/indian-express-malayalam/media/media_files/uploads/2022/09/horoscope-2-1.jpg)
Daily Horoscope
മേടം രാശി (മാർച്ച് 21 – ഏപ്രിൽ 20)
നിങ്ങളുടെ രാശിയിലെ ചന്ദ്രന്റെ സാന്നിധ്യം ഗാർഹിക കാര്യങ്ങളിലും കുടുംബ ബന്ധങ്ങളിലും ശ്രദ്ധിക്കണമെന്ന് വ്യക്തമാക്കുന്നു. പ്രണയത്തിൽ, നിങ്ങൾക്ക് ആവശ്യമുള്ളതും പങ്കാളി ആഗ്രഹിക്കുന്നതും എല്ലായ്പ്പോഴും ഒരുപോലെയല്ലെന്ന് തെളിയുമ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടാകാം. നിങ്ങൾ അത് എത്ര വേഗത്തിൽ കണ്ടെത്തുന്നുവോ അത്രയും വേഗത്തിൽ നിങ്ങൾക്ക് ഒരു ഒത്തുതീർപ്പിലെത്താം.
ഇടവം രാശി (ഏപ്രിൽ 21 – മേയ് 21)
അടുത്ത കുറച്ച് ദിവസങ്ങളിൽ ജീവിതം ശാന്തമായിരിക്കണം, സമ്മർദ്ദങ്ങള്‍ ഒഴിവാക്കാൻ നിങ്ങൾക്ക് കഴിയണം. അതിനാൽ സമീപകാല സമ്മർദ്ദങ്ങളില്‍ നിന്ന് കരകയറാൻ നിങ്ങൾക്ക് അവസരം ലഭിച്ചേക്കാം.
മിഥുനം രാശി (മേയ് 22 – ജൂൺ 21)
നിങ്ങള്‍ക്ക് നഷ്ടമായതൊക്കെ വീണ്ടെടുക്കാനുള്ള സമയമാണിത്. നിങ്ങളുടെ രാശിയില്‍ സന്തോഷത്തിനാണ് ഇന്ന് പ്രാധാന്യം. വിരസമായ നിമിഷങ്ങളിലും ആനന്ദിക്കാനുള്ള കാര്യങ്ങള്‍ കണ്ടെത്തുക എന്നതാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്.
കർക്കിടകം രാശി (ജൂൺ 22 – ജൂലൈ 23)
വൈകാരിക പിരിമുറുക്കങ്ങളുടെ കാലഘട്ടം കഴിയുകയാണ്. ഇപ്പോഴും നിങ്ങള്‍ക്ക് സമ്മര്‍ദം അനുഭവപ്പെടുന്നുണ്ടോ. അത് കഴിഞ്ഞ ആഴ്ചയോ അതിനു മുമ്പോ നടന്ന സംഭവങ്ങൾ മൂലമായേക്കാം. നിങ്ങള്‍ക്ക് എല്ലാ സന്ദര്‍ഭങ്ങളിലും മികവ് പുലര്‍ത്താനാകും.
ചിങ്ങം രാശി (ജൂലൈ 24 – ഓഗസ്റ്റ് 23)
വീട്ടിലെ കാര്യങ്ങൾ നിങ്ങളുടെ മനസമാധാനത്തിന് മങ്ങലേൽപ്പിക്കുന്നത് തുടരും. ഒരു മാസത്തേക്കെങ്കിലും നിങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞേക്കില്ല. കാത്തിരിക്കാൻ ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങൾ ചെയ്യേണ്ടത് അത് തന്നെയാണ്.
കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)
നിങ്ങളുടെ കലാപരമായ കഴിവുകളെക്കുറിച്ച് നിങ്ങൾക്ക് ഒരുപക്ഷേ അറിയാമായിരിക്കും, വരാനിരിക്കുന്ന കാലം ഫലപ്രദമാകണമെങ്കിൽ പലപ്പോഴും അവഗണിക്കപ്പെടുന്ന എല്ലാ വ്യക്തിഗത കഴിവുകളും വികസിപ്പിക്കാൻ നിങ്ങൾ ആരംഭിക്കണം.
തുലാം രാശി (സെപ്റ്റംബർ 24 – ഒക്ടോബർ 23)
നിങ്ങളുടെ ഗ്രഹ ഭരണാധികാരിയായ ശുക്രൻ ആവേശത്തിലാണ്. നിരാശ സമ്മാനിച്ച ബന്ധങ്ങൾ മാറ്റിവച്ച് നിങ്ങൾ തിരഞ്ഞെടുക്കുന്ന ഏത് മേഖലയിലും പ്രവർത്തിക്കാൻ തുടങ്ങാം എന്നതാണ് ഒരു നിഗമനം. നിങ്ങൾ ആരുടെ കൂടെയാകാൻ ആഗ്രഹിക്കുന്നുവെന്ന് സ്വയം തീരുമാനിക്കുക.
വൃശ്ചികം രാശി (ഒക്ടോബർ 24 – നവംബർ 22)
നിങ്ങളുടെ പ്രണയ ജീവിതത്തിൽ ഇപ്പോഴും ഒരു രഹസ്യമുണ്ട്, എന്നിരുന്നാലും നിങ്ങളുടെ വികാരങ്ങൾ നിങ്ങളുടെ മാത്രമാണെന്ന് മനസിലാക്കുക. ആത്മവിശ്വാസം വീണ്ടെടുക്കു, മറ്റുള്ളവരുടെ ആഗ്രഹങ്ങളെ ബഹുമാനിക്കുക, നിങ്ങൾ നന്നായി പ്രവര്‍ത്തിക്കുക.
ധനു രാശി (നവംബർ 23 – ഡിസംബർ 22)
നിങ്ങളുടെ കഴിവുകൾ നിരവധിയാണ്, പക്ഷേ അവ വികസിപ്പിക്കുന്നതിന് ആവശ്യമായ നിശ്ചയദാർഢ്യം നിങ്ങൾക്ക് ചിലപ്പോൾ ഇല്ല. എന്നിരുന്നാലും, സമാന ചിന്താഗതിക്കാരായ ആളുകളുമായി ബന്ധപ്പെടുന്നതിലൂടെ നിങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള ഉചിതമായ എല്ലാ വഴികളും കണ്ടെത്താം.
മകരംരാശി (ഡിസംബർ 23 – ജനുവരി 20)
നിങ്ങളുടെ നിലവിലെ സംശയങ്ങൾക്കിടയിലും ജോലി ജീവിതത്തില്‍ മുന്നോട്ട് പോകാന്‍ ശ്രമിക്കുക. നിങ്ങളുടെ ആശയങ്ങളെ ഭരിക്കുന്ന ബുധൻ ഒരു മാറ്റത്തിനായി ദീർഘദൂര പദ്ധതികളെ അഭിമുഖീകരിക്കാൻ നിങ്ങളെ പ്രേരിപ്പിക്കുന്നു. എന്നിരുന്നാലും, അത് ശരിക്കും ഊന്നിപ്പറയുന്നത് നിങ്ങൾ നിങ്ങളുടെ ജീവിതം വിശാലമാക്കുക എന്നതാണ്.
കുംഭം രാശി (ജനുവരി 21 – ഫെബ്രുവരി 19)
വ്യക്തിപരമായ വിദ്വേഷത്തിന്റെ ഒരു ഘടകമുണ്ടെന്ന് തോന്നുന്നു, ചില കാരണങ്ങൾ ഭൂതകാലത്തിലാണെങ്കിലും, വരും ആഴ്ചകളിൽ ജോലിസ്ഥലത്ത് ഒരു നിശ്ചിത അളവിലുള്ള സംഘർഷം നിലനിൽക്കുമെന്ന് തോന്നുന്നു. നിങ്ങളുടെ ഊർജ്ജത്തെ ക്രിയാത്മകമായി നയിക്കേണ്ടത് നിങ്ങളാണ്, സമയം പാഴാക്കരുത്.
മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)
വളരെയധികം ആസ്വാദ്യകരവും തീവ്രവും കഠിനവുമായ ബന്ധങ്ങളിൽ പന്ത്രണ്ട് മാസത്തെ കാലയളവിന്റെ അവസാനത്തിലേക്കാണ് നിങ്ങൾ ഇപ്പോൾ എത്തുന്നത്. സമീപകാല സംഭവങ്ങൾക്ക് നിങ്ങൾ ഉടൻ തന്നെ ഒരു മാറ്റം നല്‍കും. നിങ്ങള്‍ക്ക് ഓര്‍മ്മകളില്‍ നിലനില്‍ക്കാം. പക്ഷെ ജീവിതം എപ്പോഴും മുന്നോട്ട് പോകാനുള്ളതാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.