്ധ പ്രവര്‍ത്തകരും  പ്രദേശവാസികളും, നാട്ടുകാരുരടക്കം ആയിരകണക്കിനാളുകളാണ് സര്‍ക്കാര്‍ സംവിധാനത്തിനൊപ്പം രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍കുന്നത്. 

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ‍, മണ്ണ് നീക്കി യന്ത്രങ്ങള്‍, ആംബുലന്‍സുകള്‍ തുടങ്ങിയവ രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ സംഘം മുഴുവന്‍ സജ്ജീകരണങ്ങളോടെ ചൂരല്‍മലയിലുണ്ട്. ചൂരല്‍മലയില്‍ താലൂക്ക്തല ഐ.ആര്‍.എസ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു.  

സമീപ ജില്ലകളില്‍ നിന്ന് അഗ്‌നി രക്ഷസേനയെയും കണ്ണൂര്‍ പ്രതിരോധ സുരക്ഷ സേന വിഭാഗവും രക്ഷപ്രവര്‍ത്തനത്തിനായി എത്തിയിട്ടുണ്ട്. കണ്ണൂര്‍ ഡി.എസ്.സി.യില്‍ നിന്ന് ആറ് ഓഫീസ്ര്‍മാരുടെ നേതൃത്വത്തില്‍ 67 സേനാംഗങ്ങളാണ് എത്തിയത്. ഉപകരണങ്ങള്‍ അടങ്ങിയ രണ്ട് ട്രക്കും ആംബുലന്‍സും സംഘത്തോടൊപ്പം ഉണ്ട്.

Advertisment

മുണ്ടക്കൈ, അട്ടമല ഭാഗങ്ങളില്‍ കുടുങ്ങിയ ആളുകളെ രക്ഷിക്കുന്നതിനായിഎന്‍.ഡി.ആര്‍.എഫ്, മദ്രാസ് രജിമെന്റ്, ഡിഫന്‍സ് സര്‍വ്വീസ് കോപ്‌സ്, സന്നദ്ധ സേനങ്ങള്‍ ഉള്‍പ്പെടെ വടവും ഡിങ്കി ബോട്ടുകളും ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ജില്ലാതല മീഡിയ കണ്‍ട്രോള്‍ റൂമും, തിരുവനന്തപുരത്ത് പി.ആര്‍.ഡി. ഡയറക്ടറേറ്റിലെ പ്രസ് റിലീസ് വിഭാഗത്തില്‍ സംസ്ഥാനതല മീഡിയ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്.

Read More

Landslide Wayanad

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: