/indian-express-malayalam/media/media_files/uploads/2019/08/horoscope-17.jpg)
മേടം രാശി(മാർച്ച് 21 - ഏപ്രിൽ 20)
നിങ്ങളുടെ ഏറ്റവും മികച്ച അവസ്ഥയിലാണ് നിങ്ങളിപ്പോൾ. അതിനാൽ നിങ്ങൾക്ക് നിങ്ങളോട് ആത്മാർത്ഥതയുണ്ടെങ്കിൽ ഒരു തെറ്റായ നീക്കം പോലും നിങ്ങൾ നടത്തില്ല. ഇന്നത്തെ ദിവസത്തിന്റെ പൊതുവായ സ്വരം വാഗ്‌വാദങ്ങളുടേതാണ്, അതിനാൽ നിങ്ങൾക്ക് ആരെയെങ്കിലും അഭിമുഖീകരിക്കേണ്ടതുണ്ടോ അതോ നിങ്ങൾക്ക് നിങ്ങളുടേതായ സമയം വേണമോ എന്നത് നിങ്ങൾക്ക് തീരുമാനിക്കാം. അതോടൊപ്പം തന്നെ, നിങ്ങൾക്ക് എന്താണ് നല്ലതിനുള്ളത് നിങ്ങൾക്ക് അറിയാമെങ്കിൽ നിങ്ങൾ ശരിയായ ലക്ഷ്യം തിരഞ്ഞെടുക്കും.
Read Here: Horoscope Today June 08, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
മനോഭാവം മാറുന്നതിനു മുൻപ് നിർണായകമായ നീക്കങ്ങൾ നടത്തി നിങ്ങൾക്ക് വീണ്ടെടുക്കാൻ കഴിയുന്നത്ര എടുക്കുക. നിങ്ങൾ ഒരിക്കൽ ചന്തിച്ചതിനേക്കാൾ നിഗൂഢവും അനിശ്ചിതവുമാണ് ജീവിതമെന്ന് നിങ്ങൾ താമസിക്കാതെ തന്നെ തിരിച്ചറിയും. നിങ്ങളോട് ഏറ്റവും അടുപ്പമുള്ളൊരാൾ, അവസാനമായൊരു ഉത്തരം ഇല്ലായെന്നുള്ള തിരിച്ചറിവ് നേടിയിട്ടുണ്ടാകും.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
എന്താണ് ശരിക്കും സംഭവിക്കുന്നതെന്ന് മനസിലാക്കാൻ നിങ്ങൾക്ക് ഇനിയു൦ കുറച്ച് ദിവസം വേണ്ടിവരും. നിങ്ങളുടെ സ്വകാര്യചിന്തകൾ നിങളുടെ പക്കൽ തന്നെ നിൽക്കുന്നതാകും നല്ലത്. നിങ്ങൾ ഉദ്ദേശിക്കുന്ന ഫലത്തിന്റെ നേർ വിതാരീതം ഒരുപക്ഷേ നിങ്ങളെന്തെങ്കിലും അറിയാതെ പുറത്ത് പറയുന്നത് വഴിയാകാം. നിങ്ങൾ ശബ്ദിക്കുന്ന ഓരോ വാക്കും നിങ്ങൾ ഉദ്ദേശിച്ചതിനേക്കാൾ അർത്ഥത്തോടെയാകും പുറത്തേക്ക് വരിക.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
അടുത്ത പങ്കാളിമായിട്ടുള്ള നിങ്ങളുടെ മനോഭാവത്തെ പറ്റി ചിന്തിക്കേണ്ട സമയമാണിത്. എല്ലാ വിദേശ ബന്ധങ്ങളും വികസിപ്പിക്കുക, വിദേശത്തുള്ള നിങ്ങളുടെ സുഹൃത്തുക്കളും ബന്ധുക്കളുമായി ബന്ധപ്പെടുക. ചെറിയ തോതിലാണെങ്കിൽ പോലും സാഹസികത അന്തരീക്ഷത്തിലുണ്ട്, സാമാന്യമായൊരു സാഹസികത ഏറ്റെടുക്കാൻ നിങ്ങൾക്കും ഒരാഗ്രഹമുണ്ടാകും.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങൾ ഈ നിമിഷത്തിൽ എന്താണ് ചിന്തിക്കുന്നതെന്നോ അനുഭവിക്കുന്നതെന്നോ ആർക്കും അറിയില്ല. ഒന്നുകിൽ നിങ്ങളുടെ പ്രവർത്തനത്തെക്കാൾ വേഗത്തിൽ ചിന്തകൾ മുന്നിലേക്ക് സഞ്ചരിക്കുന്നു, അല്ലെങ്കിൽ പദ്ധതികൾ ഒന്നും തന്നെ നടക്കാതെ പിന്നിലാകുന്നു. എന്താണ് സംഭവിക്കുന്നത്? എന്തുതന്നെ ആയാലും നിങ്ങൾ മുന്നിലേക്ക് വന്നെത്തിയെ പറ്റുകയുള്ളു.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
സഹാനുഭൂതിയുള്ള നക്ഷത്രങ്ങൾ സാമ്പത്തിക സാഹസികതയ്ക്ക് പിന്തുണ നൽകും. നിങ്ങൾ കഷ്ടപ്പെട്ട് ഉണ്ടാക്കിയ പണം ചൂതുകളിച്ച് കളയാനുള്ള പ്രവണത നിങ്ങൾക്കിപ്പോഴുണ്ട്. അവസാനം പറഞ്ഞ കാര്യത്തിന്റെ പൂർണ ഉത്തരവാദിത്വവും നിങ്ങളേറ്റെടുക്കണം: വിചാരിച്ചപോലെ പദ്ധതികൾ നടപ്പായില്ലെങ്കിൽ തിരികെ തുടക്കത്തിലേക്ക് എത്തുക എന്നുള്ളത് നിങ്ങളുടെ കടമയാണ്.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ഇന്നത്തെ ദിവസത്തിൽ ഒട്ടനവധി വിപുലമായ സാധ്യതകളുണ്ട്, ഇതർത്ഥമാക്കുന്നത് എന്തെന്നാൽ എല്ലാ ജ്യോതിഷിമാരും പരസ്പരം വിയോജിക്കുമെന്നാണ്. ഞാൻ ഒരു നടുപാത സ്വീകരിച്ച് കഴിയുന്നത്ര നിങ്ങളുടെ സാധ്യതകളെ വിശാലമാക്കാൻ പറയും, അതോടൊപ്പം തന്നെ നിങ്ങൾ ഇതുവരെ ഒഴിവാക്കിപ്പോന്ന വ്യക്തിപരമായ സാധ്യതകളെ കുറിച്ച് അന്വേഷിക്കാനും പറയും.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ വിശാലമായതും ശുഭാപ്തി വിശ്വാസം നിറഞ്ഞതുമായ സ്വഭാവം നിങ്ങൾക്ക് ഉപകാരപ്രദമായി വരും. നിങ്ങളുടെ ഓർമ്മകളെയും പേടിയെയും സൂക്ഷിച്ച് വയ്ക്കുന്നതിൽ നിന്നും നിങ്ങളെ തടയാൻ ഇപ്പോൾ ഒന്നുമുണ്ടാകില്ല. മറ്റൊരു നാളെ ഇല്ലായെന്ന നിലയിൽ നിങ്ങൾക്ക് ആഘോഷിച്ച് ജീവിക്കാം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങളുടെ വർത്തമാനകാലത്തിൽ ശ്രദ്ധ നൽകിയാൽ നിങ്ങൾക്ക് മികച്ചൊരു ഭാവി കെട്ടിപ്പടുക്കാം.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങൾക്ക് വ്യത്യസ്തമായ ചിന്തകൾ വരുന്നുണ്ട്, ഇത് നിങ്ങളെ നല്ലപോലെ അറിയാമെന്ന് കരുതിയിരുന്നവരെ സംബന്ധച്ച് ഒരതിശയമാണ്. ഒരുപക്ഷേ നിങ്ങൾ കുറച്ച് ആഴ്ചകൾക്ക് തീരുമാനത്തെപ്പറ്റി നിങ്ങൾക്കിപ്പോൾ ഉറപ്പില്ലാത്തത് കൊണ്ടാകാം. എന്നാൽ മറ്റൊരു വശത്ത് നിങ്ങളിനി മുതൽ നിങ്ങളുടെ സ്വന്തം കാലിൽ നിൽക്കണമെന്ന ചിന്തിയാൽ നിന്നുമുത്ഭവിച്ച അനിശ്ചിതത്വവുമാകാം അത്.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
പങ്കാളികൾ ഇപ്പോഴും വിയോജിപ്പിലായിരിക്കും, എന്നാൽ അധികം നാൾ നീണ്ടുനിൽക്കില്ല. നിങ്ങളുടെ കടമകൾ പൂർത്തീകരിക്കുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടായി തോന്നാം, ഒരു കടമ്പ നിങ്ങളുടെ കൈയിൽനിന്നും തെന്നി പോകുന്നതായി നിങ്ങൾക്ക് തോന്നാം. എന്നാൽ സുഹൃത്തുക്കളും നിങ്ങളുടെ സാധ്യകക്ഷികളും നിങ്ങൾക്കായി ആ ലക്‌ഷ്യം മുന്നോട്ട് കൊണ്ടുപോകുമെന്നതിൽ നിങ്ങൾ പൂർണമായി വിശ്വസിക്കുക, ഒരുപക്ഷേ അടുത്ത വര്ഷം വരേ.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
പ്രധാനപ്പെട്ട കുടുംബ സംഗമങ്ങൾക്ക് വേണ്ടിയോ ചർച്ചയ്ക്ക് വേണ്ടിയോ കുറച്ച് ദിവസങ്ങൾ കൂടെ കാത്തിരിക്കുക. വരും ദിവസങ്ങളിലെ നക്ഷത്രങ്ങൾ എല്ലാം തന്നെ സാമൂഹികപരമായതാണ്, എന്നുവെച്ചാൽ നിങ്ങളൊരു കൂട്ടമായി പ്രവർത്തിച്ചാൽ മാത്രമേ നിങ്ങൾക്ക് വിജയം ലഭിക്കുകയുള്ളു. സമത്വമാണ് നിങ്ങൾ ശ്രധക്കേണ്ട വാക്ക്, എല്ലാർക്കും ഒരുപോലെയുള്ള അവസരം ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തുക.
മീനം രാശി(ഫെബ്രുവരി 20 -മാർച്ച് 20)
മറ്റുള്ളവർ എന്നെന്നേക്കുമായ നിങ്ങളോടൊപ്പം കാണുമെന്ന് കരുതരുത്, അല്ലെങ്കിൽ നിങ്ങൾക്ക് തടസങ്ങളുണ്ടാകും. ഒരുപാട് കാര്യങ്ങൾ വിശദീകരിക്കപ്പെടാനുണ്ട്, നിങ്ങളൊരു വലിയ നീക്കത്തിന് തയ്യാറെടുക്കുകയാണെങ്കിൽ ചിത്രം വ്യക്തമാകുന്നത് വരെ കാത്തിരിക്കുക എന്നതാകും ബുദ്ധിപരമായ നീക്കം. നിങ്ങൾക്ക് സ്വാഭാവികമായിട്ടുള്ള സ്വാധീനമുപയോഗിച്ച് എതിരാളികളെ നിങ്ങളുടെ വശത്തേക്ക് നിർത്തുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.