/indian-express-malayalam/media/media_files/IpEwxEHeJGNBkF0W5AvU.jpg)
ജില്ലയിലെ ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്
കൽപ്പറ്റ: ഇടവിട്ടുള്ള മഴയും കനത്ത കോടമഞ്ഞും മുണ്ടക്കൈ ചൂരൽമല രക്ഷാദൗത്യത്തിന് തിരിച്ചടിയായപ്പോഴും ഇവയെല്ലാം മറികടന്നാണ് പ്രദേശത്ത് രക്ഷാദൗത്യം പുരോഗമിച്ചത്. സൈന്യത്തിനൊപ്പം നാടൊന്നാകെ തങ്ങളുടെ പ്രിയപ്പെട്ടവർക്കായി രക്ഷാകരം നീട്ടി ദുരന്തഭൂമിയിലുണ്ട്.വൈകീട്ടോടെ അവസാനിക്കേണ്ട രക്ഷാദൗത്യം രാത്രി പത്തുമണി വരെ തുടർന്നതും ഒരേമനസ്സോടെയുള്ള നാടിന്റെ പ്രവർത്തനമാണ്. മന്ത്രിമാർ ഉയർന്ന ഉദ്യോഗസ്ഥസംഘം തുടങ്ങിയവരെല്ലാം മുണ്ടക്കൈ ചൂരൽമല രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിന് സ്ഥലത്തുണ്ട്.
ഭീതിജനകമായ വൻ ഉരുൾപൊട്ടലിൽ മുണ്ടക്കൈ പ്രദേശത്തെ വൈദ്യുതിബന്ധം പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് താൽക്കാലികമായി പ്രകാശവിതാനങ്ങൾ സജ്ജീകരിച്ചാണ് രക്ഷാപ്രവർത്തനം രാത്രി വൈകിയും തുടർന്നത്. ചൂരൽമലയിൽ സജ്ജീകരിച്ച കൺട്രോൾ റൂമിലും ആശുപത്രിയിലും പ്രദേശത്തും കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു. മന്ത്രമാരും ഉയർന്ന ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തന ദൗത്യം തത്സമയം അവലോകനം ചെയ്ത് ഏകോപിപ്പിച്ചു.
വൈകീട്ടോടെ ചൂരൽമലയിൽ സൈനന്യത്തിന്റെ നേതൃത്വത്തിൽ താൽക്കാലിക പാലം നിർമ്മിച്ചതോടെയാണ് മുണ്ടക്കൈ ഭാഗത്ത് നിന്നുള്ളവരെ ചൂരൽമലയിലേക്ക് എത്തിച്ചു തുടങ്ങിയത്. അതുവരെയും എൻഡിആർഎഫ് ടീമിന് മാത്രമാണ് മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനത്തിന് എത്താൻ കഴിഞ്ഞത്.
ഉരുൾപൊട്ടലുണ്ടായ ഭാഗത്ത് കൂടി രക്ഷാപ്രവർത്തകർ കൂറെ ദൂരം പിന്നിട്ടെങ്കിലും കനത്ത ഒഴുക്കും പ്രതികൂലമായ കാലാവസ്ഥയും കാരണം അങ്ങോട്ടേക്ക് എത്താൻ കഴിഞ്ഞില്ല. രാവിലെ മുതൽ ഹെലികോപ്ടർ വഴി എയർലിഫ്ടിങ്ങ് ശ്രമം ആസൂത്രണം ചെയ്തെങ്കിലും പ്രതികൂലമായ കാലാവസ്ഥ തടസ്സമായി. പിന്നീട് വൈകീട്ടോടെയാണ് ഹെലികോപ്ടർ നിരീക്ഷണം തുടങ്ങിയത്.
കൂടുതൽ മെഡിക്കൽ സംഘം വയനാട്ടിലേക്ക്
ചൂരൽമലയിൽ അടിയന്തരസാഹചര്യങ്ങൾ നേരിടുന്നതിന് താത്ക്കാലിക ആശുപത്രികൾ സജ്ജമാക്കിയിരുന്നു. രാവിലെ മുതൽ ആരോഗ്യ പ്രവർത്തകർ സ്ഥലത്തെത്തി സൗകര്യങ്ങൾ ഒരുക്കി വരികയായിരുന്നു. ചൂരൽമലയിലെ മദ്രസയിലും പള്ളിയിലും താത്ക്കാലിക ക്ലിനിക്കും സജ്ജമാക്കിയിരുന്നു. പോളിടെക്‌നിക്കിലാണ് താൽക്കാലിക ആശുപത്രി തുടങ്ങിയത്. ആവശ്യഘട്ടത്തിൽ ഇവിടെ അടിയന്തര ചികിത്സകൾ ഉറപ്പാക്കും. ക്യാമ്പിൽ കഴിയുന്നവരുടെ ചികിത്സകൾക്കും ആരോഗ്യവകുപ്പ് നേതൃത്വം നൽകുന്നുണ്ട്.
ജില്ലയിലെ ആശുപത്രികളിൽ അധിക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇതിനായി അധികമായി ആരോഗ്യ പ്രവർത്തകരെ ജില്ലയിൽ നിയോഗിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ മെഡിക്കൽ കോളേജുകളിൽ നിന്നുള്ള ടീമിനെ വയനാട്ടിലേക്ക് അയച്ചിട്ടുണ്ട്. കോഴിക്കോട്ട് നിന്നുള്ള രണ്ട് ടീം സ്ഥലത്തെത്തിയിട്ടുണ്ട്. സർജറി, ഓർത്തോപീഡിക്‌സ്, കാർഡിയോളജി, സൈക്യാട്രി, ഫോറൻസിക് തുടങ്ങിയ വിഭാഗങ്ങളിലെ ഡോക്ടർമാരെയും നഴ്‌സുമാരേയും അധികമായി നിയോഗിച്ചു. സ്വകാര്യ ആശുപത്രികളിലെ ഡോക്ടരുടെ സംഘത്തേയും നിയോഗിച്ചിട്ടുണ്ട്. ദുരന്ത മേഖലകളിൽ പ്രവർത്തന പരിചയമുള്ള ഡോക്ടമാരുടെ സംഘവും സ്ഥലത്ത് എത്തിയിരുന്നു.
Read More
- മേപ്പാടിയിൽ ഉരുൾപൊട്ടൽ ഇത് മൂന്നാം തവണ
- നാട് ഒന്നായി ചൂരൽമലയിൽ രക്ഷാപ്രവർത്തനം
- പുത്തുമല, പെട്ടിമുടി: കേരളത്തിന് കണ്ണീരായി ഇപ്പോൾ മേപ്പാടിയും
- തോരാതെ വയനാട്ടിൽ 48 മണിക്കൂറിനിടെ പെയ്തത് 573 മില്ലിമീറ്റർ മഴ
- ഭീകരശബ്ദം മാത്രം ഓർമ്മയുണ്ട്; ശേഷിച്ചത് പാറക്കല്ലും ചെളിയും മാത്രം
- മൂന്ന് മണിക്കൂർ ഇടവേളയിൽ രണ്ട് കിലോമീറ്റിനുള്ളിൽ രണ്ട് ഉരുൾപൊട്ടൽ
- കോഴിക്കോട് വിലങ്ങാട് ഉരുൾപ്പൊട്ടലിൽ നിരവധി കുടുംബങ്ങൾ ഒറ്റപ്പെട്ടു
- വയനാട്ടിലെ ഉരുൾപൊട്ടൽ; രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്ററുകൾ എത്തും
- പെരുംമഴ തുടരുന്നു; പത്ത് ജില്ലകളിൽ ഇന്ന് അവധി
- വയനാട്ടിൽ രണ്ടിടങ്ങളിൽ വൻ ഉരുൾപൊട്ടൽ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.