scorecardresearch

Horoscope Today October 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today October 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

Horoscope Today October 28, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം: പീറ്റര്‍ വിഡല്‍ എഴുതുന്നു

author-image
Peter Vidal
New Update
Horoscope, Astrology, iemalayalam

സമയത്തിലൂടെയുള്ള യാത്രയെക്കുറിച്ചുള്ള എന്‍റെ അവസാനത്തെ അഭിപ്രായ പ്രകടനമാണിത്. ദൂരെയുള്ള ഗ്രഹങ്ങളെ വ്യക്തമായി കാണാനാകുമായിരുന്നെങ്കില്‍,  ആയിരം വര്‍ഷം മുന്‍പ് അവിടെ ആരെങ്കിലും ജീവിച്ചിരുന്നെങ്കില്‍ അവരെ നമുക്ക് കാണാനാകുമായിരുന്നു. അതുപോലെ തന്നെ ശബ്‌ദം കേള്‍ക്കനായിരുന്നെങ്കില്‍, അവര്‍ പറയുന്നതും കേള്‍ക്കാമായിരുന്നു. നമുക്ക് മറുപടി നല്‍കാന്‍ കഴിയില്ലെങ്കിലും ഇതൊരു തരത്തില്‍ സമയത്തിലൂടെയുള്ള യാത്രയാണ്.

Advertisment

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

നിങ്ങളുടെ വ്യക്തിപരമായ പദ്ധതികള്‍ മറ്റുള്ളവരുമായ് പങ്കുവച്ചാല്‍ ഒരു പക്ഷേ കൂടുതല്‍ മെച്ചപ്പെട്ട വഴികള്‍ തെളിഞ്ഞു വരാനിടയുണ്ട്. ഒഴുക്കിനൊപ്പം പോകാനാവും ചിലരുടെ ഉപദേശം. ഒരുകാര്യം ഓര്‍മിക്കുക, മറ്റുള്ളവരുടെ ചിന്ത പോലെ ആകണം നിങ്ങളുടേതെന്ന് നിര്‍ബന്ധമില്ല. നിങ്ങളുടെ സ്വകാര്യതയില്‍ അതിക്രമിച്ച് കയറുന്നവരോട് ദയ കാണിക്കേണ്ടതില്ല.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

പഴയ തര്‍ക്കങ്ങളും തെറ്റിദ്ധാരണകളും തിരുത്തി വീട്ടിലെ ഇടപെടലുകള്‍ പരമാവധി സൌഹാര്‍ദ്ദപരമാക്കാന്‍ ശ്രമിക്കുക. നിങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ശ്രമിക്കുന്ന ഒരു സുഹൃത്തിനെയോ കൂടെ ജോലി ചെയ്യുന്ന ആളുകളെയോ കണ്ട് മുട്ടിയാല്‍ അതിനെക്കുറിച്ച് അല്‍ഭുതപ്പെട്ടിരിക്കാതെ മുന്നോട്ടു പോകുക. നല്ല രീതിയിലുള്ള ബന്ധങ്ങള്‍ എപ്പോഴും ഗുണം ചെയ്യും.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

മറ്റുള്ളവരെ സന്തോഷിപ്പിച്ച് മനസ്സമാധാനത്തോടെ ഇരുത്താന്‍ നിങ്ങള്‍ക്ക് കഴിയുമെങ്കിലും, പലപ്പോഴും നിങ്ങള്‍ക്കാവശ്യമുള്ളത് നിങ്ങള്‍ക്ക് കിട്ടാതെ വന്നേക്കാം. എന്ന് കരുതി നിങ്ങള്‍ പരുക്കന്‍ സ്വഭാവം പ്രകടിപ്പിച്ചാല്‍, നിങ്ങളെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്നവരുടെ കൂടി വെറുപ്പ് സമ്പാദിക്കേണ്ടി വരും. അതുകൊണ്ട് തന്നെ ഏറെ വൈദഗ്ധ്യത്തോടെ കൈകാര്യം ചെയ്യേണ്ട ദിവസമാണിന്ന്.

Advertisment

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

പൊതുകാര്യങ്ങള്‍ക്കായ് ഇറങ്ങിത്തിരിക്കാന്‍ അനുയോജ്യമായ ദിവസമല്ല ഇന്ന്. നിങ്ങള്‍ക്ക് നന്നായ് അറിയാവുന്നവരും മാനസീകമായ് അടുപ്പമുള്ളവരോടും മാത്രം ഈ ദിവസം ഇടപഴകുന്നതാണ് നല്ലത്. കണ്ട് മാത്രം പരിചയമുള്ളവരില്‍ നിന്ന് പരമാവധി അകലം പാലിക്കുക. വീണ്ടും കണ്ട് മുട്ടാനിടയില്ലാത്തവര്‍ക്ക് വേണ്ടി സമയം പാഴാക്കാതിരിക്കാനും ശ്രദ്ധിക്കണം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

വിചാരിക്കുന്നത് പോലെ എല്ലാം ചെയ്യാന്‍ നിങ്ങള്‍ക്ക് കഴിയാറില്ല എന്നതിനര്‍ത്ഥം, സാമ്പത്തീകപരമായും ജോലി സ്ഥലത്തും നിങ്ങള്‍ പൂര്‍ണമായും മറ്റുള്ളവര്‍ക്ക് വിധേയപ്പെടണമെന്നല്ല. നിങ്ങളുടേതായ തിരക്കുകള്‍ കൊണ്ട് മറ്റൊന്നും ശ്രദ്ധിക്കാന്‍ പറ്റാത്തൊരു ദിവസമായിരിക്കാം ഇന്ന്. പൊതുകാര്യങ്ങളില്‍ ഇടപെടാന്‍ താല്‍പര്യമില്ലെങ്കില്‍, നിങ്ങള്‍‌ക്ക് വേണ്ട കാര്യങ്ങള്‍ സ്വയം ക്രമീകരിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)

കാര്യങ്ങള്‍ എങ്ങനെ നന്നായ് അവസാനിപ്പിക്കണമെന്ന് പല ആളുകള്‍ക്കുമറിയില്ല. മറ്റുള്ളവര്‍ ഇപ്പോഴും വിചാരിക്കുന്നത് അവര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ അധികാരമുണ്ടെന്നാണ്. എന്നാല്‍ അതൊര് അബദ്ധധാരണയാണെന്ന് അവര്‍ക്ക് വൈകാതെ മനസ്സിലാകും. നിങ്ങളൊരു സ്വതന്ത്ര വ്യക്തിത്വത്തിനുടമയാണെന്ന് ഇനിയും മനസ്സിലാകത്തവര്‍ അതൊരിക്കലും മനസ്സിലാക്കാന്‍ പോകുന്നില്ലെന്നതിനാല്‍ അത്തരക്കാരെ ഒഴിവാക്കി യോജിച്ച സുഹൃത്തുക്കളെ കണ്ടെത്തുക.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

നിങ്ങളുടെ നക്ഷത്രങ്ങള്‍ വളരെ അനുകൂലമായ സമയമാണ്. എന്നിരുന്നാലും ചില ചെറിയ വെല്ലുവിളികള്‍ ഉയരുന്നത് ആരോഗ്യകരമായ രീതിയില്‍ കൈകാര്യം ചെയ്യുക. ചെറിയ യാത്രകള്‍ നിങ്ങളുടെ ഉന്മേഷത്തെ വര്‍ധിപ്പിക്കും. അടുത്തനിമിഷം എന്താണ് സംഭവിക്കുക എന്ന് നമുക്കാര്‍ക്കുമറിയില്ല.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

ശരിക്ക് പറഞ്ഞാല്‍ ഇപ്പോള്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെങ്കിലും അകാരണമായ ചില ഭയങ്ങള്‍ നിങ്ങളെ അസ്വസ്ഥതപ്പെടുത്തി കൊണ്ടേ ഇരിക്കും. ഒന്നുകില്‍ ബന്ധുക്കളോടോ അടുപ്പമുള്ളവരോടോ നിങ്ങളുടെ സങ്കടങ്ങളും വീഴ്ചകളും ഏറ്റ് പറയുക. അല്ലെങ്കില്‍ നിങ്ങള്‍ക്കിഷ്ടമുള്ള വിനോദത്തില്‍ ഏര്‍പ്പെടുക. ഇത് രണ്ടുമാണ് നിങ്ങളെ അലട്ടുന്ന അകാരണഭയങ്ങളെ അതിജീവിക്കാനുള്ള ഏക വഴി. പ്രശ്നങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ തന്നെ മനസ്സില്‍ നിന്ന് പകുതിഭാരം ഒഴിയും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

നിങ്ങളുടെ ആഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാനും മുന്നോട്ടുളള ജീവിതത്തെ രൂപപ്പെടുത്താനും പറ്റുന്ന തരത്തിലുള്ള ഏറ്റവും അനുയോജ്യമായ സമയമാണിത്. മറ്റുളളവര്‍ക്ക് വിചാരിക്കാന്‍ കഴിയുന്നതിനപ്പുറമുള്ള ഉയരത്തില്‍ എത്താനുള്ള സാഹചര്യം വരും ആഴ്ചകളില്‍ നിങ്ങളെ കാത്തിരിപ്പുണ്ട്. നിങ്ങളെത്രത്തോളം നിങ്ങളെത്തന്നെ വിശ്വസിക്കുന്ന അത്രത്തോളം നേട്ടങ്ങളും നിങ്ങള്‍ക്കുണ്ടാകും.

മകരം രാശി (ഡിസംബർ 23 - ജനുവരി 20)

അടുത്തിടെയുണ്ടാകാന്‍ പോകുന്ന ഒരു വഴിത്തിരിവ് നിങ്ങളെ വളരെയധികം സന്തോഷിപ്പിക്കാനിടയുണ്ടെങ്കിലും അതിനെക്കുറിച്ച് വീണ്ടും നിങ്ങള്‍ ചിന്തിക്കേണ്ട സാഹചര്യം വരും. പൊതുവായ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നീങ്ങാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍ നിങ്ങളെ പിന്തിരിപ്പിക്കാന്‍ ആരെയും അനുവദിക്കരുത്. ചില കാര്യങ്ങള്‍ പ്രകടമാക്കേണ്ടതുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അതിന് അര്‍ഹതയുണ്ടെങ്കില്‍ അതിനെ ഭയക്കേണ്ടതില്ല.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ഇപ്പോള്‍ നില്‍ക്കുന്ന അവസ്ഥയില്‍ നിന്ന് ഒരു ചുവട് മുന്നോട്ട് വയ്ക്കാനായാല്‍, നിങ്ങളെ സംബന്ധിച്ച് വളരെ അനുകൂലമായ സമയമായിരിക്കും. സംശയിച്ചും ചോദ്യം ചെയ്തും നിന്നാല്‍ പല നല്ലകാര്യങ്ങളും കാണാതെ പോയേക്കാം. സഹായിക്കുമെന്ന് ബോധ്യമുളളവരോട് സഹായം ആവശ്യപ്പെടാനുള്ള മനോഭാവം നിങ്ങള്‍ വളര്‍ത്തിയെടുക്കണം.

മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)

ഒറ്റയ്ക്ക് വിജയിക്കാനാകില്ല എന്നത് കൊണ്ട് ,സ്വതന്ത്രരായ് നില്‍ക്കുന്ന വ്യക്തികളെയും ചേര്‍ത്ത് ഗ്രൂപ്പുണ്ടാക്കി നിങ്ങള്‍ക്ക് എന്ത് ചെയ്യാനാകുമെന്ന് ചിന്തിക്കുക. തന്ത്രപരമായ തീരുമാനങ്ങളുമായ് ഏറ്റുമുട്ടുകയെന്നത് പരുക്കമായ രീതിയാണെങ്കിലും അതിന്‍റെ ഫലമെന്നത് അതിശയിപ്പിക്കുന്നതാണ്. ചില സമയങ്ങളില്‍ ലക്ഷ്യം നേടണമെങ്കില്‍ അല്‍പം കൂടുതല്‍ അധ്വാനിക്കേണ്ടി വരുമെന്ന് നമുക്കെല്ലാമറിയാവുന്ന കാര്യമാണ്.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Karkkatakam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Vriscikam Rashi Phalam 2019 %e0%b4%b5%e0%b5%83%e0%b4%b6%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%95%e0%b4%82 %e0%b4%b0%e0%b4%be%e0%b4%b6%e0%b4%bf Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Astrology Horoscope Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: