/indian-express-malayalam/media/media_files/uploads/2019/08/horoscope-17.jpg)
ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?
നിങ്ങളിപ്പോഴും ശക്തമായ വസ്തുതകളേയും ഏറ്റവും ചെറിയ വിശദാംശങ്ങളേയും കുറിച്ച് ചിന്തിക്കുന്നു. വളരെ ശ്രദ്ധയോടെ നടപ്പിലാക്കേണ്ട അനവധി വലിയ പദ്ധതികളും നിങ്ങളുടെ കൈയിലുണ്ട്. ഓര്‍ക്കുക- ധൃതി വയ്ക്കരുത്. കൂടാതെ, വൈകാരികമായ കാര്യങ്ങളില്‍ സത്യത്തോട് നിങ്ങള്‍ അടുക്കുന്നു. പ്രത്യേകിച്ച് നിങ്ങളുടെ യഥാര്‍ത്ഥ വികാരങ്ങളോടും ആഗ്രഹങ്ങളോടും അടുത്ത്.
മേടം രാശി(മാർച്ച് 21 - ഏപ്രിൽ 20)
ചിലകാര്യങ്ങള്‍ നിങ്ങള്‍ക്ക് ആവശ്യമുണ്ട്. എന്നാല്‍ മറ്റുള്ളവര്‍ക്കില്ല. പുതിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ ശ്രദ്ധയോടെ തിരഞ്ഞെടുക്കുക എന്നതാണ് ഈ ആഴ്ചയില്‍ നല്‍കാനുള്ള പ്രധാന ഉപദേശം. പ്രത്യേകിച്ച് നിങ്ങളുടെ പ്രണയ മോഹങ്ങള്‍ ഉയര്‍ന്നതാണ്. നിങ്ങള്‍ ശ്രദ്ധേയമായ വിജയങ്ങള്‍ നേടുകയാണെങ്കില്‍ പങ്കാളിയാകാന്‍ സാധ്യതയുള്ളവര്‍ ശ്രദ്ധിക്കും. അതിനാല്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്നുള്ള മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
നിങ്ങളുടെ വ്യക്തിപരമായ ഗ്രഹങ്ങള്‍ കുസൃതി നിറഞ്ഞ മാനസ്സിക അവസ്ഥയിലാണ്. നിങ്ങളുടെ സമൃദ്ധമായ സൗഭാഗ്യങ്ങളില്‍ ശ്രദ്ധ പതിഞ്ഞിട്ടില്ലാത്ത ആരെയോ നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ട്. നിലവിലെ കാലയളവ് അവസാനിക്കുമ്പോഴേക്കും നിങ്ങളുടെ വൈകാരികമായ ഭൂതകാലത്തോട് പൂര്‍ണമായും വിട പറഞ്ഞിരിക്കും. ചിലപ്പോഴത് ചിലരെ നിരാശരാക്കുകയും ചെയ്യും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
കുടുംബകാര്യങ്ങള്‍ നല്ല അവസ്ഥയിലേക്ക് മാറുന്നു. ജോലിയും ഈ ആഴ്ചയില്‍ നിങ്ങളുടെ മനസ്സില്‍ ഉണ്ടാകണം. ഭൂത കാലത്തില്‍ നിന്നും വ്യത്യസ്തമായി നിങ്ങളുടെ സ്വന്തം വിഭവങ്ങള്‍ കൂടുതലായി ഉപയോഗിക്കേണ്ടി വരും. ചിലപ്പോള്‍ ജീവനക്കാരന്റെ കുറവുണ്ടായേക്കും. ചിലപ്പോള്‍ തൊഴിലുടമ നിങ്ങളുടെ കഴിവുകളെ മറ്റൊരു രീതിയില്‍ കണ്ടേക്കാം.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
ഈ കാലയളവ് എങ്ങനെയായി തീരുമെന്നൊരു പ്രവചനം നടത്തുന്നത് കൊണ്ട് നിങ്ങള്‍ക്ക് യാതൊരു ഗുണവും ഉണ്ടാകില്ല. നിങ്ങളുടെ ഭൂതകാലത്തെ എല്ലാ സാഹചര്യങ്ങളോടും നിങ്ങള്‍ വിടപറയാന്‍ ഒരുങ്ങണം. നിങ്ങളുടെ സ്വപ്‌നങ്ങളെ പിന്തുടര്‍ന്നാല്‍ നിങ്ങള്‍ക്കൊരു ശോഭനമായ ഭാവിയുണ്ട്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
തീര്‍ച്ചയായും നിങ്ങള്‍ തിരക്കേറിയ പ്രൊഫഷണല്‍ കാലഘട്ടത്തിലൂടെ കടന്ന് പോകുന്നുണ്ടാകും. അതിനാല്‍, അത്യാവശ്യമില്ലാത്തവ മാറ്റി വയ്ക്കണം. നിങ്ങളേക്കാള്‍ പ്രായമുള്ളവരുമായി കൂട്ടുചേര്‍ന്ന് കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് ഏറ്റവും മികച്ച വഴി. അല്ലെങ്കില്‍ കൂടുതല്‍ കഴിവും ജ്ഞാനവും അനുഭവ സമ്പത്തുമുള്ളവരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണം. സഹായം ആവശ്യമുള്ളപ്പോള്‍ ചോദിക്കാന്‍ മടിക്കരുത്.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ഒരു സാമ്പത്തിക മുന്നേറ്റം നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാള്‍ അടുത്ത് നിങ്ങളെ കാത്ത് നില്‍ക്കുന്നുണ്ട്. നിങ്ങളുടെ ആശയങ്ങള്‍ നടക്കും. അതിനാല്‍, അവയുടെ മേലുള്ള ശ്രദ്ധ മാറ്റാതിരിക്കുക. അവ നിങ്ങളുടെ പതിവുകളേയും വ്യക്തിപരമായ ആഗ്രഹങ്ങളേയും സ്വാധീനിക്കും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങള്‍ കാണുന്ന ആളുകള്‍ രണ്ട് തരമാണ്. ഒരു കൂട്ടര്‍ ആഴമേറിയതും ഏറെ അടുപ്പമുള്ളതുമാണ്. മറ്റൊരു കൂട്ടര്‍ പുറേമക്ക് ഗൗരവക്കാരായി തോന്നും. അവര്‍ നിങ്ങളെ നിലത്ത് കാലുറപ്പിച്ച് നില്‍ക്കാന്‍ സഹായിക്കും. അപരിചിതര്‍ നിങ്ങളെ സഹായിക്കാനെത്തും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
വിധി നിങ്ങളുടെ മേല്‍ ശക്തമായി ഇടപെടാന്‍ പോകുന്നുവെന്ന് നിങ്ങള്‍ ഭയക്കരുത്. പകരം, പുഞ്ചിരിക്കുക. മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കുക. നിങ്ങളുടെ ആവശ്യത്തിന് പ്രായോഗികമായുള്ള സഹായം ആവശ്യപ്പെടുക. വൈകാരികമായ അതിജീവനത്തെക്കുറിച്ചുള്ളത് മാത്രമല്ല ജീവിതം. നിങ്ങള്‍ ആഗ്രഹിക്കുന്നത് ലഭിക്കുകയെന്നത് ഭൗതികമായ സന്തോഷം കൂടെയാണ്.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങളുടെ അതൃപ്തി സ്വന്തമാക്കാന്‍ വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത ചിലരോട് ചൂടായി പെരുമാറാന്‍ ചൊവ്വാ ഗ്രഹം നിങ്ങളെ പ്രേരിപ്പിക്കുമെന്നുള്ള മുന്നറിയിപ്പ് നല്‍കുകയാണ്.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
പ്രണയത്തിന്റെ കാര്യത്തില്‍ ഇതൊരു രഹസ്യകാലമാണ്. നിങ്ങളുടെ നീക്കങ്ങള്‍ അറിയാന്‍ നിങ്ങളുടെ മേലൊരു കണ്ണ് വയ്ക്കുന്നതും നിങ്ങളുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കാനും പങ്കാളി ശ്രമിക്കുന്നതിനാല്‍ നിങ്ങള്‍ക്ക് പങ്കാളിയോട് നീരസമുണ്ടാകും. നിങ്ങളുടെ രഹസ്യ സമാഗമം എല്ലാവരും അറിയും. എങ്കിലും നിങ്ങളുടെ സാധാരണമായ ധാര്‍മ്മികതയില്‍ ഉറച്ച് നില്‍ക്കുക. ജോലിയുടെ കാര്യത്തില്‍ നിലവിലെ കരാറുകളും പിന്തുടരുക.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
നിലവിലെ സ്ഥിതി നിങ്ങള്‍ വ്യക്തമായി മനസ്സിലാക്കിയാല്‍ നിങ്ങള്‍ക്ക് എന്താണ് വേണ്ടതെന്നുള്ളതിന് അനുസരിച്ച് പ്രവര്‍ത്തിച്ചു തുടങ്ങാം. പ്രണയത്തിന്റെ ദേവതയായ ശുക്രനക്ഷത്രം നിങ്ങളുടെ പ്രണയ വികാരങ്ങളെ മറയ്ക്കാന്‍ ഒരുങ്ങുകയാണെന്നതാണ് ഒരു പ്രശ്‌നം. നിങ്ങള്‍ക്കുണ്ടാകുന്ന വികാരം എന്താണെന്ന് അറിയാന്‍ സാധിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ പെട്ടെന്ന് കയറി വാഗ്‌ദാനങ്ങള്‍ നല്‍കരുത്.
മീനം രാശി(ഫെബ്രുവരി 20 -മാർച്ച് 20)
അന്തിമമായ സത്യത്തിന്റെ ഗ്രഹമായ പ്ലൂട്ടോയുടെ ഗ്രഹനിലയാണ് ഇപ്പോഴത്തെ ആശങ്ക. ഇപ്പോള്‍ എന്നുള്ളത് എക്കാലത്തേക്കുമായി മറയേണ്ട ഒന്നാണ്. നിങ്ങളുടെ പ്രണയ ജീവിതത്തിലെ അനിശ്ചിതാവസ്ഥയിലേക്കും സംശയത്തിലേക്കും നയിച്ച നാണവും അതുപോലെയാകും. മറ്റുള്ളവര്‍ക്ക് നിങ്ങളിലും നിങ്ങളുടെ കഴിവിലും അനുഭവ സമ്പത്തിലും വിശ്വാസമുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.