scorecardresearch

Daily Horoscope June 20, 2023: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

author-image
Peter Vidal
New Update
horoscope | Jyothisham | Raashibhalam

Daily Horoscope

മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)

നിങ്ങളുടെ ബന്ധങ്ങള്‍ വികസിപ്പിക്കാൻ എന്തെങ്കിലും മാർഗമുണ്ടെങ്കിൽ ഇപ്പോൾ തന്നെ ചെയ്യുക. നിങ്ങളുടെ ദൃഷ്ടിയിൽ, ഏറ്റവും ആകർഷകമായ ആളുകൾ നിങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരായിരിക്കും. എന്നാൽ, നിങ്ങൾ മറ്റുള്ളവരെ ആശ്രയിക്കുകയാണെങ്കില്‍ അത് ശരിക്കും വിലപ്പെട്ടതാണോ എന്ന് ചിന്തിക്കുക.

Advertisment

ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)

കരിയർ ആശങ്കകൾ അസ്ഥാനത്താകാനുള്ള സാധ്യത കൂടുതലാണ്. വരാനിരിക്കുന്ന ഉത്തരവാദിത്തങ്ങൾ നിങ്ങൾക്കു കൈകാര്യം ചെയ്യാനാകുമോ എന്ന സംശയത്തെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ ആശങ്കകൾ. നിങ്ങൾ സ്വയം വിശ്വസിക്കുക മാത്രമാണ് ചെയ്യേണ്ടത്. ആത്മവിശ്വാസം കൈവെടിയരുത്.

മിഥുനം രാശി (മേയ് 22 – ജൂൺ 21)

ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നതിൽ നിങ്ങള്‍ക്ക് ന്യായമുണ്ട്. എന്നാൽ പ്രായോഗികവും യഥാർത്ഥവുമായ പദ്ധതികളിൽ നിങ്ങള്‍ക്ക് ആത്മവിശ്വാസം ഉണ്ടെന്ന് ഉറപ്പാക്കുക. നിങ്ങളുടെ കഴിവുകൾ വർധിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഏറ്റവും മികച്ച മാർഗം.

Advertisment

കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)

സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും ആവശ്യങ്ങളുടെ സ്വാധീനം നിങ്ങളുടെ സ്വകാര്യ ജീവിതത്തിൽ എന്തായിരിക്കുമെന്നത് മനസിലാക്കുക. നിങ്ങൾക്ക് തിരഞ്ഞെടുക്കാന്‍ കഴിയുന്ന നിരവധി വാതിലുകൾ ഇപ്പോൾ തുറക്കാൻ സാധിക്കും.

ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)

നിങ്ങൾ മറ്റുള്ളവരുടെ താൽപ്പര്യങ്ങൾക്ക് പ്രഥമസ്ഥാനം നൽകേണ്ടതായി വരുന്നത് ഇപ്പോഴും അനിവാര്യമാണെന്ന് തോന്നുന്നു. ഇത് നിങ്ങൾക്ക് അൽപ്പം വിശ്രമിക്കാനുള്ള അവസരം നൽകുന്നതിനാൽ ആസ്വദിക്കുക.

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

നിങ്ങളുടെ ത്യാഗസന്നദ്ധതയുടെയും സേവനത്തിന്റെയും മഹത്തായ ഗുണങ്ങൾ അംഗീകരിക്കപ്പെടുന്നില്ല. മറ്റുള്ളവരെ ആത്മാർത്ഥമായി സഹായിക്കുന്നതിനും നിങ്ങളെ അന്യായമായി ചൂഷണം ചെയ്യാൻ അവരെ അനുവദിക്കുന്നതിനും ഇടയിൽ ഒരു രേഖ വരയ്ക്കേണ്ടത് പ്രധാനമാണ്. അതെല്ലാം ന്യായമായ കാര്യമാണ്.

തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)

ഒന്നിലധികം ശക്തമായ ചാന്ദ്ര വിന്യാസങ്ങൾ ചുറ്റും ഉണ്ട്, വരാനിരിക്കുന്ന മുന്നേറ്റത്തിന് ഇപ്പോൾ തയ്യാറെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ പദ്ധതികളും ഉപയോഗിച്ച് കുതിക്കുക. പ്രണയത്തിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക.

വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)

ശുഭാപ്തിവിശ്വാസത്തിനുള്ള സമയമാണിത്. ഏറ്റവും മോശമായത് സംഭവിക്കുമെന്ന് ആശങ്കപ്പെടുന്നതിൽ അർത്ഥമില്ല. നിങ്ങളുടെ രാശിയിലെ സഹായകരമായ ഗ്രഹ പ്രവർത്തനങ്ങളുടെ അസാധാരണമായ അളവ് നിങ്ങളുടെ പ്രതീക്ഷകളും ആഗ്രഹങ്ങളും സഫലമാക്കുന്നതിന് സഹായിക്കും. കുടുംബത്തെ ഒന്നാമതായി പരിഗണിക്കുക.

ധനു രാശി (നവംബർ 23 – ഡിസംബർ 22)

ഈ നിമിഷം നിങ്ങളുടെ ജീവിതത്തെ പുനരുജ്ജീവിപ്പിക്കാൻ സഹായിക്കുന്ന പോസിറ്റീവ് ട്രെൻഡുകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിൽ നിങ്ങൾക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. നിങ്ങൾക്ക് മറ്റുള്ളവരോട്, പ്രത്യേകിച്ച് നിങ്ങളോടൊപ്പമുള്ള ആളുകളോട്, നിങ്ങളുടെ വൈകാരിക പ്രശ്നങ്ങളെക്കുറിച്ച് സംസാരിക്കാം.

മകരംരാശി (ഡിസംബർ 23 – ജനുവരി 20)

മികച്ച കാര്യങ്ങൾക്കായി എന്തുചെയ്യണമെന്ന് അറിയാൻ പ്രയാസമാണ്. വ്യക്തിപരവും കുടുംബപരവുമായ കാര്യങ്ങളാണ് നിങ്ങളെ അലട്ടുന്നത്. സ്വയം അച്ചടക്കം പാലിച്ച് മുന്നോട്ട് പോകുക.

കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)

നിങ്ങളുടെ കൈകളിലാണ് എല്ലാത്തിന്റേയും നിയന്ത്രണം. വീട്ടിൽ വലിയ മാറ്റങ്ങൾ നടപ്പിലാക്കാൻ ഇന്ന് അനുയോജ്യമായ നിമിഷമാണ്. പങ്കാളികളുടെ താൽപ്പര്യങ്ങൾ നിങ്ങൾക്ക് കഴിയുന്നത്ര നന്നായി പരിപാലിക്കണം.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

ഈ കാലഘട്ടം പ്രവർത്തനത്തെക്കുറിച്ചാണ്, മാത്രമല്ല സ്വപ്നങ്ങളെക്കുറിച്ചും. നിങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള വഴികള്‍ തെളിയുമെന്നതില്‍ തര്‍ക്കമില്ല. യഥാർത്ഥത്തിൽ, നിങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ നിങ്ങൾ വിശ്വസിക്കുന്നിടത്തോളം എല്ലാം നന്നായി തന്നെ മുന്നോട്ട് പോകും.

Meenam Rashi Phalam Kumbham Rashi Phalam Dhanu Rashi Phalam Vriscikam Rashi Phalam Thulam Rashi Phalam Kanni Rashi Phalam Chingam Rashi Phalam Karkkatakam Rashi Phalam Mithunam Rashi Phalam Idavam Rashi Phalam Medam Rashi Phalam Makaram Rashi Phalam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: