/indian-express-malayalam/media/media_files/uploads/2023/10/11.jpg)
ഈ ആഴ്‌ച നിങ്ങൾക്കെങ്ങനെയെന്ന് പീറ്റര്‍ വിഡല്‍ എഴുതുന്നു
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങൾ സാധാരണയായി മറ്റുള്ളവർക്ക് നൽകുന്ന അതേ പിന്തുണ ഇത്തവണ സ്വയം നൽകണം. ഇപ്പോൾ നിങ്ങളുടെ സർഗാത്മകവും വ്യക്തിപരവുമായ സ്വാധീനം വളരെ ശക്തമാണെന്ന് കാണുന്നു. കൂട്ടത്തിൽ നിന്ന് വേറിട്ട് നിൽക്കുകയും അതേസമയം നിങ്ങൾ സർഗ്ഗാത്മകവും സ്വതന്ത്രവുമായ വ്യക്തിയായി അംഗീകരിക്കപ്പെടണമെന്ന് നിർബന്ധിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
മറ്റുള്ളവർ ഉത്തരവാദിത്തം ഏറ്റെടുക്കുമ്പോൾ സ്വൽപ്പം വിശ്രമിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും. എങ്കിലും സൂര്യൻ, ചന്ദ്രൻ, ചൊവ്വ, പ്ലൂട്ടോ എന്നിവയെല്ലാം നിങ്ങളുടെ രാശിയുടെ സുപ്രധാന മേഖലകളിൽ അണിനിരക്കുന്നതിനാൽ അരയും തലയും മുറുക്കി വീണ്ടും ഇറങ്ങുകയല്ലാതെ നിങ്ങൾക്ക് മറ്റ് മാർഗമില്ല. കൂടുതൽ വിശ്രമ വേളകൾ ജീവിതത്തിൽ ഉടൻ തിരിച്ചെത്തും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ശുക്രനും വ്യാഴവും തികച്ചും ഗംഭീരമായ ഗ്രഹങ്ങളുടെ സംയോജനമാണ്. വാസ്തവത്തിൽ, നിങ്ങൾക്ക് ഈ നക്ഷത്രങ്ങൾ അപൂർവ്വമായി സമൃദ്ധി നൽകിയിരുന്നില്ല. നിങ്ങൾ കണ്ണുതുറന്നില്ലെങ്കിൽ അവസരങ്ങൾ നിങ്ങളെ കടന്നുപോയേക്കാം. മികച്ചത് ഇനിയും വരാനിരിക്കുന്നതേയുള്ളൂ. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ നിങ്ങൾക്ക് നല്ലൊരു സമയം വരും.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ ചില ഗ്രഹങ്ങൾ പ്രണയാതുരവും, സ്വപ്നതുല്യവും, സാങ്കൽപ്പികവും, സെൻസിറ്റീവുമായ സാധ്യതകൾ ഒരുക്കുന്നു. സ്നേഹത്തിൽ നിങ്ങൾ ഭാഗ്യവാനായി തുടരുന്നു. കലാപരവും സർഗ്ഗാത്മകവുമായ ശേഷികൾ ലോകത്തിന്റെ നെറുകയിൽ നിൽക്കുന്ന നിമിഷങ്ങളുണ്ടാകും. ജീവിതത്തിൽ ഒരു മുന്നേറ്റത്തിനുള്ള സാധ്യതയാണെന്ന് തോന്നുന്നു.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ നിയന്ത്രണത്തിന് പുറത്തുള്ള സംഭവങ്ങളിൽ നിങ്ങൾ കുടുങ്ങിപ്പോകും. ​​ചില പ്ലാനുകൾ മാറ്റിവയ്ക്കുകയോ കാലതാമസം വരുത്തുകയോ ചെയ്യാം. നിങ്ങളുടെ വന്യമായ സ്വപ്നങ്ങൾക്കപ്പുറമുള്ള ആവേശം, നാടകം, സാഹസികത എന്നിവയാൽ ശൂന്യത നികത്താനാകും. കുടുംബാംഗങ്ങൾക്ക് നിങ്ങളുടെ കാരുണ്യവും സഹായവും ആവശ്യമാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങൾ എത്ര മിടുക്കനാണെന്ന് സാധാരണയായി ലോകത്തെ കാണാൻ നിങ്ങൾ അനുവദിക്കാറില്ല. എന്നാൽ കുടുംബാംഗങ്ങളുമായും ഇളയ ബന്ധുക്കളുമായുള്ള നിങ്ങളുടെ ഇടപെടൽ പ്രശംസനീയമാണ്. ഇപ്പോൾ മറ്റ് ആളുകൾ അത്തരമൊരു വൈകാരിക മാനസികാവസ്ഥയിൽ ആയതിനാൽ അവർ നിങ്ങളിലേക്ക് തിരിയും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
എപ്പോഴും സമാധാനകാംക്ഷിയായി വേറിട്ടുനിൽക്കുന്നതിൽ നിങ്ങൾക്ക് മടുത്തിരിക്കാം. എന്നിട്ടും നിങ്ങളുടെ സ്വന്തം മനസ്സമാധാനത്തിനായി നിങ്ങൾ എതിരാളികളെയും ശത്രുക്കളെയും ഒരുമിച്ച് കൊണ്ടുവരാൻ ശ്രമിക്കുന്നു. തെറ്റിദ്ധാരണകൾ ഉണ്ടാകാൻ സാധ്യതയുള്ള സമയമാണിത്. സത്യം വിശദീകരിക്കുകയും വസ്തുതകൾ ചൂണ്ടിക്കാണിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ കടമയാണ്.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
കൊടുങ്കാറ്റുള്ളതും അപൂർവവുമായ ചില ആകാശ വിന്യാസങ്ങളാൽ വൈകാരിക പ്രക്ഷുബ്ധത സൃഷ്ടിക്കപ്പെടാം. എല്ലാ രഹസ്യ പ്രവർത്തനങ്ങളിലും വളരെയധികം ശ്രദ്ധ ചെലുത്തണം. വികാരങ്ങൾ അപൂർവ്വമായി പ്രകടിപ്പിക്കുന്ന ആളുകൾ നിങ്ങളെ ഉപദേശിക്കാനും പ്രോത്സാഹിപ്പിക്കാനും മുന്നോട്ടുവരും.
ധനു രാശി (നവംബർ 23 – ഡിസംബർ 22
ദീർഘകാല ക്രമീകരണങ്ങൾ മുൻകൂട്ടി കണ്ട് നിങ്ങൾ യാത്രാ പദ്ധതികൾ പരമാവധി കുറയ്ക്കും. ജോലി അല്ലെങ്കിൽ ആരോഗ്യ പ്രശ്‌നങ്ങൾ കാരണം നിങ്ങളുടെ ആശയങ്ങൾ മാറ്റാൻ ഇടയാകാം. ഗൗരവമേറിയതും വൈകാരികവുമായ ചർച്ചകളിൽ നിന്നാണ് പ്രധാനപ്പെട്ട തീരുമാനങ്ങൾ ഉണ്ടാകുന്നത്. ഉത്തരങ്ങൾക്കായി പ്രിയപ്പെട്ട ഒരാൾക്ക് നിങ്ങളെ സഹായിക്കാനാകും.
മകരം രാശി (ഡിസംബർ 23 – ജനുവരി 20)
എല്ലാ ഗ്രഹങ്ങളും ആറിലും ഏഴിലും ഉള്ള ഈ ആഴ്ച അത്യപൂർവ്വമാണ്. നിങ്ങളുടെ രാശി തിരിച്ചടികളിൽ നിന്ന് മാറിനിൽക്കുന്നു. അപ്രതീക്ഷിത സമ്മാനങ്ങളിൽ നിന്നും ഉദാരതയിൽ നിന്നും അത്ഭുതകരമായ അളവിൽ നിങ്ങൾക്ക് പ്രയോജനം ലഭിക്കും. മകരക്കൂറുകാർക്ക് അവരുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നതിൽ നിന്ന് വളരെയധികം അപകടസാധ്യതയുണ്ട്. നിങ്ങൾ എന്തിനും തയ്യാറാണെങ്കിൽ മാത്രം വ്യക്തമായി തോന്നുന്ന ആവേശകരമായ പാത പിന്തുടരുക. പ്രിയപ്പെട്ട ആളുകൾ നിങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന് ഓർമ്മിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ തത്ത്വങ്ങൾക്കായി പോരാടുക. നിങ്ങളോട് പിന്തുണയും സഹാനുഭൂതിയും കാണിക്കുന്നവരെ അകറ്റാതിരിക്കുക. കൂടാതെ, എല്ലാ യാത്രാ പദ്ധതികളും പരിശോധിച്ച് അപ്രതീക്ഷിതമായ കാര്യങ്ങൾക്ക് തയ്യാറാകുക. നിങ്ങളുടെ രാശിക്കൂറ് മികച്ചതാണ്. നിങ്ങൾ പഴയ ഭയങ്ങൾ മറക്കേണ്ടതുണ്ട്. വളരെ വിഷമിക്കുന്നത് മതിയാക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.