/indian-express-malayalam/media/media_files/uploads/2022/09/horoscope-1.jpg)
Daily Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
ഇന്നത്തെ തീവ്രമായ ഗ്രഹ ക്രമീകരണം നിങ്ങളെ ഉയര്‍ന്ന സാമൂഹിക പദവിയിലേക്കും സംതൃപ്തിയിലേക്കും നയിക്കും. മറ്റുള്ളവർ അവരുടെ പ്രതീക്ഷകൾ പ്രകടിപ്പിക്കാനും അവരുടെ ലക്ഷ്യങ്ങൾ നടപ്പിലാക്കാനും കഴിയുന്ന വ്യക്തിയായി നിങ്ങളെ കാണാന്‍ തുടങ്ങും. നിങ്ങൾക്ക് ഇതുമായി യോജിച്ചു പോകുമോ എന്നത് ചിന്തിക്കേണ്ട കാര്യമാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിങ്ങളുടെ ഗ്രഹങ്ങളില്‍ വലിയ പിന്തുണ ലഭിക്കുന്നുണ്ട്. ഇതിനാലാണ് വീട്ടു കാര്യങ്ങളിലും കുടുംബ കാര്യങ്ങളിലും നിങ്ങള്‍ക്ക് അനുയോജ്യമായത് സംഭവിക്കുമെന്ന ഉറപ്പ് നിങ്ങള്‍ക്കുള്ളത്. അടുത്ത ദിവസങ്ങളില്‍ അപ്രതീക്ഷിതമായ ഒരു കാര്യം നിങ്ങളുടെ മനോവീര്യം ഉയര്‍ത്തും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ധാർമ്മികവും നിയമപരവുമായ കാര്യങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ നിങ്ങളുടെ ജീവിതത്തിലെ ഒരു പ്രധാന സവിശേഷത ഒരു വിദേശ രാജ്യവുമായുള്ള ബന്ധമാണ്, ഒരുപക്ഷേ ഇത് ആത്മീയതയാവാം. നിങ്ങൾ ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യുകയോ അല്ലെങ്കിൽ മറ്റെന്തെങ്കിലും ഗുരുതരമായ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും തോന്നുന്നു.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങള്‍ ഏറ്റവും കൂടുതല്‍ മുന്‍ഗണന നല്‍കുന്നത് പണത്തിനാണ്. അല്ലെങ്കില്‍ അത് ജീവിതത്തിലെ നിര്‍ണായകമായ ഘടകമാണ്. ഭൂതകാലത്തിന്റെ ഓര്‍മകളില്‍ നില്‍ക്കാതെ ഭാവിയിലേക്കുള്ള പദ്ധതികള്‍ ആവിഷ്കരിക്കും. നിങ്ങള്‍ ചെയ്ത ജോലികള്‍ക്ക് കൃത്യമായുള്ള ഫലം ലഭിക്കും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ചന്ദ്രൻ ഒരേസമയം വളരെ സഹായകരവും വളരെ ബുദ്ധിമുട്ടുള്ളതുമാകുന്നു. ഇത് വൈരുദ്ധ്യങ്ങളുടെയും വിരോധാഭാസങ്ങളുടെയും സമയമാണ്. വിജയം ഭാരമേറിയ ഉത്തരവാദിത്വങ്ങൾ കൊണ്ടുവരുമ്പോൾ പരാജയം നിങ്ങളെ ഇഷ്ടപ്പെടാത്ത പ്രതിബദ്ധതകളിൽ നിന്ന് മോചിപ്പിച്ചേക്കാം. വിചാരിക്കുന്നത് പോലെ ഒന്നുമില്ല.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ ഭാവനയ്ക്ക് ചെവി കൊടുക്കുക. നിങ്ങള്‍ വളരെയധികം സമ്മര്‍ദത്തിലായിരിക്കാം. വ്യക്തപരമായ പ്രതിബദ്ധതകള്‍ കൃത്യമായി മനസിലാക്കാനും മുന്നോട്ടു പോകാനും നിങ്ങളുടെ അവബോധം സഹായിക്കും. ചിന്തകള്‍ ഉപകാരപ്രദമാകും.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
കുട്ടികൾക്ക് വീട്ടില്‍ മുഖ്യ പരിഗണന ലഭിക്കും എന്ന് തോന്നുന്നു. പ്രായോഗിക സഹായം ആവശ്യമാണ്, നിങ്ങൾ സമാധാനവും ഐക്യവും നിലനിർത്തണമെങ്കിൽ സ്വയം അച്ചടക്കം ആവശ്യമാണ്. ചെറുപ്പക്കാര്‍ക്ക് മുന്നോട്ട് പോകാനുള്ള വഴി സ്വയം കണ്ടെത്താനുള്ള അവസരം നല്‍കണം. അതാണ് ഏറ്റവും പ്രധാനം.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
കുടുംബത്തില്‍ ഒരാള്‍ കഷ്ടതയിലാണ്. മറ്റൊരാള്‍ മികച്ചതായി ഒന്നും ചെയ്തിട്ടില്ല. ഇവരിലാര്‍ക്കാണ് പ്രശംസ ആവശ്യമുള്ളതെന്നും സഹതാപവും പിന്തുണയും ആവശ്യമുള്ളതെന്നും വേർതിരിച്ചറിയാൻ നിങ്ങൾക്ക് കഴിയണം. അനുകമ്പ ഉണ്ടായിരിക്കണം, പകരം നിങ്ങള്‍ക്കാവശ്യമുള്ള സഹായം ലഭിക്കും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
ദീര്‍ഘകാല സുരക്ഷ നോക്കി മാത്രം തീരുമാനങ്ങള്‍ എടുക്കുക. ചില പ്രേരണകള്‍ കൊണ്ട് അപകടത്തിലേക്ക് പോകാനുള്ള സമയമല്ല ഇത്. മാറി നില്‍ക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ വളരെ ശ്രദ്ധാപൂർവ്വം ചിന്തിക്കണം. നിങ്ങളുടെ പ്രവർത്തനങ്ങൾ മാത്രമല്ല, അവയുടെ അനന്തരഫലങ്ങളും പ്രധാനമാണ്.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
പണവുമായി ബന്ധപ്പെട്ട് അടുത്ത തലത്തിലേക്ക് പോകാനുള്ള ഉചിതമായ സമയമാണ്. വൈകാരിക ബന്ധങ്ങല്‍ തടസമായി വന്നേക്കാം. ശരിയെന്ന് ഉറപ്പാകുന്നത് വരെ അന്തിമമായ തീരുമാനത്തില്‍ എത്താതിരിക്കുക. നിങ്ങളുടെ ജാഗ്രതയുള്ള സമീപനത്തെ ബഹുമാനിക്കാൻ പങ്കാളികൾ പഠിക്കണം.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ചന്ദ്രൻ ഇന്ന് നിങ്ങളുടെ ചിഹ്നവുമായി ഒരു ആനന്ദകരമായ വിന്യാസം ഉണ്ടാക്കുന്നു, അതിനർത്ഥം നിങ്ങൾ ഒരു വഴിത്തിരിവിലാണെന്നാണ്. ഒരു സമയത്ത് ഒരു കാര്യത്തില്‍ ശ്രദ്ധ ചെലുത്തുക. അച്ചടക്കം, സ്ഥിരത, സമഗ്രത എന്നിവ നിങ്ങളുടെ പ്രധാന ഗുണങ്ങളാക്കുക. എല്ലാം ശരിയായി സംഭവിച്ചാല്‍ കഠിനാധ്വാനത്തിന് പ്രതിഫലം ലഭിക്കും.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വൈകാരികവും സാമ്പത്തികവുമായ കാര്യങ്ങള്‍ കൈവിട്ട് പോകുന്നു. ഏറ്റവും പ്രധാനം നിങ്ങളുടെ ആഴത്തിലുള്ള ഭാവനയാണ്. അതാണ് നിങ്ങളുടെ പ്രതീക്ഷയുടെ കാരണവും. അതിനെ പ്രോത്സാഹിപ്പിക്കുക. അടുത്തതായി എന്ത് ചെയ്യണമെന്നതില്‍ ഉറപ്പില്ല എങ്കില്‍, പരിചയസമ്പന്നരായവര്‍ എന്ത് ചെയ്തു എന്ന് നോക്കുക. അവരെ മാതൃകയാക്കുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.