/indian-express-malayalam/media/media_files/uploads/2020/07/Horoscope-Today-astrology-today-daily-horoscope-today-rashifal-horoscope-2020-horoscope-july-check-astrological-prediction-4.jpg)
ഒരു ഗ്രഹത്തിനോ അകലെയുള്ള ഒരു വസ്തുവിനോ ഭൂമിയിലെ ജീവനുമായി ബന്ധവുമുണ്ടാവുക എന്നത് അസംഭവ്യമാണെന്നും അതിനാൽ ജ്യോതിഷത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്നും ചിലർ കരുതുന്നു. വാസ്തവത്തിൽ, ശാസ്ത്രജ്ഞർ ഇപ്പോൾ വിശ്വസിക്കുന്നത് നമ്മുടെ ശരീരത്തെ സൃഷ്ടിക്കുന്ന ചെറിയ കണങ്ങൾ പ്രപഞ്ചത്തിന്റെ മറുവശത്ത് കോടിക്കണക്കിന് മൈൽ അകലെയുള്ള നക്ഷത്രങ്ങളുമായി ബന്ധിപ്പെട്ടിരിക്കുന്നു എന്നാണ്. ഇതിനെ 'എൻടാങ്കിൾമെന്റ്' എന്ന് വിളിക്കുന്നു - ഇത് ഗുരുത്വാകർഷണത്തെ ആശ്രയിച്ചുള്ള കാര്യമല്ല!
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
സാമ്പത്തികമായി നിങ്ങൾ ഒരു വിജയിയാണെന്ന് നിങ്ങൾക്ക് തോന്നിയേക്കാം, പക്ഷേ നിങ്ങളുടെ സ്വന്തം ഉപദേശങ്ങൾ പാലിക്കുകയും കേൾക്കുമ്പോൾ മനോഹരമായി തോന്നുന്ന ആശയങ്ങളുമായി വരുന്ന സുഹൃത്തുക്കളെക്കുറിച്ച് വളരെ ജാഗ്രത പാലിക്കുകയും ചെയ്യുക. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ സാമൂഹികമായ ചെലവുകൾ വർദ്ധിക്കാൻ സാധ്യതയുണ്ട്, നിങ്ങളുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തിനായി പണം എന്തെങ്കിലും തരത്തിൽ ചിലവഴിക്കുന്നത് ഒഴിവാക്കാൻ നിങ്ങൾ ഉണർന്ന് പ്രവർത്തിക്കേണ്ടി വന്നേക്കാം.
ഇടവം രാശി (ഏപ്രില്‍ 21- മെയ് 21)
വ്യക്തിപരമായ ചില സാഹചര്യങ്ങൾ നിങ്ങളെ സംബന്ധിച്ച് പ്രസക്തമായിരിക്കുമ്പോഴും നിങ്ങൾ അവയ്ക്കുമുന്നിൽ നിന്ന് ഒളിച്ചിരിക്കുന്നു. ഇന്ന് ചാന്ദ്ര സ്വാധീനം വളരെ ശക്തമായിരിക്കുന്നതിനാൽ, മുന്നോട്ട് വന്ന് തല ഉയർത്തി നിങ്ങളുടെ അഭിപ്രായം പറയാൻ ഇത് ഒരു നല്ല നിമിഷമായിരിക്കും.
മിഥുനം രാശി (മെയ് 22- ജൂണ്‍ 21)
നിങ്ങളുടെ സജീവവും വിവാദപരവുമായ വാക്കുകൾ പെട്ടെന്ന് നിന്നു പോയേക്കാം. വാസ്തവത്തിൽ, എല്ലാ വ്യക്തിപരമായ കാര്യങ്ങളും, പ്രത്യേകിച്ച് കുടുംബവുമായി ബന്ധപ്പെട്ട ക്രമീകരണങ്ങൾ കാര്യമായി പരിഗണിക്കുന്നതിനുള്ള ഒരു നല്ല ശക്തി നിങ്ങൾക്ക് ലഭിച്ചേക്കാം. നിങ്ങൾ ഇപ്പോൾ ചെയ്യാൻ താൽപ്പര്യപ്പെടുന്ന അവസാനത്തെ കാര്യം എന്തൊക്കെയോ വെളിപ്പെടുത്തുക എന്നതാണ്.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
നിങ്ങളുടെ മനസ്സിനെ ഏതെങ്കിലും വിഷയം അലട്ടുന്നുണ്ടെങ്കിൽ അതിൽ നിന്ന് മോചനം നേടാൻ ശ്രമിക്കണം, പ്രത്യേകിച്ചും സുഹൃത്തുക്കൾ കൂടി ഉൾപ്പെട്ട കാര്യമാണെങ്കിൽ. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ അകപ്പെട്ടിരിക്കുകയാണെങ്കിൽ മാത്രമേ മനസ്സിനെ അലട്ടുന്ന വിഷയത്തിൽ നിന്നുള്ള മോചനം അടുത്ത ദിവസത്തേക്ക് മാറ്റിവയ്ക്കേണ്ടി വരൂ. കൂടാതെ, തീർച്ചയായും, നിങ്ങൾ ആശ്രയിക്കുന്ന ആരെയെങ്കിലും വ്രണപ്പെടുത്താൻ നിങ്ങൾ ആഗ്രഹിക്കുന്നില്ല!
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
നിങ്ങളെ രണ്ട് വ്യത്യസ്ത ദിശകളിലേക്ക് വലിച്ചിടുന്ന സാഹചര്യങ്ങളുണ്ട്. എന്നാൽ ഏത് വഴിയിലേക്കാണ് നിങ്ങൾ കുതിക്കേണ്ടത്? കാണുന്നിടത്തോളം, നിങ്ങളുടെ തലത്തിൽ നിങ്ങൾ വളരെ നല്ലൊരു ജോലി ചെയ്തു, അതിനാൽ നിങ്ങൾ പൂർണ്ണമായ ബഹുമാനം അർഹിക്കുന്നു. നിങ്ങൾ സ്വയം ഒരു ഉപകാരം ചെയ്യുക, പണവുമായി ബന്ധപ്പെട്ട ഒരു വിഷയം പരിഹരിക്കുക.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ഇത് അസാധാരണമായ തരത്തിൽ സഹായകരമായ ദിവസമാണ്, എന്നിരുന്നാലും നിങ്ങൾ കൈകാര്യം ചെയ്യേണ്ട ഒരേയൊരു കാര്യം നിസ്സാരമായ കാര്യമായിരിക്കും. നിങ്ങൾ ഒരു സുഹൃത്തുമായുള്ള അന്തരം ഇതുവരെ പരിഹരിച്ചിട്ടില്ലെങ്കിൽ, ഇന്ന് അങ്ങനെ ചെയ്യുക. നിങ്ങൾ ആരോടെങ്കിലും അകന്നുപോയെങ്കിൽ, ക്ഷമ ചോദിക്കുന്നത് പരിശോധിച്ചുകൂടെ?
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
ഇത് ധൂർത്തടിക്കാൻ സാധ്യതയുള്ള ദിവസമായിരിക്കാം, നിങ്ങൾ മറ്റുള്ളവരുടെ പണം ചെലവഴിക്കുകയാണെങ്കിൽ ജാഗ്രത പാലിക്കണമെന്നതിനുള്ള കാരണമാണത്. സ്നേഹത്തിൽ നിങ്ങൾക്ക് ശാരീരികമായും മാനസികമായും വാത്സല്യവും ആശ്വാസവും ആവശ്യമാണ്. ജോലിസ്ഥലത്ത് നിങ്ങൾ സ്ഥാനക്കയറ്റം പരിഗണിക്കണം. നിങ്ങളുടെ യഥാർത്ഥ കഴിവുകൾ വിലമതിക്കപ്പെടുന്ന സമയമാണിത്.
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
സൗഹൃദം ആകർഷിക്കാവുന്ന നിമിഷമാണിത്, മുൻകാലങ്ങളിൽ പിന്തുണക്കാരേക്കാൾ എതിരാളികളായിരുന്ന ആളുകളുടെ നേർക്ക് പോലും. നിങ്ങൾ ഒരു കാര്യം ചെയ്യുന്നതിനു മുൻപ് സാമ്പത്തിക വശം സംബന്ധിച്ച ഉപദേശം സ്വീകരിക്കുന്നത് വളരെ ഉപയോഗപ്രദമാകും.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നിങ്ങളുടെ ചാർട്ടിന്റെ വെല്ലുവിളി നിറഞ്ഞ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഒരു കൂട്ടം ഗ്രഹങ്ങൾ അർത്ഥമാക്കുന്നത് ചില കാര്യങ്ങൾക്ക് മുൻകൈയെടുക്കാൻ മറ്റുള്ളവരെ നിങ്ങൾ അനുവദിക്കണം എന്നാണ്. ഇത് നിർബന്ധമല്ല, പക്ഷേ നിങ്ങൾ സ്വയം നേതൃത്വം നൽകാൻ ശ്രമിച്ചാൽ അത് നിങ്ങളിൽ കുരുങ്ങിക്കിടന്നേക്കും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
വ്യക്തിപരവും കാൽപനികവുമായ കാര്യങ്ങൾക്കായി നിങ്ങൾ സമയം കണ്ടെത്തണം. നിങ്ങൾക്ക് നിങ്ങളിലെ മികവ് പരമാവധി കണ്ടെത്താൻ ശ്രമിക്കുന്നത് തുടരാം, പുതിയ ചങ്ങാതിമാരെ ഉണ്ടാക്കാം, അല്ലെങ്കിൽ നിലവിലെ ബന്ധം ആസ്വദിക്കാം, പക്ഷേ ഇനിയും നിരവധി മാറ്റങ്ങൾ ഉണ്ടെന്ന് നിങ്ങൾ മനസ്സിലാക്കണം. അവർ വരുമ്പോൾ, നിങ്ങൾ ചില ദീർഘകാല പദ്ധതികളെക്കുറിച്ച് പുനർവിചിന്തനം നടത്തേണ്ടതുണ്ട്.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങൾ വീട്ടിൽ കുറച്ചുകൂടി സമയം ചെലവഴിക്കേണ്ടതോ കുടുംബത്തിലെ പ്രധാനപ്പെട്ട പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതോ ആയ കാലഘട്ടങ്ങളുണ്ട്. ഇത് അതിലൊന്നാണ്, അതിനാൽ ബന്ധങ്ങൾക്ക് പ്രാധാന്യം വരുമെന്ന് പ്രതീക്ഷിക്കുന്നു. സ്നേഹത്തിന്റേതായ ഒരു പാഠം, ബന്ധങ്ങളുമായി ബന്ധപ്പെട്ട് കുറേ കാര്യങ്ങൾ ചെയ്യേണ്ടി വരും എന്നതാണ്. ഒരു ശ്രമവും ഒഴിവാക്കരുത്!
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങൾക്ക് നിങ്ങളെ നൈപുണ്യത്തോടും കൃത്യതയോടും നിങ്ങൾക്ക് സ്വയം പ്രകടിപ്പിക്കാൻ കഴിയും, ഇത് കാവ്യാത്മക ഭാവനയല്ല, മറ്റുള്ളവരെ ആകർഷിക്കുന്നതിനുള്ള മികച്ച നിമിഷമാണിത്. നിങ്ങൾ പറയുന്നത് അവർ ചെയ്യണമെന്ന് അവർ പ്രേരിപ്പിക്കപ്പെട്ടേക്കാം! എന്നാൽ നിങ്ങൾ വിജയിക്കുമോ? അതെ - കുറച്ച് ഭാഗമെങ്കിലും വിജയിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.