/indian-express-malayalam/media/media_files/uploads/2019/08/horoscope-17.jpg)
മേടം രാശി(മാർച്ച് 21 - ഏപ്രിൽ 20)
നിലവിലെ ചാന്ദ്ര വിന്യാസം മേടം രാശിക്കാർക്ക് പിന്തുണ നൽകുന്ന ഒന്നാണ്, കാരണം ഇത് നിങ്ങളുടെ അനിയന്ത്രിതമായ വികാരങ്ങളെ സ്ഥിരപ്പെടുത്താൻ സഹായിക്കുന്നു. എന്നിരുന്നാലും, നിങ്ങൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്ന ചില പ്രായോഗിക ജോലികൾ കൈകാര്യം ചെയ്യേണ്ടതിന്റെ അല്ലെങ്കിൽ ചർച്ച ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇത് നിങ്ങളെ ഓർമ്മപ്പെടുത്തും...
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
തെറ്റിദ്ധാരണകൾക്കോ തെറ്റുകൾക്കോ മണ്ടത്തരങ്ങൾക്കോ ഞാൻ ഒരവസരം കാണുന്നില്ല. നേരെമറിച്ച്, നിങ്ങളുടെ ജാതകം കൂടുതൽ തിളക്കമാർന്ന പ്രതീക്ഷയാണ് നൽകുന്നത്, മികച്ച കുടുംബ-വ്യക്തിബന്ധങ്ങൾ പരമാവധി പ്രയോജനപ്പെടുത്താൻ നിങ്ങളെ ഇത് പ്രാപ്‌തമാക്കുന്നു. ഔദ്യോഗികമായ ആനുകൂല്യങ്ങൾ പോലും ഉണ്ടാകാം.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
പല മിഥുനം രാശിക്കാരും അവരുടെ അവസ്ഥയെക്കുറിച്ച് പരാതിപ്പെടുന്നു. ഞാൻ ഒരു കാര്യം വ്യക്തമാക്കാം: നിങ്ങളുടെ മിക്കവാറും എല്ലാ പ്രശ്നങ്ങളും നിങ്ങളുടെ മനോഭാവത്തിലെ മാറ്റത്തിലൂടെ പരിഹരിക്കപ്പെടാം. ഒരു പരിധി വരെ, നിങ്ങളുടെ ആശയങ്ങൾ കാലഹരണപ്പെട്ടതും കാലത്തിന് പിന്നിലുമാണ്. അവർ ഒടുവിൽ സമകാലീനമാകും, പക്ഷേ അതിനുള്ള സമയമായിട്ടില്ല.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
അസാധാരണത്തം, ഉന്മേഷം, സാഹസികത, സ്വാതന്ത്ര്യം എന്നിങ്ങനെയുള്ള ബുധന്റെ ആകാശബന്ധങ്ങൾ നിങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നവയാണ്. നിങ്ങൾ സങ്കല്പിച്ചൊരു പദ്ധതി അല്ലെങ്കിൽ മാതൃക ഉറപ്പായ വിജയം കൈവരിക്കുകയും അതിനാൽ പൂർണ്ണമായ പുനർവിചിന്തനത്തിൽ നിന്ന് പ്രയോജനം ലഭിക്കുകയും ചെയ്യും. എല്ലാം നിങ്ങൾക്ക് നേടിയെടുക്കാനുള്ള അവസ്ഥയിലാണ്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങളുടെ കൂട്ടത്തിലെ ഏറ്റവും മികച്ച വ്യക്തി ഇപ്പോൾ നിങ്ങൾ തന്നെയാണ്. നിങ്ങളേക്കാൾ മിടുക്കരാണെന്ന് സങ്കൽപ്പിക്കുന്ന ആളുകൾ മുമ്പ് നിങ്ങളെ എങ്ങനെഎല്ലാം തന്നെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചിട്ടുണ്ടെന്നുള്ളത് ഇപ്പോൾ പ്രശ്നമല്ല. നിങ്ങൾ ഇപ്പോൾ നിങ്ങളുടെ യഥാർത്ഥ ആശയങ്ങൾ മുന്നോട്ട് കൊണ്ടുപോകുകയും പ്രോത്സാഹിപ്പിക്കുകയും വേണം. നിങ്ങൾ ആദ്യ നീക്കം നടത്തിയില്ലെങ്കിൽ, മറ്റാരും ചെയ്യില്ല.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ഭാഗ്യത്തിന്റെ മഹത്തായ ഗ്രഹമായ വ്യാഴം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങളിൽ സജീവമായ സ്വാധീനം ചെലുത്തുന്നു. മാസാവസാനത്തോടെ നിങ്ങളിൽ ചിലർക്ക് മുൻകാല പരിശ്രമങ്ങളുടെ സുഖകരമായ പ്രതിഫലങ്ങൾ അനുഭവയോഗ്യമാകും. പഴയ സംശയങ്ങൾ പരിഹരിക്കപ്പെടുമ്പോൾ മറ്റുള്ളവർക്ക് പ്രതീക്ഷ അനുഭവപ്പെടും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
നിങ്ങളുടെ പരിശ്രമങ്ങളും ത്യാഗങ്ങളും വെറുതെയായിപ്പോയെന്ന് പണ്ട് നിങ്ങൾ സങ്കൽപ്പിച്ചിരിക്കാം. എന്നിരുന്നാലും, തെറ്റായ കാരണങ്ങൾക്ക് ആണെങ്കിൽ പോലും നിങ്ങൾ ശരിയായ കാര്യം ചെയ്തുവെന്ന് കുറച്ച് ദിവസത്തിനുള്ളിൽ നിങ്ങൾ കാണണം! അടുത്ത തവണ ഇതേ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഇപ്പോൾ അറിയാമെന്ന വിശ്വാസത്തിലെങ്കിലും കുറഞ്ഞത് സംതൃപ്തിയുണ്ട്.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
ഒന്നാമതായി, ഇന്നത്തെ ചന്ദ്രൻ, നിങ്ങളുടെ ചാർട്ടിൽ വളരെ അനുകൂലമായ സാന്നിധ്യമാണ്, മാത്രമല്ല ഇത് നിങ്ങളുടെ വികാരങ്ങളെ സ്ഥിരപ്പെടുത്താനും നിങ്ങളെ സംതൃപ്‌തമായ മാനസികാവസ്ഥയിൽ നിലനിർത്താനും സഹായിക്കും. നിങ്ങൾ ഒരു ഇടവേള ക്രമീകരിച്ചിട്ടില്ലെങ്കിൽ, ഇപ്പോൾ അങ്ങനെ ചെയ്യുക. നിങ്ങൾ ഇതിനകം തന്നെ പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ടെങ്കിൽ, വിശദാംശങ്ങൾ പൂരിപ്പിക്കാനുള്ള സമയമാണിത്.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
നിങ്ങളുടെ ജാതകത്തിലെ ഔദ്യോഗിക സ്വാധീനം ആഴ്‌ചയുടെ അവസാനത്തിൽ കെട്ടടങ്ങുന്നതിന് മുമ്പ് ഹ്രസ്വമായി തീവ്രമാകാനാണ് സാധ്യത. നിങ്ങളുടെ കരുതലിലും സഹാനുഭൂതിയിലും സഹപ്രവർത്തകർക്ക് മതിപ്പ് തോന്നാം, വികാരപ്രകടനവും നന്നായി സ്വീകരിക്കപ്പെടാം. മറ്റ് ആളുകൾ അവരുടെ ക്ഷേമത്തിൽ നിങ്ങൾക്ക് യഥാർഥത്തിൽ താൽപ്പര്യമുണ്ടെന്ന് കാണുമ്പോൾ സന്തോഷിക്കും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
ഇത് ചലനത്തിന്റെയും വളർച്ചയുടെയും സമയമാണ്, എങ്കിലും ഒരുപാട് കാര്യങ്ങൾ കാലതാമസം, നിരാശകൾ, അടിച്ചേൽപ്പിച്ച നിയന്ത്രണങ്ങൾ എന്നിവയോടുള്ള നിങ്ങളുടെ പ്രതികരണത്തെ ആശ്രയിച്ചിരിക്കുന്നു.മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അത്ഭുതകരമായ അവസരങ്ങളിൽ നിന്ന് സാങ്കൽപ്പിക തടസ്സങ്ങൾ നിങ്ങളെ അന്ധരാക്കരുത്. ഒരു പ്രധാന പ്രശ്നം നിങ്ങൾ പരിശോധിക്കുമ്പോൾ, അത് എത്ര വേഗത്തിൽ അപ്രത്യക്ഷമാകുമെന്ന് നിങ്ങൾ കാണും
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
നിങ്ങൾ വളരെ വികാരാധീനനായ വ്യക്തിയാണെന്നതിൽ സംശയമില്ല, മറ്റ് കുടുംബാംഗങ്ങൾ നിങ്ങളെ പലപ്പോഴും വിലമതിക്കുന്നില്ലെന്ന തോന്നലും നിങ്ങളെ വിഷമിപ്പിക്കുന്നു. എന്നിരുന്നാലും, ഇന്ന് ചന്ദ്രൻ വളരെയധികം സ്വാധീനത്തിലായതിനാൽ, നിങ്ങൾ ഉറച്ചുനിൽക്കുകയും സ്വയം വിശ്വസിക്കുകയും വേണം. ക്രമേണ മറ്റ് ആളുകളും നിങ്ങളെ വിശ്വസിക്കും.
മീനം രാശി(ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങളുടെ ജാതകത്തെ ചുറ്റുന്ന ഒരു ശൃംഖലയിൽ ഒരു ഗ്രഹത്തെ മറ്റൊന്നിലേക്ക് ബന്ധിപ്പിച്ചിരിക്കുന്ന ജ്യോതിഷ ഭരണാധികാരികളുടെ ഒരു കൗതുകകരമായ പരമ്പര ഇന്നുണ്ട്. പ്രൊഫഷണൽ തീരുമാനങ്ങൾ എടുക്കുന്നതിനുള്ള മികച്ച നിമിഷമാണിതെന്നതാണ് പരിണതഫലം. എല്ലാറ്റിനുമുപരിയായി, നിങ്ങൾക്കായി കുറച്ച് കൂടുതൽ സമയം ചെലവഴിക്കേണ്ടതുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.