scorecardresearch

Horoscope of the Week (August 09- August 15, 2020): ഈ ആഴ്‌ച നിങ്ങള്‍ക്കെങ്ങനെ?

Horoscope of the Week (August 09- August 15, 2020): 'വരുന്ന ആഴ്ച നിങ്ങള്‍ക്കെങ്ങനെ?' പീറ്റര്‍ വിഡല്‍ എഴുതുന്ന വാരഫലം വായിക്കാം

Horoscope of the Week (August 09- August 15, 2020): 'വരുന്ന ആഴ്ച നിങ്ങള്‍ക്കെങ്ങനെ?' പീറ്റര്‍ വിഡല്‍ എഴുതുന്ന വാരഫലം വായിക്കാം

author-image
Peter Vidal
New Update
വാരഫലം, horoscope, weekly horoscope, weekly horoscope august, horoscope for the week, august weekly horoscope, horoscope 2019 for the week, horoscope indian express, weekly horoscope, horoscope today, week rashifal, rashiphalam, astrology, horoscope 2019, new year horoscope, today horoscope, horoscope virgo, astrology, daily horoscope virgo, astrology today, horoscope today scorpio, horoscope taurus, horoscope gemini, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, indian express ദിവസ ഫലം മലയാളം, രാശിഫലം, today horoscope, Horoscope, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം, daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?, horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ, daily horoscope virgo, astrology, astrology today, horoscope today scorpio, horosc

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളെ കുറിച്ച് സ്വയം ആലോചിച്ച് ദുഃഖിക്കുന്നത് അവസാനിപ്പിക്കാൻ സമയമായി. വളരെ പിന്തുനൽകുന്ന രണ്ട് ഗ്രഹങ്ങളുടെ നീക്കങ്ങളാൽ നിങ്ങൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾക്ക് ഉടൻ തന്നെ ഒരു വലിയ വൈകാരികമായ ഉയർച്ചയുണ്ടാകും. നിങ്ങളുടെ ദീർഘദൂര ധനകാര്യ നക്ഷത്രങ്ങൾ താരതമ്യേന ശാന്തമാണ്, അതിനർത്ഥം നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പണം ചെലവഴിക്കാൻ കഴിയണം എന്നാണ്.

Advertisment

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

സൂര്യനും ബുധനും തീർച്ചയായും ഒരു സൗഹാർദ്ദപരമായ മാനസികാവസ്ഥയിലാണ്, അതിനാൽ ഇത് മറ്റുള്ളവരിൽ നിന്ന് സ്വയം ഒഴിവാക്കാനോ ആകർഷകമായ ക്ഷണങ്ങൾ നിരസിക്കാനോ ഉള്ള സമയമല്ല. ജോലിസ്ഥലത്ത് സ്വയം മുന്നോട്ട് പോകാനും മുൻകൈയെടുക്കാനും നിങ്ങൾ ബുദ്ധിമാനായിരിക്കും. പണത്തിന്റെ അടിസ്ഥാനത്തിൽ, നിങ്ങളുടെ നക്ഷത്രങ്ങൾ അപകടസാധ്യതയുള്ള മാനസികാവസ്ഥയിലാണ്.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മനസിലുള്ളത് പ്രകടിപ്പിക്കാനും ഉയരങ്ങൾ നേടാനും ചൊവ്വ ഇപ്പോഴും നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നു. നന്നായി ശ്രമിച്ചാൽ ജോലിസ്ഥലത്ത് നിങ്ങൾക്ക് ധാരാളം ഉയർച്ചകൾ ലഭിക്കും. മനസിലാക്കുക, മറ്റുള്ളവരുടെ ബഹുമാനം അധിക പരിശ്രമത്തിന് അർഹമാണോ? നിങ്ങൾ ചെയ്യേണ്ട ഒരു കണക്കുകൂട്ടലാണിത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

നിങ്ങൾ വളരെ വൈകാരികമായ ഒരു ആത്മാവാണ്, പക്ഷേ ഇത് ചിരിക്കാനോ ചൂഷണം ചെയ്യാനോ സമയമല്ല. നിങ്ങളുടെ ഗ്രഹനിലയിലെ സൌമ്യവും സൌഹാർദ്ദപരവുമായ മേഖലകളെ അടിസ്ഥാനമാക്കിയുള്ള നക്ഷത്ര വിന്യാസങ്ങൾ നിങ്ങൾക്ക് എന്തും ഒഴിവാക്കാമെന്ന് നിർദ്ദേശിക്കുന്നു. ആഴ്ചയുടെ മധ്യത്തോടെ സാമ്പത്തിക ഇടപാടുകൾ തീർപ്പാക്കുന്നത് നിങ്ങൾ നന്നായി ചെയ്യും.

Advertisment

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

നിങ്ങളുമായ് ബന്ധപ്പെട്ടിരിക്കുന്ന നക്ഷത്രങ്ങള്‍ പതിവിലും കൂടുതല്‍ തിരക്കിലാണെന്നുള്ള യാഥാര്‍ത്ഥ്യം അംഗീകരിക്കാതെ വയ്യ. ഈ സമയത്തെക്കുറിച്ച് നിങ്ങള്‍ക്ക് തന്നെ തിരിച്ചറിയാന്‍ കഴിയുന്നത് വളരെ വിരളമായ് സംഭവിക്കുന്ന ഒന്നാണ്. അടുത്ത ഒരു ബന്ധു ക്ഷമാപണവുമായ് നിങ്ങളെ സമീപിക്കാന്‍ സാധ്യതയുണ്ട്.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23 )

മറ്റുള്ളവര്‍ ആഗ്രഹിക്കുന്നതിനനുസരിച്ച് ചിലപ്പോഴെല്ലാം കാര്യങ്ങള്‍ ചെയ്യേണ്ടി വരുമെന്നും മറ്റ് ചിലപ്പോള്‍ സ്വന്തം മനസ്സാക്ഷിയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കേണ്ടി വരുമെന്നും ഓര്‍ക്കുക. പ്രാധാന്യമനുസരിച്ച് ചെയ്യേണ്ട കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സ്വയം തിരിച്ചറിവുണ്ടാവണം. വ്യാപാരമേഖലയുമായ് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാവിയിലേക്ക് അല്‍പം കരുതലുണ്ടാകേണ്ട സമയമാണ്.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

ഗാര്‍ഹിക വിഷയങ്ങളില്‍ നിങ്ങള്‍ക്കുള്ള അവകാശങ്ങള്‍ മറ്റ് കുടുംബാംഗങ്ങള്‍ അംഗീകരിക്കുന്ന സമയമാണ്. അത് ചര്‍ച്ചയ്ക്ക് പോലും വയ്ക്കേണ്ടതല്ല. ഇതൊക്കെ മാറ്റി നിര്‍ത്തിയാല്‍ കൂടുതല്‍ കഴിവും സമാധാനപരമായ അന്തരീക്ഷവും കുറച്ചധികം സന്തോഷവുമൊക്കെ നിങ്ങളെ തേടിയെത്തുമെന്നാണ് നക്ഷത്രങ്ങള്‍ നല്‍കുന്ന സൂചന. ജോലിസ്ഥലത്ത്, ഭാരിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നാല്‍ രണ്ട് തവണ ആലോചിക്കുന്നത് നല്ലതായിരിക്കും.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളിലെ അസ്വസ്ഥതകള്‍ പതിവിലും കൂടുതല്‍ ശല്യപ്പെടുത്തിയേക്കാം. പരുത്ത വാക്കുകളുപയോഗിച്ച് സംസാരിക്കേണ്ട സന്ദര്‍ഭങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നിരുന്നാലും ഈ രാശിക്കാര്‍ക്കുള്ള സ്വതസിദ്ധമായ കഴിവിനാല്‍ അത്തരം സാഹചര്യങ്ങളില്‍ യോജിച്ച രീതിയില്‍ സംസാരിക്കാന്‍ കഴിയും. പുതിയ സൌഹൃദങ്ങളേക്കാള്‍ പഴയ സൌഹൃദങ്ങള്‍ തന്നെയായിരിക്കും കൂടുതല്‍ ഗുണം ചെയ്യുക. എന്തായാലും കുറേനാളായ് മുടങ്ങികിടക്കുന്ന സൌഹൃദകൂട്ടായ്മ സംഘടിപ്പിക്കുന്നത് നല്ല ആശയമായിരിക്കും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

ദീര്‍ഘകാലം മുന്നില്‍ക്കണ്ട് പ്രവര്‍ത്തിക്കേണ്ട സമയമാണ്. വരും വര്‍ഷങ്ങളിലും മാസങ്ങളിലും സ്വന്തം താല്‍പ്പര്യം മാറ്റി നിര്‍ത്തി വിവേകത്തോടെ തീരുമാനമെടുത്ത ഈ സമയത്തെ നിങ്ങള്‍ നന്ദിയോടെ ഓര്‍മിക്കും. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍, നിങ്ങളുടെ മുന്നോട്ടുള്ള ജീവിതം ഇപ്പോഴെടുക്കുന്ന തീരുമാനം കൊണ്ട് കൂടുതല്‍ മെച്ചപ്പെടേണ്ടതാണ്. പെട്ടെന്ന് ലാഭമുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ ഫാഷന്‍, സ്റ്റൈല്‍ മേഖലകള്‍ തിരഞ്ഞെടുക്കുന്നത് ഗുണം ചെയ്തേക്കും.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

ദിവസം കഴിയുന്തോറും നിങ്ങളുടെ ഭാവി മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന കാര്യത്തില്‍ സംശയമില്ല. സോളാര്‍ ചാര്‍ട്ടിലെ നിഗൂഢമേഖലകളിലൂടെയുള്ള ഗ്രഹങ്ങളുടെ സഞ്ചാരം സൂചിപ്പിക്കുന്നത്, ഇപ്പോഴനുഭവിക്കുന്ന സുരക്ഷിതത്വമില്ലായ്മയും വൈകാരിക വിക്ഷോഭങ്ങളും ഇനിയധികനാളത്തേക്ക് ഉണ്ടാവില്ലെന്നാണ്. അതുപോലെ ഗാര്‍ഹികകാര്യങ്ങള്‍ നന്നായ് ആസൂത്രണം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയും. പക്ഷേ, നിങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ അലംഭാവം കാണിക്കരുത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഭാവി എന്താകുമെന്ന് ആരും കല്ലില്‍ കൊത്തിവച്ചിട്ടില്ല. ആകെ ചെയ്യാന്‍ കഴിയുക എന്താണെന്ന് വച്ചാല്‍, ഗ്രഹങ്ങള്‍ ഇനിയും തീരുമാനിച്ചിട്ടില്ലാത്ത കാര്യങ്ങള്‍ നിങ്ങള്‍ ശരിയായ രീതിയില്‍ ചെയ്യുക എന്നതാണ്. മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ തീരുമാനങ്ങളെടുക്കുന്നത് വിവേകത്തോടെയായിരിക്കണം. നിങ്ങള്‍ക്ക് അസൌകര്യങ്ങളുണ്ടാകുമെങ്കിലും അത് കാര്യമായെടുക്കാതെ വീട്ടുകാര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യുന്നതാവും ഉചിതം. പണമിടപാടുകള്‍ നടത്തുമ്പോള്‍ ലാഭം എല്ലാ മേഖലകളിലും ഒരേ രീതിയിലായിരിക്കാന്‍ ശ്രദ്ധിക്കുക.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

രാശിചക്രത്തിന്‍റെ നിയന്ത്രണം സ്വയം ഏറ്റെടുത്ത് എപ്പോഴും സന്തോഷത്തോടെയിരിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. പലകാര്യങ്ങളും ആവശ്യപ്പെട്ടെത്തുന്ന വ്യക്തികള്‍ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും അവരില്‍ നിന്നും ഒഴിഞ്ഞ് മാറേണ്ടതെങ്ങനെയന്ന് ധാരണയുള്ളവരാണ് നിങ്ങള്‍. പങ്കാളികളാണെങ്കിലും സുഹൃത്തുക്കളാണെങ്കിലും എപ്പോഴും നിങ്ങളുടെ സഹായത്തിനെത്തുന്നവരാണ്. ഒരു സാമ്പത്തീക പ്രതിസന്ധിയും ഈ ആഴ്ചയില്‍ നിങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാം.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Astrology Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: