/indian-express-malayalam/media/media_files/uploads/2019/04/horoscope-4.jpg)
Horoscope Today 16 May 2019
ഇന്നത്തെ ദിവസം
നമ്മൾ ഓരോരുത്തരും ഏത് ചിഹ്നത്തിൽ തന്നെ ജനിച്ചാലും ചില ഗ്രഹങ്ങളുടെ നിര നമ്മളെ ബാധിക്കും. അതിനാൽ ഇപ്പോൾ ബുധൻ അതിന്റെ സ്ഥാനം മാറ്റിയതിനാൽ നമുക്കെല്ലാവർക്കും നമ്മുടെ മനസ് മാറ്റാനൊരു അവസരമുണ്ട്. പുതിയ തെരഞ്ഞെടുപ്പുകൾ എല്ലാം തന്നെ വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാകണം എന്ന ഒറ്റ നിബന്ധന മാത്രം. നിങ്ങൾ ഭ്രമങ്ങൾ പിന്തുടരുകയാണെങ്കിൽ എല്ലാം പ്രശ്നത്തിലാകും.
മേടം രാശി (മാർച്ച് 21 - ഏപ്രിൽ 20)
മേടം രാശി അടിസ്ഥാനപരമായി തീയുടെ ചിഹ്നമെന്നാണ് അറിയപ്പെടുന്നത്, ഇത് സൂചിപ്പിക്കുന്നത് ഇത് ഏറ്റവും ദൃഢമായ ചിഹ്നമെന്നാണ്. എന്നിരുന്നാൽ പോലും നിങ്ങളുടെ ആഗ്രഹം നടപ്പിലാക്കാനുള്ള കൃത്യമല്ലാത്ത പരിശ്രമങ്ങൾ നിങ്ങൾക്ക് അപമാനം കൊണ്ടുവരും. എല്ലാ വിവരണങ്ങളും ഒന്നോ രണ്ടോ വട്ടം പരിശോധിച്ച് ഉറപ്പ് വരുത്തുക എന്നതായിരിക്കും എന്റെ ഉപദേശം.
ഇടവം രാശി (ഏപ്രിൽ 21 - മെയ് 21)
സഹായകരമായ വ്യാഴഗ്രഹത്തിന്റെയും വിചിത്രസ്വഭാവമുള്ള യുറാനസിന്റെയും നിലവിലെ ഐതിഹാസികമായ സ്ഥാനം യാത്ര പദ്ധതികൾ, പുതിയ ചക്രവാളങ്ങൾ കൂടാതെ എല്ലാ ആശയവിനിമയ മാർഗങ്ങളും തുറക്കും. നിങ്ങളൊരു പ്രണയസമ്പന്ധമായ നിവൃത്തി അന്വേഷിക്കുകയാകും. നല്ല വാര്‍ത്ത എന്തെന്നാല്‍ നിങ്ങളുടെ ആഗ്രഹം സഫലമാകും, പക്ഷേ അതിനുള്ള സമയമായിട്ടില്ല. കുറച്ച് കാലം കൂടെ കാത്തിരിക്കുക.
മിഥുനം രാശി (മെയ് 22 - ജൂൺ 21)
നിങ്ങൾ ഇനിയും ഗാർഹികവും കുടുംബപരവുമായ കാര്യങ്ങൾക്ക് പ്രാധാന്യം നൽകണം. നിങ്ങളുടെ കരുതലുള്ളതും കാരുണ്യപരവുമായ ഗുണങ്ങൾക്ക് പുതിയ മാര്‍ഗം നൽകാൻ നിങ്ങൾക്ക് സാധിക്കുമെങ്കിൽ അത് നിങ്ങൾക്ക് വലിയ ആത്മസംതൃപ്തി നൽകും. പങ്കാളികൾക്ക് സന്തോഷം ആണെങ്കിൽ നിങ്ങൾക്കും സന്തോഷം ആയിരിക്കും. നിസ്വാർത്ഥത എപ്പോഴും നല്ലതാണ്.
കർക്കിടകം രാശി (ജൂൺ 22 - ജൂലൈ 23)
നിങ്ങൾക്കായി ഒരു പുതിയ ഇടം ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുന്നൊരു ശക്തമായ സ്ഥാനത്ത് നിങ്ങൾ വല്ലപ്പോഴും മാത്രമേ എത്തിച്ചേരാറുള്ളു. എന്നിരുന്നാൽ പോലും നിങ്ങളിപ്പോഴും അല്പം സന്ദേഹമുള്ള ഘട്ടത്തിൽ ആയതിനാൽ ഒന്ന് രണ്ടു അവസരങ്ങളും കഷണങ്ങളും നിങ്ങളുടെ പക്കൽ നിന്നും പോകും. പക്ഷേ, ശ്രദ്ധയയോടെ തിരഞ്ഞെടുക്കുക എന്നുള്ളത് എപ്പോഴും നിങ്ങളുടെ സ്വഭാവമാണ്.
ചിങ്ങം രാശി (ജൂലൈ 24 - ഓഗസ്റ്റ് 23)
നിങ്ങൾ ഒരിടത്ത് ഉറച്ച് നിൽക്കേണ്ടതിന്റെയും ചില പരിമിതികൾ അംഗീകരിക്കേണ്ടതിന്റെയും ആവശ്യം താമസിയ്ക്കത്തെ തന്നെ നിങ്ങൾക്ക് മനസിലാകും. എന്നിരുന്നാലും നിങ്ങളുടെ എല്ലാ സഹജവാസനകളും നിങ്ങളോട് ഈ ശ്രമകരമായ കർത്തവ്യങ്ങൾ എല്ലാം ഉപേക്ഷിച്ച് രക്ഷനേടാൻ പറയുന്നു. ലോകത്തിന്റെ കാര്യങ്ങൾ എല്ലാം നിങ്ങളുടെ ചുമലിൽ കയറ്റേണ്ട ആവശ്യമില്ല.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
ബുധനും ചൊവ്വയും സംഘട്ടന അവസ്ഥയിൽ ആയതിനാൽ, കൂട്ടായ ക്രമീകരണങ്ങൾ, ബിസിനസ്, നിയമപരമായ കാര്യങ്ങൾ എന്നിവ അതീവ ശ്രദ്ധയോടെയും നിങ്ങൾക്ക് സ്വാഭാവികമായിട്ടുള്ള വിവേകത്തോടെയും കൈയകര്യം ചെയ്യുക. നിങ്ങളെക്കൊണ്ട് കഴിയാത്ത കാര്യങ്ങൾ ഏറ്റെടുക്കരുത്, അല്ലെങ്കിൽ ഇവയെല്ലാം നിറവേറ്റാൻ നിങ്ങൾ ബുദ്ധിമുട്ടേണ്ടി വരും.
തുലാം രാശി (സെപ്റ്റംബർ 24 -ഒക്ടോബർ 23)
ചിലർ നിങ്ങളെ തെറ്റിദ്ധരിക്കാനുള്ള സാധ്യതയുണ്ടെന്നുള്ള കാര്യം നിങ്ങളും അംഗീകരിക്കണം. അതിനാൽ, നിങ്ങളുടെ ഉദ്ദേശം വ്യക്തമാക്കുകയും, നിങ്ങളുടെ നിലപാടുകൾ കൃത്യമായും, നേരിട്ടും പറയാൻ ശ്രമിക്കുകയും ചെയ്യണം. അതുപോലെ തന്നെ സാമ്പത്തിക കാര്യങ്ങൾക്ക് അതീവ ശ്രദ്ധ നൽകുക.
വൃശ്ചികം രാശി (ഒക്ടോബർ 24 - നവംബർ 22)
നിങ്ങളുടെ സ്വാതന്ത്ര്യം കരസ്ഥമാക്കി, മറ്റുള്ളവരെ അവരുടെ സ്ഥാനം കാണിച്ചുകൊടുത്ത് ധൈര്യമായി മുന്നോട്ട് പോവുക. ഒരു തരത്തിലും ഉള്ള സമ്മർദമോ, പ്രേരണയോ, വൈകാരികമായ ഭീഷണിയോ നിങ്ങളെ പുറകോട്ട് വലിക്കാൻ പാടില്ല. ഞാന്‍ ഇത് പറയുന്നതിന്റെ ഒരു കാരണം, ഒരിക്കലെങ്കിലും നിങ്ങളക്ക് നിങ്ങളുടെ കാര്യങ്ങള്‍ സംഭ്രമമില്ലാതെ ചെയ്യാൻ സാധിക്കുന്നു.
ധനു രാശി (നവംബർ 23 - ഡിസംബർ 22)
മറ്റുള്ളവരുടെ ബുദ്ധിമുട്ടുള്ള ഘട്ടത്തിൽ അവരെ അതിൽ നിന്നും രക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും, സന്തോഷത്തിന്റെയും സമാധാനത്തിന്റെയും ഒരു സ്വാഭാവികമായ അന്തരീക്ഷം ഉണ്ടാക്കുകയും ചെയ്യും. നിങ്ങൾ നിങ്ങളുടെ പങ്കാളികളുടെ അഭിപ്രായം പറയാൻ അവരെ അനുവദിക്കണം അല്ലെങ്കിൽ ഒടുവിൽ അവരുടെ ഇഷ്ടത്തിന് നിങ്ങൾ എതിര് നിന്നെന്ന അഭിപ്രായം കേൾക്കേണ്ടി വരും, ശരിയാണെങ്കിലും തെറ്റാണെങ്കിലും.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
മകരം രാശിക്കാർ എന്ന നിലയിൽ, പുതിയ മേഖലകളിലേക്ക് പോകുന്നതിനായി അറിവ് സമ്പാദിക്കുക എന്ന ആവശ്യം തീരെ ഇല്ലാത്തവരും നിങ്ങളാണ്. എന്നാൽ ഇപ്പോഴത്തെ അവസ്ഥ സൂചിപ്പിക്കുന്നത് അടുത്ത സുഹൃത്തുക്കളുടെ സഹായമില്ലാതെ നിങ്ങൾക്ക് ഒരുപാട് ദൂരം സഞ്ചരിക്കാൻ ആകില്ലായെന്നാണ്. കൂട്ടായ പ്രവർത്തനമാണ് നിങ്ങളുടെ പദ്ധതികളെ മുന്നിലേക്ക് കൊണ്ടുപോകാനുള്ള മികച്ച മാർഗം.
കുംഭം രാശി (ജനുവരി 21 - ഫെബ്രുവരി 19)
കാര്യങ്ങൾ ശാന്തമാക്കാൻ ഒരുപാട് സംഭാഷണങ്ങൾ വേണ്ടി വരും, പ്രത്യേകിച്ചും തൊഴിലിടത്തിൽ. നിങ്ങളേതെങ്കിലും വ്യക്തിപരമായ പ്രോജെക്ടിനെ കുറിച്ചോ ബന്ധങ്ങളെ കുറിച്ചോ സംശയത്തിലാണെങ്കിൽ, കാര്യങ്ങളുടെ വേഗത കൂട്ടി ആ പദ്ധതികൾ അനവസരമായി നടപ്പിലാക്കാൻ ശ്രമിക്കരുത്. വിശദവിവരങ്ങൾ നിങ്ങൾക്ക് ശരിയായി തരംതിരിക്കാൻ സാധിച്ചിട്ടില്ലെങ്കിൽ നിങ്ങൾക്ക് നിരാകരണം അഭിമുഖീകരിക്കേണ്ടി വരും.
മീനം രാശി (ഫെബ്രുവരി 20 -മാർച്ച് 20)
നിങ്ങൾ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവിടുത്തെ തർക്ക വിഷയം തത്വങ്ങളുടെയാണ്: അയാഥാർഥ്യമായ മീനം രാശിയുടെ ആദർശങ്ങൾക്ക് വേണ്ടി നിങ്ങൾക്ക് പ്രശ്നം ഉണ്ടാക്കാൻ സാധ്യതയുള്ളൊരു വാദം ഉന്നയിക്കാൻ നിങ്ങൾ തയ്യാറെടുക്കുകയാണോ? മറ്റൊരു രീതിയില്‍ പറഞ്ഞാൽ, നിങ്ങൾ എന്ത് ചെയ്യുന്നതിനും മുന്പായി നിങ്ങളുടെ ഉദ്ദേശ്യം എന്താണെന്ന് ഒരിക്കല്കുടെ ഉറപ്പ് വരുത്തുക.
Visit our Daily Horoscope Section Here
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.