/indian-express-malayalam/media/media_files/uploads/2022/09/horoscope-6.jpg)
Daily Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ ഓർമ്മകൾ നിങ്ങളുടെ പെരുമാറ്റത്തിൽ അസാധാരണമായ ശക്തമായ സ്വാധീനം ചെലുത്തുന്നു. അതിനാൽ നിങ്ങൾ ആരെയെങ്കിലും കുറ്റപ്പെടുത്തുന്നത് അപകടത്തിലാഴ്ത്തുമെന്നത് തീര്‍ച്ചയാണ്.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
നിലവിലുള്ള ഒരു ചോദ്യത്തിന് രണ്ട് ഉത്തരങ്ങളുണ്ട്, സാധ്യമായ ഒരു കാര്യത്തിനായി നിങ്ങൾ 'ഒരുപക്ഷേ' പരിഗണിക്കുന്ന നിമിഷം, നിങ്ങൾക്ക് വൈകാരിക പിരിമുറുക്കം ഒഴിവാക്കാം, എന്നാൽ ശരിക്കും അമ്പരപ്പിക്കുന്നതും തീവ്രവുമായ ഏറ്റുമുട്ടലിനുള്ള അവസരവും നിങ്ങൾക്ക് നഷ്‌ടമാകും.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഒരു സാമ്പത്തിക തിരിച്ചടി വരുന്നു. തീർച്ചയായും, നിങ്ങൾക്ക് സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിക്കുമെങ്കില്‍ അത് ജീവിതത്തില്‍ മെച്ചപ്പെടുത്തലുകള്‍ കൊണ്ടുവരും. അടുത്തതായി ഒരു ബന്ധം സ്ഥാപിക്കാന്‍ സാധ്യതയുണ്ട്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങളുടെ സര്‍വബുദ്ധിയും പ്രയോഗിക്കേണ്ട സമയമാണ്. നിങ്ങള്‍ എല്ലാം നേടാനാകുമെന്ന തോന്നല്‍ വെറുതെയാണ്. മറ്റുള്ളവരോട് വളരെ ശ്രദ്ധയും പരിഗണനയും അനുകമ്പയും കാണിക്കുന്നത് നന്നായിരിക്കും. അതിനർത്ഥം നിങ്ങളുടെ സ്വന്തം താൽപ്പര്യങ്ങൾ രണ്ടാമതായി വയ്ക്കേണ്ടിവരുമെന്നാണ്.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
ഇത് ഒരു വൈകാരിക ദിവസമാണ്, ഒരുപക്ഷേ വളരെ വൈകാരികമായേക്കാം. ആരും ഉദ്ദേശിക്കാത്ത ഇടങ്ങളിൽ തെറ്റുപറ്റിയേക്കാം, അതിനാൽ നിങ്ങൾ പറയുന്നത് ശ്രദ്ധയോടെ വേണം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
ഒരു പങ്കാളിത്തം അവസാനിക്കുകയാണെങ്കിൽപ്പോലും, കുറഞ്ഞത് നിങ്ങളുടെ ഓർമ്മകളെങ്കിലും ഉണ്ടെന്ന് ഉറപ്പാക്കാൻ നിങ്ങൾക്ക് ഏത് ഒഴിവുസമയവും നീക്കിവയ്ക്കാം. സാമ്പത്തിക കാര്യങ്ങളും ബിസിനസ് പദ്ധതികളും മുന്നോട്ട് കൊണ്ടുപോകുന്നത് നല്ലതാണ്.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
സമാധാനം നിലനിര്‍ത്താത്താൻ നിങ്ങൾ വളരെയധികം പരിശ്രമിച്ചേക്കാം, എന്നാൽ ഇതുപോലുള്ള സമയങ്ങളിൽ നിങ്ങൾ ഉപേക്ഷിക്കുന്നതും ആളുകളെയും സാഹചര്യങ്ങളെയും അതിരുകടക്കാൻ അനുവദിക്കുന്നതും ശരിയായിരിക്കാം. അപ്പോൾ മാത്രമേ മറ്റുള്ളവരുടെ വാഗ്ദാനങ്ങൾ യഥാർത്ഥത്തിൽ വിശ്വസിക്കാൻ കഴിയൂ എന്ന് നിങ്ങൾ കണ്ടെത്തും.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ വിശ്വാസങ്ങളും ചിന്തകളും വികാരങ്ങളും ഒരുമിച്ച് വരുന്നതായി തോന്നുന്നു. പ്രണയത്തിൽ, നിങ്ങൾ വളരെയധികം പ്രചോദിതരാണ്, നിങ്ങൾ ആഗ്രഹിക്കുന്നത് കൃത്യമായി ലഭിക്കാൻ സാധ്യതയുണ്ട്. ദീർഘദൂര യാത്രകൾ, നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കുന്ന ട്രിഗർ നൽകും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിർബന്ധിത മാറ്റങ്ങളുമായി നിങ്ങൾ പൊരുത്തപ്പെടണം. ഇപ്പോൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലെന്ന് തോന്നുന്ന ഒരു സാഹചര്യത്തിലേക്ക് നിങ്ങൾ സ്വയം നയിക്കപ്പെട്ടുവെന്നും നിങ്ങൾ മനസിലാക്കണം. എന്നാൽ ലളിതമായി പറഞ്ഞാല്‍, നിങ്ങൾ സ്വയം പ്രശ്നത്തില്‍ അകപ്പെടുകയാണെങ്കിൽ, നിങ്ങൾക്ക് സ്വയം പുറത്തുകടക്കാനാകുമെന്നാണ്.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങള്‍ക്ക് പ്രതികരിക്കാം, ആരും കുറ്റപ്പെടുത്തില്ല. നിങ്ങൾ ശരിയായ കാര്യം ചെയ്യുന്നത് തുടരുക. നിങ്ങൾ നിലവിലെ അനിശ്ചിതത്വത്തിലൂടെ കടന്നുപോകുമ്പോൾ, പരിശ്രമം മൂല്യവത്താണെന്ന് നിങ്ങൾ കാണും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
ഗാർഹികവും കുടുംബപരവുമായ ചിലവുകൾ നിങ്ങളുടെ താളം തെറ്റിച്ചേക്കാം. എന്നാൽ നിങ്ങൾക്ക് ജീവിതഭാരങ്ങൾ മറക്കാനുള്ള ഒരു മാർഗം ഉടന്‍ ലഭ്യമാകും. യാത്രകൾ ഇപ്പോഴും രക്ഷപ്പെടാനുള്ള നല്ലൊരു മാർഗമായി കാണുന്നു.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
നിങ്ങളുടെ സാമ്പത്തിക സ്ഥിതി വളരെ സൂക്ഷ്മമായി നിരീക്ഷിക്കണം. നിങ്ങൾക്ക് ഉടൻ തന്നെ ഒരു ഓഫർ ലഭിക്കും, എന്നാൽ എല്ലാം തോന്നുന്നത് പോലെയല്ല. എല്ലാ കാര്യങ്ങളിലും വളരെയധികം ശ്രദ്ധ ആവശ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.