/indian-express-malayalam/media/media_files/uploads/2019/08/horoscope-10.jpg)
ഇന്നത്തെ ദിവസം
മേടം രാശിയുടെ രൂപരേഖ മിഥുനം രാശിക്കാരുടെ പിരിമുറുക്കങ്ങൾക്ക് വൈവിധ്യമാർന്ന ഒരു സ്പർശം നൽകുന്നു, ഇത് ആഴത്തിലുള്ള സഹജവാസനകളും ആശയപരമായ ആശയങ്ങളും സമന്വയിപ്പിക്കുന്നു. മേടം രാശിക്കും, മിഥുനം രാശിക്കും പൊതുവായ ഒരു കാര്യമുണ്ടെങ്കിൽ, അത് അപ്രതീക്ഷിതമായ സാഹചര്യങ്ങളിലും പൊരുത്തപ്പെടാനുള്ള കഴിവാണ്. നിരവധി ആളുകൾ നിശ്ചിത സ്ഥാനങ്ങൾ ഏറ്റെടുക്കും - അതിനാലാണ് നമ്മളിൽ ചിലർ വിട്ടുവീഴ്ച ചെയ്യേണ്ട സമയമാണിതെന്ന് ഞാൻ പറയുന്നത്.
Horoscope of the week (March 08-March 14, 2020): ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?
മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)
ഇന്ന് കണക്കിലെടുക്കേണ്ട രണ്ട് ഘടകങ്ങളുണ്ട്. എല്ലാവർക്കുമുള്ള ചന്ദ്രന്റെ പൊതുവായ സൂചന ജാഗ്രത പാലിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാനും നിർദ്ദേശിക്കുന്നു. ഒരു വ്യക്തിയെന്ന നിലയിൽ നിങ്ങളെ സംബന്ധിച്ചിടത്തോളം, നിങ്ങൾക്ക് കഴിയുന്നത്ര നിങ്ങൾക്ക് ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷയുണ്ട്.
ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)
അവശ്യ ജോലികൾ തുടരാൻ നിങ്ങൾക്ക് സമ്മർദ്ദങ്ങളുണ്ട്, പക്ഷേ നിങ്ങൾക്ക് മറ്റൊരാളുടെ കാര്യപരിപാടികൾ പിന്തുടരാൻ കഴിയുമോ? നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, പ്രവർത്തനത്തിലേക്ക് കുതിക്കുന്നതിന് മുൻപ് നിങ്ങൾക്ക് സ്വയം ഇരുപത്തിനാല് മണിക്കൂർ നൽകാം. എന്നിരുന്നാലും, നിങ്ങൾക്ക് യഥാർഥ സുരക്ഷിതവും ആത്മവിശ്വാസവും തോന്നണമെങ്കിൽ നിരവധി ആഭ്യന്തര പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതായി കാണുന്നു. നിങ്ങൾ സഹപ്രവർത്തകരെയും തൊഴിലുടമകളെയും പ്രിയപ്പെട്ടവരെയും കാര്യങ്ങൾ കൃത്യ സമയത്ത് അറിയിച്ചിരിക്കണം.
മിഥുനം രാശി (മേയ് 22- ജൂണ്‍ 21)
നിങ്ങൾ ഇപ്പോൾ പഠിക്കുന്ന പാഠങ്ങൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടാകാം, പക്ഷേ അൽപം അസ്വസ്ഥത അനുഭവപ്പെടുന്നത് നിങ്ങൾ മാത്രമല്ല, നിങ്ങൾ ഒറ്റയ്ക്കല്ല. നിങ്ങൾക്ക് കൈകാര്യം ചെയ്യാൻ കഴിയുന്നതിനേക്കാൾ കൂടുതൽ ഏറ്റെടുക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു എന്നതാണ് ലളിതമായ സത്യം, അത് വാസ്തവത്തിൽ മോശമായ കാര്യമായിരിക്കില്ല.
കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)
സ്ത്രീശക്തിയെ പുരുഷ ഊർജ്ജവുമായി കലർത്തി സൂര്യനും ചന്ദ്രനും കർശനമായ ഒരു ബന്ധത്തെ സമീപിക്കുമ്പോൾ അഭിനിവേശം വർധിക്കുന്നതായി കാണുന്നു. നിങ്ങളുടെ അടുത്ത പങ്കാളിത്തങ്ങളിൽ ഇപ്പോൾ താത്പര്യമില്ലെങ്കിൽ ആ ബന്ധങ്ങൾക്ക് നിലനിൽപ്പുണ്ടാകില്ല, മാത്രമല്ല പുറത്തുകടന്ന് അൽപ്പം ആസ്വദിക്കാൻ ധാരാളം അവസരങ്ങളുണ്ട്.
ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)
കാര്യങ്ങൾ പ്രവർത്തനരഹിതമാകുമ്പോൾ, നിങ്ങൾ വളരെ സ്‌പര്‍ശബോധമുള്ളവരായി മാറും! നിങ്ങളും മറ്റ് ആളുകളും തമ്മിലുള്ള ബുദ്ധിമുട്ടുകൾ അപ്രത്യക്ഷമാകില്ലെന്ന് നിങ്ങൾക്ക് വളരെ വ്യക്തമായി മനസ്സിലാകുന്നു, പക്ഷേ ചില കുടുംബാംഗങ്ങളുടെയും, ഒരുപക്ഷേ ഇളയ ബന്ധുക്കളുടെയും കൂട്ടായ്മയിൽ നിങ്ങൾക്ക് ആശ്വാസം ലഭിക്കും.
കന്നി രാശി (ഓഗസ്റ്റ് 24 - സെപ്റ്റംബർ 23)
നിങ്ങൾ കാത്തിരിക്കുകയാണ്, എന്നാൽ ഉടൻ തന്നെ നിങ്ങൾക്ക് നേട്ടമുണ്ടാകുന്ന എന്തെങ്കിലും കാര്യം നിങ്ങൾ കേൾക്കും. പ്രത്യാഘാതങ്ങൾ നടപ്പിലാകാൻ സമയമെടുക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, പക്ഷേ അവ നടപ്പിലാകുമ്പോൾ നിങ്ങൾ എത്രത്തോളം സാമ്പത്തികഭദ്രതയുള്ള ആളാണെന്ന് നിങ്ങൾ മനസ്സിലാക്കും. വേണ്ടത്ര സൂക്ഷ്മതയോടെ നോക്കിയാൽ, നിങ്ങൾക്ക് രജതരേഖ കണ്ടെത്താനാകും!
തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)
നിങ്ങളുടെ വാക്സാമര്‍ത്ഥ്യം ഉപയോഗിക്കാൻ കഴിഞ്ഞാൽ, ഇന്നത്തെ ദിവസം ഉൽപാദനപരവും ലാഭകരവുമാണെന്ന് തെളിയിക്കപ്പെടും. മിക്ക ഗ്രഹങ്ങളും നിങ്ങളുടെ ധനകാര്യത്തെക്കുറിച്ചുള്ള ചോദ്യം പരോക്ഷമായി പോലും ഉന്നയിക്കുന്നു, നിങ്ങളുടെ പ്രവർത്തനം എപ്പോഴാണ് മികച്ചതാക്കാൻ പോകുന്നതെന്ന് ചോദിക്കുന്നു. ഉത്തരം - നിങ്ങൾ തയ്യാറാകുമ്പോൾ!
വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)
തീർച്ചയായും ഇത് ഒരു അതിരുകടന്ന ദിവസമാണ്. ഒരു വശത്ത്, എല്ലാം നിങ്ങൾ പ്രതീക്ഷിക്കുന്ന രീതിയിൽ കാര്യങ്ങൾ നടക്കും. മറുവശത്ത്, നിങ്ങളുടെ മറ്റേ പകുതിയെ സംബന്ധിച്ചിടത്തോളം നിങ്ങൾക്ക് എല്ലാം മുൻകൂട്ടി കാണാൻ കഴിയില്ലായിരിക്കാം. പക്ഷേ, വൈകാരിക പ്രതിബന്ധങ്ങളെ തരണം ചെയ്യാൻ നിങ്ങളെപ്പോലെ കഴിവുള്ള കുറച്ച് ആളുകൾ മാത്രമേയുള്ളൂ.
ധനു രാശി (നവംബര്‍ 23-ഡിസംബർ 22)
നിങ്ങൾക്ക് കാര്യങ്ങൾ അമിതമായി ചെയ്യാനുള്ള പ്രവണതയുണ്ട്. ഇതൊരു വൈകാരിക ദിനമാണ്, നിങ്ങളുടെ ചുറ്റുമുള്ള ആളുകൾ അടിസ്ഥാനപരമായി നല്ല ഉദ്ദേശ്യമുള്ളവരാണെന്ന് തോന്നുമ്പോഴും, വസ്തുതകളെ പൂർണമായും അവഗണിക്കും - അതിലുള്ള അപകടസാധ്യതകളും ഉൾക്കൊണ്ട്. നിങ്ങൾക്ക് സ്വയം വിശദാംശങ്ങൾ സ്ഥിതീകരിക്കാൻ കഴിയില്ലെങ്കിൽ, മറ്റുള്ളവരുടെ സഹായം ആവശ്യപ്പെടുക.
മകരം രാശി (ഡിസംബർ 23 - ജനുവരി 20)
പഴയതും പുതിയതുമായ സുഹൃത്തുക്കളുമായും പ്രേമികളുമായും കൂടിച്ചേരുന്ന ഒരു ദിവസമാണിത്. നിങ്ങളുടെ സാമൂഹിക നക്ഷത്രങ്ങൾ പലപ്പോഴും വർഷത്തിലെ ഈ സമയത്ത് പ്രമുഖമായി കാണപ്പെടുന്നു, പക്ഷേ, ഈ വർഷം, അവ എന്നത്തേക്കാളും ശക്തമായി കാണപ്പെടുന്നു, അതിനാൽ മറ്റുള്ളവരുമായുള്ള കൂട്ടായ്മയിൽ ആനന്ദിക്കുക. ഭാവിയിൽ ആരാണ് നിങ്ങൾക്ക് പ്രാധാന്യമുള്ള വ്യക്തികൾ ആരൊക്കെയാണെന്ന് നിങ്ങൾക്കറിയില്ല.
കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)
നിങ്ങളുടെ ചങ്ങാതിമാർ ആരാണെന്ന് നിങ്ങൾക്ക് ഉറപ്പില്ലായിരിക്കാം; നിങ്ങൾക്ക് എല്ലായ്‌പ്പോഴും ധാരാളം ആളുകൾ പരിചയക്കാരുണ്ടായിരുന്നു, എന്നാൽ നിങ്ങളുമായി വളരെ അടുപ്പമുള്ള ആളുകൾ കുറച്ച് മാത്രമേ ഉള്ളൂ. കുടുംബാംഗങ്ങൾക്കായി, പ്രത്യേകിച്ച് ചെറുപ്പക്കാരായ നിങ്ങളുടെ സഹായം ആവശ്യമുള്ളവർക്കായി, അൽപ്പം സമയം നീക്കി വയ്ക്കുക, അവർ സഹായം ആവശ്യപ്പെടാൻ മടിക്കുന്നുണ്ടെങ്കിൽ പോലും.
മീനം രാശി (ഫെബ്രുവരി 20 - മാർച്ച് 20)
നിങ്ങളുടെ ജീവിതത്തിൽ ആഴത്തിലുള്ള പ്രചോദനം നൽകുന്ന എന്തോ ഇപ്പോൾ നടക്കുന്നു, എന്നാൽ ഒരർത്ഥത്തിൽ നിങ്ങൾ മുമ്പ് ഇതേ സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാകും. വിദേശ ബന്ധങ്ങൾ പ്രധാനമാണ്, പക്ഷേ നിങ്ങളുടെ നിഗൂഢവും ആത്മീയവുമായ കാര്യങ്ങളിൽ കുറച്ചുകൂടി ശ്രദ്ധ ആവശ്യമുണ്ട്: നിലവിലെ ധർമ്മസങ്കടത്തിനുള്ള ഉത്തരങ്ങൾ അതിനുള്ളിൽ നിന്ന് നിങ്ങൾക്ക് ലഭിക്കും!
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.