/indian-express-malayalam/media/media_files/uploads/2022/09/horoscope-1.jpg)
Daily Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
മറ്റ് ആളുകളുമായി ഇടപഴകേണ്ടതിന്റെ ആവശ്യകത ഇപ്പോഴുണ്ട്. വാസ്തവത്തിൽ, മത്സരം നിങ്ങളെ എവിടേയും എത്തിക്കാത്ത ഒരു കാലഘട്ടത്തിലേക്ക് നിങ്ങൾ പ്രവേശിക്കുകയാണ്, സഹകരണത്തിലൂടെ ലാഭവിഹിതം നേടം. വലിയ ജീവിതം സ്വപ്നം കാണുക.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
മറ്റുള്ളവർ നിങ്ങളുടെ ശീലങ്ങളെയും മുൻധാരണകളെയും ചോദ്യം ചെയ്തേക്കും. എന്നാൽ ഏറ്റവും വിഷമകരമായ നിമിഷങ്ങളിൽ പോലും, അവർ മികച്ചതിന് വേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാൻ ശ്രമിക്കുക. സ്വയം സഹായിക്കാൻ മാത്രം ശ്രമിക്കുന്ന ആളുകൾക്ക് ദീർഘകാലാടിസ്ഥാനത്തിൽ ഒന്നും നേടാനാവില്ല.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
ഹ്രസ്വകാല നേട്ടം നിങ്ങളിൽ നിന്ന് വഴുതിപ്പോവുകയാണെന്ന് തോന്നുന്നുവെങ്കിൽ, വിഷമിക്കേണ്ട, കാരണം ദീർഘകാലഭാവി മികച്ചതാണ്. പ്രത്യേകിച്ചും, കുട്ടികളുമായുള്ള ബന്ധത്തിൽ മെച്ചപ്പെടുത്തലുകൾക്കായി നിങ്ങൾക്ക് കാത്തിരിക്കാം, എന്നാൽ നിങ്ങൾ മുൻകൈ എടുക്കേണ്ടി വന്നേക്കാം.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
നിങ്ങൾ ഒരു ധർമ്മസങ്കടത്തിലാണ്. നിലവിലെ മാറ്റങ്ങൾ എത്രത്തോളം മുന്നോട്ട് പോകുമെന്ന് കൃത്യമായി ഉറപ്പില്ല. നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് ചിന്തിച്ച് മുന്നോട്ട് പോകുക. നിങ്ങൾ ശരിയാണെന്ന് പങ്കാളിയെ ധരിപ്പിക്കുക. അവർ കേൾക്കുന്നില്ലെങ്കിൽ, വീണ്ടും ശ്രമിക്കുക.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
നിങ്ങളുടെ ജീവിത വഴിയിലുള്ളവരെയെല്ലാം നല്ല പരിചയമുണ്ടാകാം, പക്ഷെ കാര്യങ്ങള്‍ കഠിനമായിരിക്കും. എന്നിരുന്നാലും, പല കാര്യങ്ങളിലും, പങ്കാളിയുടെ മോശം പെരുമാറ്റം നിങ്ങൾക്ക് വഴിത്തിരിവ് നൽകും! ഒരു പ്രത്യേക പ്രശ്നത്തില്‍ ഉള്‍പ്പെട്ടെങ്കില്‍ പോലും നിങ്ങള്‍ക്ക് മുന്നോട്ട് പോകാനാകും.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
അവസരങ്ങളുടെ കാലം ഇപ്പോൾ ഏതാണ്ട് അവസാനിച്ചു, ലഭിച്ച അവസരങ്ങൾ നിങ്ങൾക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടോ എന്നും അവ പിന്തുടരാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്നും വിലയിരുത്തേണ്ടത് നിങ്ങള്‍ തന്നെയാണ്. എന്താണെങ്കിലും ഒന്ന് അവസാനിച്ചാല്‍ മറ്റൊന്ന് തുടങ്ങാന്‍ ശ്രമിക്കുക.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ സാമ്പത്തിക സ്ഥിതി കൂടുതൽ കൂടുതൽ സങ്കീർണമാകുന്നു. നിങ്ങൾ ഒരു ചെറിയ നഷ്ടത്തിലേക്കാണോ അതോ വലിയ ലാഭത്തിലേക്കാണോ പോകുന്നതെന്ന് സൂചിപ്പിക്കാന്‍ കഴിയുന്നില്ല. നാണക്കേട് ഒഴിവാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
ഈ ആഴ്ചയിലെ ചില സാഹചര്യങ്ങൾ നിങ്ങളെ വൈകാരിക വീഴ്ചയിലേക്ക് നയിക്കും. അതിനാൽ നിങ്ങൾ ആശയക്കുഴപ്പത്തിലാകാൻ തുടങ്ങിയാൽ ആശ്ചര്യപ്പെടേണ്ടതില്ല. ചെയ്യാന്‍ ഒരുപാട് കാര്യങ്ങളുണ്ട്, നിങ്ങൾ എന്ത് ചെയ്താലും നേരത്തെ തന്നെ ആരംഭിക്കുകയാണെങ്കിൽ നിങ്ങൾക്ക് സന്തോഷം തോന്നും.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങൾ സ്വന്തം കാര്യങ്ങളിൽ ഏർപ്പെടുകയും മറ്റൊരാളുടെ ജീവിതത്തില്‍ ഇടപെടുന്നത് ഒഴിവാക്കുകയും വേണം. എല്ലാറ്റിനുമുപരിയായി, ഇത് നിങ്ങളുടെ പദ്ധതികൾ പ്രാവർത്തികമാക്കുന്നതിനുള്ള ഒരു ദിവസമാണ്. സ്വപ്നങ്ങളില്‍ നിന്ന് പുറത്ത് കടക്കാന്‍ ശ്രമിക്കുക.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
ഗാർഹിക ആവശ്യങ്ങള്‍ക്കാണ് പണം കൂടുതലായും ഉപയോഗിക്കേണ്ടത്. അതിനാൽ നിങ്ങൾക്ക് മറ്റെന്തെങ്കിലും പദ്ധതികള്‍ മനസിലുണ്ടെങ്കില്‍ കൂടുതല്‍ പണം കണ്ടെത്തുക. വീട്ടിൽ പോലും പ്രശ്നങ്ങള്‍ പണം കൊണ്ട് പരിഹരിക്കാനായേക്കും.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
നിങ്ങൾ വൈകാരികമായി അൽപ്പം അസ്ഥിരമായിരിക്കും, എന്നാൽ നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന് നിങ്ങൾക്കറിയാം, അത് എങ്ങനെ നേടാമെന്നു നിങ്ങൾക്കറിയാം. ജോലിസ്ഥലത്ത് നിങ്ങളുടെ അടുത്ത ഘട്ടം ആസൂത്രണം ചെയ്യാൻ തുടങ്ങിയേക്കാം. സമയമെടുത്ത് പദ്ധതികള്‍ ആവിഷ്കരിക്കുക.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
ഇന്നത്തെ ദിവസം ഒരേസമയം സജീവവും ഏകാന്തത സമ്മാനിക്കുന്നതുമാണ്, ഇത് സൂചിപ്പിക്കുന്നത് ലക്ഷ്യങ്ങളിൽ നിങ്ങൾ എത്തിച്ചേരുമെന്നാണ്. നിത്യജീവിതത്തിലെ പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് സ്വയം മുന്നോട്ട് പോകുക.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.